സിദാൻ യുവെന്റസിലേക്ക് പോകുമോ? റയലിൽ വീണ്ടും മൗറിഞ്ഞോ യുഗം?
പരുക്കിന്റെ പിടിയിലമർന്ന ടീമുമായി അവിശ്വസനീയമാംവിധം മുന്നേറിയിട്ടും റയൽ മഡ്രിഡ് പരിശീലകൻ സിനദീൻ സിദാന്റെ കസേരയ്ക്ക് ഉറപ്പില്ലെന്നു വാർത്തകൾ. ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായുള്ള ബന്ധം തീർത്തും മോശമായ സാഹചര്യത്തിൽ സിദാൻ അടുത്ത സീസണിൽ ക്ലബ് വിടുമെന്നാണ് കരുതപ്പെടുന്നത്. ഇറ്റാലിയൻ ക്ലബ്

പരുക്കിന്റെ പിടിയിലമർന്ന ടീമുമായി അവിശ്വസനീയമാംവിധം മുന്നേറിയിട്ടും റയൽ മഡ്രിഡ് പരിശീലകൻ സിനദീൻ സിദാന്റെ കസേരയ്ക്ക് ഉറപ്പില്ലെന്നു വാർത്തകൾ. ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായുള്ള ബന്ധം തീർത്തും മോശമായ സാഹചര്യത്തിൽ സിദാൻ അടുത്ത സീസണിൽ ക്ലബ് വിടുമെന്നാണ് കരുതപ്പെടുന്നത്. ഇറ്റാലിയൻ ക്ലബ് യുവെന്റസിലേക്ക് ആയിരിക്കും സിദാന്റെ മടക്കം എന്നാണ് അഭ്യൂഹങ്ങൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻനിര താരമായ യുവെന്റസിലേക്ക് സിദാൻ എത്തുന്നത് ആവേശപൂർവം കാത്തിരിക്കുകയാണ് യുവെ ആരാധകർ. കളിക്കാരനായിരിക്കെ 1996 മുതൽ 2001 വരെ യുവന്റസ് താരമായിരുന്നു സിദാൻ. 2001ൽ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് (7.75 കോടി യൂറോ) റയൽ മഡ്രിഡിലേക്ക് മാറിയത്.
പരിശീലകനായി ആദ്യമെത്തുമ്പോൾ 2016 മുതൽ 2018 വരെ മൂന്ന് യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങൾ റയലിന് നേടിക്കൊടുത്തു സിദാൻ. യൂറോപ്യൻ ക്ലബ്ബുകളുടെ പരിശീലകരെ സംബന്ധിച്ച് സ്വപ്നതുല്യമായ നേട്ടം. ഇടയ്ക്ക് മാനേജർ സ്ഥാനം രാജിവച്ച് ഒരു വർഷത്തോളം വിട്ടുനിന്ന ശേഷം തിരിച്ചെത്തിയെങ്കിലും പഴയ നേട്ടങ്ങൾ ആവർത്തിക്കാൻ ക്ലബിനും കോച്ചിനും കഴിഞ്ഞിരുന്നില്ല.
ഈ സീസണിലാകട്ടെ 9 മുൻനിര താരങ്ങൾ പരുക്കിന്റെ പിടിയിലായിട്ടും സിദാന്റെ തന്ത്രങ്ങളുടെ ബലത്തിൽ സ്പാനിഷ് ലാ ലിഗയിലും യുവേഫ ചാംപ്യൻസ് ലീഗിലും മെച്ചപ്പെട്ട പ്രകടനം തന്നെയാണ് റയൽ നടത്തുന്നത്. സിദാനു പകരം പഴയ പരിശീലകൻ ഹോസെ മൗറിഞ്ഞോയെയാണ് റയൽ നോട്ടമിടുന്നതെന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. നിലവിൽ ഇംഗ്ലിഷ് ക്ലബ് ടോട്ടന്നം ഹോട്സ്പറിന്റെ പരിശീലകനാണ് പോർച്ചുഗീസുകാരനായ മൗറിഞ്ഞോ.
2010–’13 കാലത്ത് റയൽ കോച്ച് ആയിരുന്ന മൗറിഞ്ഞോ തുടർന്ന് ഇംഗ്ലണ്ടിലേക്ക് ചേക്കേറുകയായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടന്നത്തിന്റെ മെച്ചമില്ലാത്ത പ്രകടനത്തിൽ മൗറീഞ്ഞോയും മാനേജ്മെന്റും ഒരുപോലെ നിരാശരാണ്. ഈ സാഹചര്യത്തിൽ സാന്തിയഗോ ബെർണബ്യൂ എന്ന തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ മൗറിഞ്ഞോയും തയാറാകുമെന്നാണ് സൂചനകൾ.
അതേസമയം, യുവെന്റസിലേക്ക് സിദാന്റെ മടക്കത്തിന് ഒരേയൊരു തടസ്സമേയുള്ളു. യുവെയുടെ നിലവിലെ പരിശീലകൻ ആന്ദ്രേ പിർലോയുടെ ഈ സീസണിലെ പ്രകടനം. ഇറ്റാലിയൻ ലീഗ് സെരി എ യിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് യുവെന്റസ്.
English Summary: Zinedine Zidane Could Replace Andrea Pirlo as Manager at Juventus