നാളെയാണ് ‘ഫൈനൽ’; ജയിച്ച് ചരിത്രമെഴുതാൻ ഗോകുലം കേരള എഫ്സി!
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു ഗോകുലം കേരള എഫ്സി ഓടിക്കയറുകയായിരുന്നു. കോച്ച് വിഞ്ചെൻസോ ആൽബർട്ടോ അനൈസേ ടീമിനെ ഓടിച്ചു കയറ്റുകയായിരുന്നെന്നും പറയാം! നവംബറിൽ ഇറ്റലിയിൽനിന്നു കോഴിക്കോട്ടെത്തിയ വിഞ്ചെൻസോ ക്വാറന്റീനുശേഷം നേരെ പോയതു കോർപറേഷൻ സ്റ്റേഡിയത്തിലേക്കാണ്.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു ഗോകുലം കേരള എഫ്സി ഓടിക്കയറുകയായിരുന്നു. കോച്ച് വിഞ്ചെൻസോ ആൽബർട്ടോ അനൈസേ ടീമിനെ ഓടിച്ചു കയറ്റുകയായിരുന്നെന്നും പറയാം! നവംബറിൽ ഇറ്റലിയിൽനിന്നു കോഴിക്കോട്ടെത്തിയ വിഞ്ചെൻസോ ക്വാറന്റീനുശേഷം നേരെ പോയതു കോർപറേഷൻ സ്റ്റേഡിയത്തിലേക്കാണ്.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു ഗോകുലം കേരള എഫ്സി ഓടിക്കയറുകയായിരുന്നു. കോച്ച് വിഞ്ചെൻസോ ആൽബർട്ടോ അനൈസേ ടീമിനെ ഓടിച്ചു കയറ്റുകയായിരുന്നെന്നും പറയാം! നവംബറിൽ ഇറ്റലിയിൽനിന്നു കോഴിക്കോട്ടെത്തിയ വിഞ്ചെൻസോ ക്വാറന്റീനുശേഷം നേരെ പോയതു കോർപറേഷൻ സ്റ്റേഡിയത്തിലേക്കാണ്.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു ഗോകുലം കേരള എഫ്സി ഓടിക്കയറുകയായിരുന്നു. കോച്ച് വിഞ്ചെൻസോ ആൽബർട്ടോ അനൈസേ ടീമിനെ ഓടിച്ചു കയറ്റുകയായിരുന്നെന്നും പറയാം! നവംബറിൽ ഇറ്റലിയിൽനിന്നു കോഴിക്കോട്ടെത്തിയ വിഞ്ചെൻസോ ക്വാറന്റീനുശേഷം നേരെ പോയതു കോർപറേഷൻ സ്റ്റേഡിയത്തിലേക്കാണ്. ഗോകുലത്തിന്റെ റിസർവ് ടീം ഉൾപ്പെടെ അമ്പത്തിയഞ്ചോളം താരങ്ങളെ സ്റ്റേഡിയത്തിൽ തലങ്ങും വിലങ്ങും ഓടിച്ചു. ഓട്ടമത്സരത്തിനാണോ തങ്ങളെ ടീമിലെടുത്തതെന്നു ചില താരങ്ങൾക്കെങ്കിലും സംശയവുമുണ്ടായി.
ഒടുവിൽ നന്നായി ‘ഓടുന്നവരെ’ തിരഞ്ഞെടുത്ത് അദ്ദേഹമൊരു ടീമുണ്ടാക്കി. ആ ടീമാണ് 26 ഗോളുകളുമായി ഐ ലീഗിൽ ചരിത്രത്തിനരികെ നിൽക്കുന്നത്. കൊൽക്കത്തയിൽ നാളെ വൈകിട്ട് 5നാണു ട്രാവു എഫ്സിയുമായുള്ള ഗോകുലത്തിന്റെ ‘കിരീട പോരാട്ടം.’ ജയിച്ചാൽ ഗോകുലം ഐ ലീഗ് ജേതാക്കളാകും.
∙ ഇറക്കുമതി ചെയ്തത് സ്പീഡ് ഗെയിം
കഴിഞ്ഞ സീസൺ ഇടയ്ക്കുവച്ചു നിന്നുപോയതും അന്നത്തെ കോച്ച് ക്ലബ്ബുമായി വഴിപിരിഞ്ഞതും വിദേശതാരങ്ങളെല്ലാം മടങ്ങിപ്പോയതും ഗോകുലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. വിഞ്ചെൻസോയെ പരിശീലകനായി തീരുമാനിച്ചെങ്കിലും കോവിഡ് കാരണം ഒക്ടോബറിൽ മാത്രമാണ് ഇന്ത്യയിലെത്താൻ സാധിച്ചത്. വിദേശ താരങ്ങളും ടീമിനൊപ്പം ചേരാൻ വൈകി.
സ്പീഡ് ഗെയിമാണു താരങ്ങളെ കോച്ച് ആദ്യം പഠിപ്പിച്ചത്. എതിർടീമിനെ തുടർച്ചയായ പ്രസിങ്ങിലൂടെ സമ്മർദത്തിലാക്കുക എന്നതായിരുന്നു അടിസ്ഥാന പാഠം. മാനേജ്മെന്റ് കണ്ടെത്തിയ താരങ്ങൾക്കു പുറമേ റിസർവ് ടീമിൽനിന്നു കുറച്ചു താരങ്ങൾക്കുകൂടി വിഞ്ചെൻസോ സ്ഥാനക്കയറ്റം നൽകി. അങ്ങനെയെത്തിയ എമിൽ ബെന്നിയും താഹിർ സമാനും വിൻസി ബാരെറ്റോയുമൊക്കെ ടീമിന്റെ തുറുപ്പുചീട്ടുകളായി പിന്നീടു മാറി.
∙ തുടക്കം മങ്ങാൻ കാരണമുണ്ട്
കൊൽക്കത്തയിൽ നടന്ന ഐഎഫ്എ ഷീൽഡായിരുന്നു സീസണിലെ ആദ്യ ചാംപ്യൻഷിപ്. ക്വാർട്ടറിൽ മുഹമ്മദൻസിനോടു തോറ്റു പുറത്തായി. മാലി സ്ട്രൈക്കർ സാലിയോ ഗയ്ണ്ട പരുക്കേറ്റു പുറത്തായതു മറ്റൊരു തിരിച്ചടിയായി. തങ്ങളെ തോൽപിച്ച മുഹമ്മദൻസിന്റെ സ്ട്രൈക്കർ ഫിലിപ് അഡ്ജയെയാണു ഗോകുലം പകരം ടീമിലെടുത്തത്. തുടക്കത്തിൽ ടീമംഗങ്ങളോട് ഒത്തിണങ്ങാൻ അഡ്ജയ്ക്കു സാധിച്ചില്ല. ക്യാപ്റ്റൻ മുഹമ്മദ് അവാൽ കോച്ചിന്റെ തന്ത്രങ്ങളുമായി ഇണങ്ങാനും സമയമെടുത്തു. ഇക്കാരണങ്ങളാൽ ലീഗിൽ മങ്ങിയ തുടക്കമായിരുന്നു ഗോകുലത്തിന്റേത്.
∙ ആക്രമിക്കുന്ന പ്രതിരോധം
ഡിഫൻഡർമാർ ഉൾപ്പെടെ ആക്രമിച്ചു കളിക്കുക എന്നതാണ് വിഞ്ചെൻസോയുടെ നയം അഡ്ജ പതുക്കെ ടീമുമായി ഒത്തിണങ്ങി. ഇപ്പോൾ ടീം ക്യാംപിൽ ഏറ്റവും കൂടുതൽ ‘വികൃതികൾ’ കാട്ടുന്നത് അഡ്ജയാണ്. ഒറ്റയാൾക്കോട്ടയായി പ്രതിരോധനിരയിൽ മുഹമ്മദ് അവാലും മാറി. പ്രതിരോധനിരയെ പെനൽറ്റി ബോക്സിൽനിന്ന് ഏറെ മുന്നോട്ടിറക്കി നിർത്തുന്ന കോച്ചിന്റെ ശൈലി മറ്റു ടീമുകളെ അമ്പരപ്പിച്ചു.
അതിന്റെ ഫലമായാണു ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമായി ഗോകുലം മാറിയത്. ഗോകുലത്തിനൊപ്പം 4 സീസണായി കളിക്കുന്ന മധ്യനിരതാരം മുഹമ്മദ് റാഷിദിന് ആദ്യമായി ഒരു ഗോൾ നേടാൻ സാധിച്ചത് ഇത്തവണയാണ് എന്നതും കോച്ചിന്റെ ശൈലിയെ സാധൂകരിക്കുന്നു.
നാളെ ട്രാവുവിനെ നേരിടുമ്പോഴും ഗോകുലം ശൈലി മാറ്റാനുദ്ദേശിച്ചിട്ടില്ല. കിരീടം നേടിയാൽ അതു ചരിത്രമാകും; ഡ്യുറാൻഡ് കപ്പും ഐ ലീഗ് കിരീടവും നേടിയ ഏക കേരള ടീമെന്ന അപൂർവതയാണു ഗോകുലത്തെ കാത്തിരിക്കുന്നത്. കിരീടം ഒരു ജയം മാത്രം അകലെ.
∙ കഴിഞ്ഞ നവംബറിൽ ഞാൻ കോഴിക്കോട്ട് എത്തുമ്പോൾ ഗോകുലത്തിൽ ഒരു കൂട്ടം വ്യക്തികളാണുണ്ടായിരുന്നത്. ഇപ്പോൾ ഒരൊറ്റ യൂണിറ്റാണു ഞങ്ങൾ. മൈതാനത്തുള്ള 11 പേരും പ്രതിരോധത്തിലും ആക്രമണത്തിലും സംഭാവന നൽകുന്നു. – വിഞ്ചെൻസോ ആൽബർട്ടോ അനൈസേ (ഗോകുലം പരിശീലകൻ)
English Summary: Gokulam Kerala FC on the verge of creating history