യുവതാരമെന്ന വിശേഷണം ഇനി വേണ്ട, ഛേത്രിയെ നേരിടാൻ തയാർ: നിഷു കുമാർ
സുനിൽ ഛേത്രിയുടെ ആക്രമണങ്ങൾ നേരിടാൻ തയാറെന്ന് ബെംഗളൂരു എഫ്സിയിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഡിഫൻഡർ നിഷു കുമാർ (22). ‘ഛേത്രിക്കെതിക്കൊപ്പം പല സീസണുകൾ കളിച്ചതിന്റെയും പരിശീലിച്ചതിന്റെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നന്നായി പോരാടാമെന്നാണു.... Sunil Chhetri, ISL, Nishu Kumar, Manorama News

കൊച്ചി ∙ സുനിൽ ഛേത്രിയുടെ ആക്രമണങ്ങൾ നേരിടാൻ തയാറെന്ന് ബെംഗളൂരു എഫ്സിയിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഡിഫൻഡർ നിഷു കുമാർ (22). ‘ഛേത്രിക്കെതിക്കൊപ്പം പല സീസണുകൾ കളിച്ചതിന്റെയും പരിശീലിച്ചതിന്റെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നന്നായി പോരാടാമെന്നാണു പ്രതീക്ഷ. സുനിൽ ഭായിയെ നേരിടാൻ ഞാൻ കാത്തിരിക്കുന്നു’. ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫറോടെ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള ഡിഫൻഡറായ ഉത്തർപ്രദേശുകാരൻ നിഷു ‘മനോരമ’യോട്:
∙ബ്ലാസ്റ്റേഴ്സുമായി 4 വർഷത്തെ കരാറാണ്. ഭാവിയിലേക്കു നോക്കുന്ന ടീമാണിത്. യുവതാരങ്ങളുടെ വളർച്ചയിലാണ് ഊന്നൽ. കളിക്കാരുടെ ക്വാളിറ്റിയിലാണു ശ്രദ്ധ. യുവാക്കളുടെയും പരിചയസമ്പന്നരുടെയും കൂട്ടമാണു ബ്ലാസ്റ്റേഴ്സ്.
∙എന്റെ ഫുട്ബോൾ വളർച്ചയിൽ ബെംഗളൂരു എഫ്സി നിർണായകമായിരുന്നു. പല തരത്തിലുള്ള മത്സരപരിചയം തന്നു.
∙ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ ഡിഫൻഡറെന്ന നിലയ്ക്ക് എനിക്ക് ഒന്നേ പറയാനുള്ളൂ. ഇത് ജീവിതത്തിന്റെ അവസാനമല്ല. ഇവിടെയാണു യഥാർഥ യാത്ര തുടങ്ങുന്നത്. ഇനിയും യുവതാരമെന്ന വിശേഷണമല്ല വേണ്ടത്. വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഞാൻ തയാറാണ്. നല്ല പ്രകടനത്തിനുള്ള സമ്മർദമുണ്ട്.
∙ഞാൻ ഫുൾ ബാക്കാണ്. പ്രതിരോധത്തിൽ എവിടെയും കളിക്കാൻ തയാർ. അൽപം ഇഷ്ടക്കൂടുതൽ വലതുവിങ്ങിനോടാണ്. കോച്ചിന്റെ പദ്ധതിയനുസരിച്ച് എവിടെയും കളിക്കാൻ തയാറാണ്. ഇഷ്ടപ്പെട്ട സ്ഥാനമല്ല, ടീമിന് എന്റെ സേവനം ആവശ്യമുള്ള സ്ഥാനമായിരിക്കും എന്റേത്.
∙ഇതുവരെ നേരിട്ട എതിരാളികളിൽ ഏറ്റവും കടുപ്പക്കാരൻ സോണി നോർദെയാണ്. ഐ ലീഗിലെ ആദ്യ സീസണിലാണ് എതിരിട്ടത്. കളിമിടുക്കും ശാരീരിക മിടുക്കുമുള്ള എതിരാളി.
∙ഡിഫൻഡറാണെങ്കിലും ആക്രമിച്ചു കയറാനും ഗോളടിക്കാനും ഇഷ്ടമാണ്. ആക്രമണവും പ്രതിരോധവും തമ്മിൽ സന്തുലിതാവസ്ഥയാണു ഞാൻ ആഗ്രഹിക്കുന്നത്. രണ്ടിലും പ്രാഗൽഭ്യം നേടാൻ പരിശീലിക്കുന്നു.
∙കോച്ച് കിബു വിക്കൂനയുടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. ഗെയിം പ്ലാൻ ചർച്ച ചെയ്യുന്നു. ഫലപ്രദമായൊരു സീസൺ പ്രതീക്ഷിക്കുന്നു.
English Summary: Ready to face Sunil Chhetri: Nishu Kumar