10 പുതുമുഖങ്ങൾക്ക് അരങ്ങേറ്റം; എന്നിട്ടും ഒമാനെ സമനിലയിൽ പിടിച്ച് ഇന്ത്യ!
ദുബായ് ∙ പൊരുതി നേടിയ സമനിലയിലൂടെ ഇന്ത്യൻ യുവനിര അരങ്ങേറി. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ 2–ാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യ ഒമാനെ ഒപ്പം പിടിച്ചത് (1–1). 43–ാം മിനിറ്റിൽ ഇന്ത്യൻ താരം ചിംഗ്ലെൻസന സിങ്ങിന്റെ സെൽഫ് ഗോളിൽ ഒമാൻ മുന്നിലെത്തിയെങ്കിലും 55–ാം മിനിറ്റിൽ മൻവീർ സിങ്ങിന്റെ ഗോളിൽ ഇന്ത്യ

ദുബായ് ∙ പൊരുതി നേടിയ സമനിലയിലൂടെ ഇന്ത്യൻ യുവനിര അരങ്ങേറി. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ 2–ാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യ ഒമാനെ ഒപ്പം പിടിച്ചത് (1–1). 43–ാം മിനിറ്റിൽ ഇന്ത്യൻ താരം ചിംഗ്ലെൻസന സിങ്ങിന്റെ സെൽഫ് ഗോളിൽ ഒമാൻ മുന്നിലെത്തിയെങ്കിലും 55–ാം മിനിറ്റിൽ മൻവീർ സിങ്ങിന്റെ ഗോളിൽ ഇന്ത്യ തിരിച്ചടിച്ചു. ഒമാന്റെ പെനൽറ്റി കിക്ക് രക്ഷപ്പെടുത്തി ഗോൾകീപ്പർ അമരീന്ദർ സിങ്ങും ഇന്ത്യയുടെ രക്ഷകനായി. അടുത്ത മത്സരത്തിൽ 29ന് ഇന്ത്യ യുഎഇയെ നേരിടും.
മത്സരത്തിൽ മലയാളി താരം മഷ്ഹൂർ ഷെരീഫ് ഉൾപ്പെടെ 10 കളിക്കാർക്കാണു കോച്ച് ഇഗോർ സ്റ്റിമാച്ച് ദേശീയ ടീം ജഴ്സിയിൽ അരങ്ങേറ്റത്തിന് അവസരം നൽകിയത്. ആദ്യ ഇലവനിൽ 6 പുതുമുഖങ്ങളുണ്ടായിരുന്നു. ഫിഫ റാങ്കിങ്ങിൽ തങ്ങളെക്കാൾ മുന്നിലുള്ള ഒമാന്റെ മുന്നേറ്റങ്ങളെ ചെറുത്തുനിന്ന ഇന്ത്യയ്ക്ക് 27–ാം മിനിറ്റിൽ ഒന്നു പിഴച്ചു. റൗളിൻ ബോർജസിന്റെ ഫൗളിന് ഒമാന് അനുകൂലമായി പെനൽറ്റി. എന്നാൽ, അൽ മഖ്ബാലിയുടെ കിക്ക് തടുത്ത് അമരീന്ദർ ഇന്ത്യയെ കാത്തു.
പക്ഷേ, 43–ാം മിനിറ്റിൽ ഇന്ത്യയ്ക്കു നിർഭാഗ്യം. ഒമാൻ മുന്നേറ്റം ബോക്സിൽ തടയാൻ ശ്രമിച്ച ചിംഗ്ലെൻസനയ്ക്കു പിഴച്ചു. കാലിൽ തട്ടി പന്ത് വലയിൽ. നിരാശരാവാതെ കളിച്ച ഇന്ത്യയ്ക്കു 2–ാം പകുതിയുടെ തുടക്കത്തിൽതന്നെ പ്രതിഫലം കിട്ടി. 55–ാം മിനിറ്റിൽ ബിപിൻ സിങ്ങിന്റെ ക്രോസിൽ മൻവീർ സിങ്ങിന്റെ ഹെഡർ; ഇന്ത്യ ഒപ്പം. വിജയഗോളിനായി ഒമാൻ ഇരമ്പിക്കളിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉജ്വലമായി ചെറുത്തുനിന്നു.
English Summary: India- oman football match ends in draw