കൊൽക്കത്ത ∙ ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ വിജയമുദ്ര ചാർത്തി ഗോകുലം കേരള എഫ്സി, ഐ ലീഗ് ഫുട്ബോൾ കിരീടം നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേരള ക്ലബ്ബാണു ഗോകുലം. ടീം സ്ഥാപിതമായി നാലാം വർഷമാണു ചരിത്രനേട്ടം. | Gokulam Kerala FC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ വിജയമുദ്ര ചാർത്തി ഗോകുലം കേരള എഫ്സി, ഐ ലീഗ് ഫുട്ബോൾ കിരീടം നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേരള ക്ലബ്ബാണു ഗോകുലം. ടീം സ്ഥാപിതമായി നാലാം വർഷമാണു ചരിത്രനേട്ടം. ഇതോടെ, ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പായ എഎഫ്സി കപ്പിനും ഗോകുലം യോഗ്യത നേടി. 

കിഷോർ ഭാരതി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഐ ലീഗ് അവസാന റൗണ്ട് മത്സരത്തിൽ മണിപ്പുർ ക്ലബ് ട്രാവു എഫ്സിയെ 4–1നു തോൽപിച്ചാണു ഗോകുലം കിരീടമുറപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ഗോകുലം രണ്ടാം പകുതിയിൽ 4 ഗോളുകൾ തിരിച്ചടിച്ചാണ് ജയം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാൻ താരം ഷെരീഫ് മുഹമ്മദ്, ഘാന താരം ഡെന്നിസ് അഗ്യാരെ, മലയാളി താരങ്ങളായ എമിൽ ബെന്നി, മുഹമ്മദ് റാഷിദ് എന്നിവരാണു ഗോളുകൾ നേടിയത്. എമിൽ ബെന്നിയാണു ഹീറോ ഓഫ് ദ് മാച്ച്. 

ADVERTISEMENT

അവസാന റൗണ്ട് മത്സരങ്ങൾക്കു മുൻപ് ഗോകുലം, ട്രാവു, ചർച്ചിൽ ബ്രദേഴ്സ് ടീമുകൾ 26 പോയിന്റുമായി ഒപ്പമായിരുന്നു. ഗോൾ വ്യത്യാസത്തിൽ ഗോകുലവും ട്രാവുവും ചർച്ചിലിനെക്കാൾ മുന്നിലായിരുന്നതിനാൽ ഗോകുലം–ട്രാവു മത്സരത്തിൽ ജയിക്കുന്നവർക്ക് കിരീടം എന്നതായിരുന്നു നില. 

കിരീടപ്രതീക്ഷയുമായി കളിക്കാനിറങ്ങിയ ഗോകുലത്തെ ഞെട്ടിച്ച് 24–ാം മിനിറ്റിൽ വിദ്യാസാഗർ സിങ്ങിന്റെ ഗോളിൽ ട്രാവു ലീഡ് നേടി. എന്നാൽ, 70–ാം മിനിറ്റിൽ ഷെരീഫ് മുഹമ്മദിന്റെ ഫ്രീകിക്ക് ഗോളിൽ ഒപ്പമെത്തിയ ഗോകുലം പിന്നീടുള്ള 20 മിനിറ്റിൽ 3 ഗോളുകൾ കൂടി നേടി ജയവും 29 പോയിന്റുമായി കിരീടവും സ്വന്തമാക്കി. പഞ്ചാബ് എഫ്സിയെ 3–2നു തോൽപിച്ച ചർച്ചിൽ ബ്രദേഴ്സിനാണു രണ്ടാം സ്ഥാനം.

ADVERTISEMENT

ഗോകുലത്തിന്റെ മാത്രം ട്രിപ്പിൾ

2019 ൽ ഡ്യുറാൻഡ് കപ്പും കഴിഞ്ഞ വർഷം ദേശീയ വനിതാ ലീഗും നേടിയ ഗോകുലത്തിന് ദേശീയ ഫുട്ബോളിലെ മൂന്നാം കിരീടമാണിത്. ഈ 3 കിരീടങ്ങളും നേടുന്ന ഏക കേരള ക്ലബ്ബും ഗോകുലം തന്നെ. ഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ ചെയർമാൻ ഗോകുലം ഗോപാലൻ ആണ്.

ADVERTISEMENT

English Summary: Gokulam Kerala FC I League football champions