പണമെറിയണം, ശരിക്ക് അളന്നുതന്നെ; ഐഎസ്എൽ 7–ാം സീസൺ പഠിപ്പിക്കുന്നതെന്ത്?
രണ്ടാഴ്ചയ്ക്കിടെ രണ്ട് കിരീടവുമായി മുംബൈ സിറ്റി എഫ്സിക്ക് ഇന്ത്യൻ ഫുട്ബോളിലെ അപൂർവ തിളക്കം. ഐഎസ്എൽ 7–ാം സീസണിൽ ലീഗ് ജേതാക്കളായതും അവർ, പ്ലേഓഫ് വെല്ലുവിളികൾ മറികടന്നു കപ്പടിച്ചതും അവർ. ‘രാജ്യാന്തര ഫുട്ബോൾ കമ്പനി’യായ സിറ്റി ഗ്രൂപ്പിന്റെ കണക്കുകൂട്ടിയുള്ള നീക്കങ്ങളുടെ ഫലം. നല്ലത്, ഇന്ത്യൻ ഫുട്ബോളിന്
രണ്ടാഴ്ചയ്ക്കിടെ രണ്ട് കിരീടവുമായി മുംബൈ സിറ്റി എഫ്സിക്ക് ഇന്ത്യൻ ഫുട്ബോളിലെ അപൂർവ തിളക്കം. ഐഎസ്എൽ 7–ാം സീസണിൽ ലീഗ് ജേതാക്കളായതും അവർ, പ്ലേഓഫ് വെല്ലുവിളികൾ മറികടന്നു കപ്പടിച്ചതും അവർ. ‘രാജ്യാന്തര ഫുട്ബോൾ കമ്പനി’യായ സിറ്റി ഗ്രൂപ്പിന്റെ കണക്കുകൂട്ടിയുള്ള നീക്കങ്ങളുടെ ഫലം. നല്ലത്, ഇന്ത്യൻ ഫുട്ബോളിന്
രണ്ടാഴ്ചയ്ക്കിടെ രണ്ട് കിരീടവുമായി മുംബൈ സിറ്റി എഫ്സിക്ക് ഇന്ത്യൻ ഫുട്ബോളിലെ അപൂർവ തിളക്കം. ഐഎസ്എൽ 7–ാം സീസണിൽ ലീഗ് ജേതാക്കളായതും അവർ, പ്ലേഓഫ് വെല്ലുവിളികൾ മറികടന്നു കപ്പടിച്ചതും അവർ. ‘രാജ്യാന്തര ഫുട്ബോൾ കമ്പനി’യായ സിറ്റി ഗ്രൂപ്പിന്റെ കണക്കുകൂട്ടിയുള്ള നീക്കങ്ങളുടെ ഫലം. നല്ലത്, ഇന്ത്യൻ ഫുട്ബോളിന്
രണ്ടാഴ്ചയ്ക്കിടെ രണ്ട് കിരീടവുമായി മുംബൈ സിറ്റി എഫ്സിക്ക് ഇന്ത്യൻ ഫുട്ബോളിലെ അപൂർവ തിളക്കം. ഐഎസ്എൽ 7–ാം സീസണിൽ ലീഗ് ജേതാക്കളായതും അവർ, പ്ലേഓഫ് വെല്ലുവിളികൾ മറികടന്നു കപ്പടിച്ചതും അവർ. ‘രാജ്യാന്തര ഫുട്ബോൾ കമ്പനി’യായ സിറ്റി ഗ്രൂപ്പിന്റെ കണക്കുകൂട്ടിയുള്ള നീക്കങ്ങളുടെ ഫലം. നല്ലത്, ഇന്ത്യൻ ഫുട്ബോളിന് രാജ്യാന്തര പ്രഫഷനലിസം കളത്തിനകത്തും പുറത്തും പരിചയപ്പെടുത്തിയതിനു നന്ദി.
രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയ്ക്കും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും അത്രയ്ക്കു രസിച്ചിട്ടില്ലാത്ത ഇന്ത്യൻ സർക്കസാണു പ്ലേഓഫ് എന്നത്. ലീഗ് നടത്തിപ്പിൽ പ്ലേഓഫിനു സാധുതയില്ലെന്നു മേലാളൻമാർ പലവട്ടം സൂചിപ്പിച്ചു, പച്ചയ്ക്കു പറയുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ കാണികൾക്കു കുറച്ചുകൂടി ആവേശത്തരിപ്പു നൽകാൻ ഇതുപോലുള്ള നോക്കൗട്ട് വെടിക്കെട്ടുകൾ ആവശ്യമാണെന്ന ഇന്ത്യയുടെ വിശദീകരണം അവർ വകവച്ചു കൊടുത്തിരിക്കുകയാണ്.
മുംബൈയുടെ വിജയം ഇന്ത്യയിലെ ഫുട്ബോൾ ഭരണക്കാർക്ക് വാദപ്രതിവാദങ്ങൾക്കിടെ പിടിച്ചുനിൽക്കാനൊരു പിടിവള്ളിയാണ്. ലീഗ് ജേതാക്കൾതന്നെ പ്ലേഓഫിലും ഫൈനലിലും ജേതാക്കളായി. മത്സരക്രമം ആരോഗ്യകരംതന്നെ എന്നു വാദിച്ചുനിൽക്കാം.
പ്ലേഓഫ് വിടാം. ലീഗിന്റെ ഏഴാം സീസൺ മൊത്തത്തിൽ എങ്ങനെ? മത്സരങ്ങളെല്ലാം കാണികൾ ടിവിയിൽ കണ്ടു. കളത്തിനു പുറത്തെ കളികളുടെ ചില അധ്യായങ്ങളും കണ്ടു. കണ്ടിടത്തോളം മനസ്സിലായി. കാണാത്തതും ചിലതു മനസ്സിലായി. അവയ്ക്കു പിന്നിലെ കളികളാണു കാണികൾക്കു മനസ്സിലാക്കാനാവാതെ പോയത്. ഉദാ: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ മുഖ്യപരിശീലകനെ പറഞ്ഞുവിട്ടതിനു പിന്നിലെന്ത്? കിബു വിക്കൂന മടങ്ങിയത് പൊട്ടിത്തെറിക്കു ശേഷമാണോ? ഈസ്റ്റ് ബംഗാൾ ഐഎസ്എലിൽ തുടരുമോ? ബെംഗളൂരു എഫ്സിയുടെ ശേഷിക്കുന്ന ‘ഉരുക്കുകരുത്ത്’ മറ്റു ടീമുകൾ ചോർത്തിക്കൊണ്ടു പോകുമോ? ചോദ്യങ്ങൾക്കെല്ലാം ഈ ഘട്ടത്തിൽ വ്യക്തമായ ഉത്തരമില്ല. അടുത്ത സീസൺ ആകുമ്പോഴേക്ക് തെളിഞ്ഞുവരും.
ചില കാര്യങ്ങൾ വ്യക്തമാണ്: ആധുനിക ഫുട്ബോളിൽ പ്രഫഷനലിസം എന്നതു പണംകൂടി ചേരുമ്പോൾ ഉണ്ടാകുന്നതാണ്. അതിന്റെ ഫലമാണ് മുംബൈ സിറ്റിയുടെ വിജയം. അവർ വ്യക്തമായ ആസൂത്രണത്തോടെ പണം ചെലവിട്ടു. നല്ല പ്രതിഫലം നൽകി പരിചയസമ്പത്തുള്ള കളിക്കാരെ കൊണ്ടുവന്നു (അല്ലാത്തപക്ഷം സ്വന്തം കളരിയിൽ യുവതാരങ്ങളെ വളർത്തിയെടുക്കണം). ആ കളിക്കാരുടെ വരവ് ആസൂത്രണം ചെയ്തതു ക്ലബ് മാനേജ്മെന്റ് തനിച്ചായിരുന്നില്ല. മുഖ്യപരിശീലകൻ സെർജിയോ ലൊബേറയുടെ ആലോചനകൾക്ക് മാനേജ്മെന്റ് പൂർണ പിന്തുണ കൊടുക്കുകയായിരുന്നു. എഫ്സി ഗോവയിൽ തുടരാൻ കരാറുണ്ടായിരുന്നിട്ടും യൂഗോ ബോമു എന്ന മിഡ്ഫീൽഡറെ ‘മോചനദ്രവ്യം’ നൽകി കൂട്ടിക്കൊണ്ടു വന്നത് ഒരുദാഹരണം മാത്രം. കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ഇഷ്ടമുണ്ടായിട്ടും 36–ാം വയസ്സിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഞെരുക്കം അനുഭവപ്പെട്ടു മനസ്സുകലങ്ങിയ ബർതലോമിയോ ഓഗ്ബെച്ചെയെ ഒട്ടും സമയംകളയാതെ സ്വന്തം കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോന്നത് മറ്റൊരു ഉദാഹരണം.
1. പണം, 2. സിറ്റി ഗ്രൂപ്പിന്റെ ക്ലബ് എന്ന സുരക്ഷിതത്വബോധം, 3. ആശയങ്ങളിൽ കൃത്യതയും വ്യക്തതയുമുള്ള കോച്ച് നയിക്കാനുണ്ടെന്ന തിരിച്ചറിവ്, 4. കളിക്കളത്തിലെ ആൾബലം, 5. പകരക്കാരുടെ ബെഞ്ചിലെ സമൃദ്ധി, 6. ടീം വർക്ക്, 7. ഓരോ എതിരാളിയെയും മറികടക്കാനാവശ്യമായ മാച്ച് ടാക്റ്റിക്സ് എന്നിവയെല്ലാം സമന്വയിപ്പിച്ചാണു മുംബൈ ഇരട്ടവിജയത്തിലേക്കു ചുവടുവച്ചത്. ലീഗിലെ മറ്റു പല ടീമുകൾക്കും ആദ്യത്തെ 2 ചേരുവയുടെ പോരായ്മ ഉണ്ടായിരുന്നു. അതൊരു രാത്രി വെളുക്കുമ്പോഴേക്ക് ഉണ്ടാക്കിയെടുക്കാനാവില്ല. പക്ഷേ 3 മുതൽ 7 വരെ ചേരുവകൾ എല്ലാം ഒത്തുവന്നില്ലെങ്കിലും ആ അഞ്ചിൽ മൂന്നെണ്ണം ഒപ്പിച്ചെടുക്കാൻ ആവുമായിരുന്നില്ലേ?
ആ അഞ്ചിൽ അഞ്ചും പിന്നെ പണക്കരുത്തും ഒപ്പിച്ചെടുത്ത ടീമാണ് ഈ ലീഗിലെ രണ്ടാം സ്ഥാനക്കാർ. എടികെ മോഹൻ ബഗാൻ. കൊൽക്കത്തയിലെ പരമ്പരാഗത ഫുട്ബോൾ പ്രേമികൾ, തറവാടികൾ തുടർച്ചയായി ആവശ്യപ്പെട്ട ഒരു കാര്യമുണ്ട്– ‘‘ഞങ്ങളുടെ ക്ലബിന്റെ പേരിലെ ‘എടികെ’ എന്ന വിശേഷണം എടുത്തു കളയൂ... ഈ ക്ലബിന്റെ നൂറ്റാണ്ടു പിന്നിട്ട പാരമ്പര്യം അംഗീകരിക്കൂ...’’ കേൾക്കേണ്ടവർ കേട്ടു. പക്ഷേ ഗൗനിച്ചില്ല. ഫോക്കസ് കളിയിൽ ആയിരുന്നു. കളത്തിനു പുറത്തായിരുന്നില്ല. മേൽപ്പറഞ്ഞ 6 ചേരുവയ്ക്കൊപ്പം, മുംബൈ സിറ്റിക്ക് അവകാശപ്പെടാനില്ലാത്തൊരു ഘടകംകൂടി കൊൽക്കത്തക്കാർ ചേർത്തുവച്ചു: സ്ഥിരത. കഴിഞ്ഞ സീസണിൽ തുടങ്ങിവച്ച സ്ഥിരത. കോച്ച് അന്റോണിയോ ലോപസ് ഹബാസ് സൃഷ്ടിച്ചെടുത്ത സ്ഥിരത.
7–ാം സീസണിൽ മറ്റു രണ്ടു ടീമുകൾകൂടി പ്രത്യേക പരാമർശം അർഹിക്കുന്നു. എഫ്സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും. മികച്ച കോച്ച്, കളിക്കളത്തിലെ ആൾബലം, പകരക്കാരുടെ സമൃദ്ധി, ടീം വർക്ക്, ഓരോ മാച്ചിനുമുള്ള തന്ത്രവും ആസൂത്രണവും. ഈ ചേരുവകളെല്ലാം ഗോവയ്ക്കുണ്ടായിരുന്നു. ചുമ്മാ കിട്ടിയതല്ല. കഷ്ടപ്പെട്ട് ആർജിച്ചെടുത്തതാണ്. കോച്ച് ലൊബേറയെ കഴിഞ്ഞ സീസണിന്റെ ഒടുവിൽത്തന്നെ ഗോവ പുറത്താക്കിയിരുന്നു. ജാഹൂ, ബോമു, ഫോൾ, മന്ദാർ എന്നിവർ മുംബൈയിലേക്കും ജാക്കിചന്ദ് ജംഷഡ്പൂരിലേക്കും പോയി (അവിടെനിന്നു പിന്നെ ലൊബേറയുടെ കൂടാരത്തിൽത്തന്നെ എത്തി). കോറോ എങ്ങോട്ടെന്നില്ലാതെ സ്ഥലംവിട്ടു. പക്ഷേ ടീം മാനേജ്മെന്റിനു പ്രഫഷനൽ സമീപനം ഉണ്ടായിരുന്നു. പുതിയ കോച്ചിനു കൃത്യമായ ദിശാബോധം ഉണ്ടായിരുന്നു.
മുംബൈ സിറ്റി, മോഹൻ ബഗാൻ, ഗോവ– മൂന്നു ടീമും കളിക്കാർക്കുവേണ്ടി പണമെറിഞ്ഞു. അതിനു ഗുണവുമുണ്ടായി. പണം എറിഞ്ഞതു കണ്ണടച്ചായിരുന്നില്ല. അളന്നെറിയുകയായിരുന്നു. കളിക്കാരെ അളന്നു. അവർക്കു ടീമിലുള്ള റോൾ അളന്നു. പണം തൂക്കിയെറിഞ്ഞു, എണ്ണിയെറിഞ്ഞു. പിശുക്കിപ്പിടിച്ചില്ല. പണം ആവശ്യത്തിന് എറിയാനുള്ളതാണ്, ഉന്നത്തിൽ കൊള്ളിക്കാനുള്ളതാണ് എന്ന് 3 ടീമും തെളിയിച്ചു. എറിയുന്ന പണത്തിന് ഉത്തരവാദികൾ ക്ലബ് മാനേജ്മെന്റ് മാത്രമായിരുന്നില്ല. കളത്തിൽ കളിക്കാരെ വിന്യസിക്കുന്നതിലും തന്ത്രങ്ങൾ അവർ വഴി വിനിയോഗിക്കുന്നതിലും ഉത്തരവാദിത്തം പറയേണ്ടയാൾ – മുഖ്യപരിശീലകൻതന്നെ– പ്രധാന ഉത്തരവാദിത്തവുമേറ്റു. പ്രതിഫലം സമം കളിക്കാരൻ സമം പ്രകടനം. വിജയം വലുതുമാകാം, ചെറുതുമാകാം. മുംബൈയ്ക്കു വലിയ വിജയം. ഗോവയ്ക്കു ഫൈനൽ കളിക്കാനായില്ല. പക്ഷേ അവരുടേതു വലിയ വിജയംതന്നെയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡും പ്ലേഓഫിൽ തോറ്റു. പക്ഷേ അവരുടേത് ഈ ലീഗിലെ ഏറ്റവും വലിയ വിജയമാണ്.
നല്ല കളിക്കാരെ കൊണ്ടുവരികയെന്ന ദുഷ്കരമായ ദൗത്യത്തിന്റെ വിജയമാണ് നോർത്ത് ഈസ്റ്റ് ആദ്യമേ കൈവരിച്ചത്. കോച്ച് ജറാർദ് നൂസ് ആ കളിക്കാരെ വേണ്ടവിധം ഒരുക്കുന്നതും നയിക്കുന്നതും തുടക്കംമുതൽ കണ്ടു. ജനുവരിയിൽ നൂസ് പുറത്താക്കപ്പെട്ടു. പകരക്കാരന്റെ ചുമതല അസി. കോച്ച് ഖാലിദ് ജമീലിനായിരുന്നു. സെമിഫൈനൽവരെ പരാജയമറിയാതെ ജമീലിന്റെ കുട്ടികൾ മുന്നേറി. ഒരോ കളിക്കാരനും അതിൽ നിർണായക പങ്കുവഹിച്ചു. പോരാട്ടവീര്യത്തിന്റെ ഒന്നാം നമ്പർ അടയാളമായിരുന്നു നോർത്ത് ഈസ്റ്റ് കളിക്കാർ. മുംബൈയ്ക്കു രണ്ടു തവണ ചുവടുതെറ്റിയത് അവർക്കു മുൻപിൽ മാത്രം. ചെക്കൻ അപൂയിയ മുതൽ ക്വേസി അപീയ വരെ മുൻനിര പോരാളികളായിനിന്നു.
ഇന്ത്യൻ ഫുട്ബോളിനെ അറിഞ്ഞ്, യാഥാർഥ്യബോധത്തോടെയുള്ള റിക്രൂട്ട്മെന്റ്. തീരുമാനം എടുക്കേണ്ടതു കോച്ച് തന്നെ. മാനേജ്മെന്റല്ല. പണം ചെലവാക്കാനുള്ളതാണ്. നല്ല കളിക്കാർക്കു നല്ല പ്രതിഫലം. ലോകം സാമ്പത്തികമായി ഞെരുങ്ങുന്ന കാലത്ത് നല്ല പ്രതിഫലം കിട്ടുന്നില്ലെങ്കിൽ ബുദ്ധിമുട്ടുന്നതു കളിക്കാർ മാത്രമല്ല, അവരുടെ കുടുംബം കൂടിയാണ്. യൂറോപ്പിൽ ജീവിക്കുന്ന കളിക്കാരുടെ കുടുംബങ്ങൾക്ക് ഗൃഹനാഥൻ ഇന്ത്യയിൽ കളിക്കാൻ പോകുന്നു എന്നുവച്ച് നിലവിലുള്ള ജീവിതസാഹചര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. മോശമല്ലാത്ത പ്രതിഫലം കിട്ടിയാൽ കളിയിൽ അതു പ്രതിഫലിക്കും. സ്വന്തം ഇഷ്ടത്തിനും ആശയങ്ങൾക്കുമനുസരിച്ചു കളിക്കാരെ കിട്ടിയാൽ കോച്ചും ഹാപ്പിയാകും. തന്ത്രങ്ങൾ മെനയാനും പ്രാവർത്തികമാക്കാനും സുഖമുണ്ടാകും. ആ തന്ത്രങ്ങൾ കളിക്കാർക്കു ദഹിക്കും, വഴങ്ങും. അവർ ആസ്വദിച്ചു കളിക്കും. കളി ഹിറ്റാകും. ഇക്കഴിഞ്ഞ സീസൺ ഇന്ത്യൻ ഫുട്ബോളിനു നൽകുന്ന പൊതുപാഠങ്ങൾ ഇവയൊക്കെയാണ്.
കളിപ്രേമികൾക്കു രസിക്കുന്ന ചില ലീഗ് കണക്കുകൾകൂടി പറയാം:
∙7–ാം സീസണിലെ ആകെ ലീഗ് ഗോളുകൾ– 286
∙പാസിങ് കൃത്യതയിൽ ഏറ്റവും മുന്നിൽ ഹെർനൻ സന്റാന (മുംബൈ സിറ്റി) – 89.6%. ഏറ്റവും മുന്തിയ പാസ് പണിക്കാരനുണ്ടെങ്കിൽ ടീമിനു കിട്ടുന്നതു ഗ്ലാമർ തിളക്കമല്ല, കാര്യക്ഷമതയാണ്.
∙ഡയറക്ട് ആക്രമണങ്ങൾ ഏറ്റവുമധികം സൃഷ്ടിച്ച ടീം കേരള ബ്ലാസ്റ്റേഴ്സ്–27. അതിൽ ഗോളാക്കിയതു രണ്ടെണ്ണം മാത്രം. കളിച്ചാൽപ്പോരാ, മൂർച്ച വേണം.
∙ഏറ്റവുമധികം ഗോൾ നേടിയ ഇന്ത്യൻ താരം: സുനിൽ ഛേത്രി– 8. പക്ഷേ 5 ഗോളടിച്ച ബിപിൻ സിങ് മുംബൈയുടെ കിരീടജയത്തിൽ പങ്കാളിയായി. നിർണായകഗോളുകൾക്കു മൂല്യമേറും. മൻവീർ സിങ്ങിന്റെ ഗോളുകൾക്കും (5) മൂല്യമേറെ.
∙അവസാനസ്ഥാനത്തായിപ്പോയ ഒഡീഷയുടെ സ്ട്രൈക്കർ ഡിയേഗോ മോറീഷ്യോ നേടിയത് 12 ഗോൾ. മികച്ച സ്ട്രൈക്കർ ശരിയായ ടീമിൽ, ശരിയായ സീസണിൽ എത്തിയില്ലെന്ന വിരോധാഭാസം.
∙ഗോവയുടെ ഇഷാൻ പണ്ഡിത നേടിയത് 4 ലീഗ് ഗോൾ. അത് 9 കളിയിൽ. പകരക്കാരൻ എന്നതൊരു പോരായ്മയല്ല.
English Summary: Indian Super League 2020-21, Analysis