തൃശൂർ ∙ ശമ്പളക്കരാർ ലംഘനം ആരോപിച്ച് കൊൽക്കത്ത ക്ലബ് ഈസ്റ്റ് ബംഗാളിനെതിരെ മലയാളികളായ സി.കെ. വിനീതും റിനോ ആന്റോയും ഉൾപ്പെെടയുള്ള ഫുട്ബോൾ താരങ്ങൾ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) പരാതി നൽകി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിച്ച് അധികം വൈകാതെ ടീമിൽനിന്ന് പുറത്താക്കപ്പെട്ട തങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ശമ്പളക്കരാർ ലംഘനം ആരോപിച്ച് കൊൽക്കത്ത ക്ലബ് ഈസ്റ്റ് ബംഗാളിനെതിരെ മലയാളികളായ സി.കെ. വിനീതും റിനോ ആന്റോയും ഉൾപ്പെെടയുള്ള ഫുട്ബോൾ താരങ്ങൾ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) പരാതി നൽകി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിച്ച് അധികം വൈകാതെ ടീമിൽനിന്ന് പുറത്താക്കപ്പെട്ട തങ്ങൾക്ക് കരാർപ്രകാരമുള്ള ശമ്പളം നിഷേധിച്ചെന്നാണ് ഇവരുടെ ആരോപണം.

ഐഎസ്എൽ കഴിഞ്ഞ് ഒരു മാസമായെങ്കിലും കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം നൽകിയിട്ടില്ലെന്നാണ് വിനീതിന്റെ പരാതി. അതിൽക്കൂടുതൽ കുടിശ്ശികയുണ്ടെന്ന് റിനോയുടെ പരാതിയിലും പറയുന്നു. യൂജിൻസൺ ലിങ്ദോ, അശോക് ചവാൻ, ബൽവന്ത് സിങ് എന്നിവരടക്കമുള്ളവരാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ ചിലർക്ക് ആറു മാസത്തിലേറെയായി ശമ്പളം നൽകിയിട്ടില്ലെന്നും പറയുന്നു.

ADVERTISEMENT

ഐഎസ്എലിലെ നാലു കളികൾക്കുശേഷമാണ് വിനീതും റിനോയുമടക്കം ഒൻപത് താരങ്ങളെ ടീം പുറത്താക്കിയത്. ഇതിൽ മലയാളിയായ ഇർഷാദും ഉൾപ്പെടുന്നു. അതിനു തൊട്ടുമുൻപിലത്തെ മത്സരത്തിലെ മാൻ ഓഫ് ദ് മാച്ചായിരുന്നു ഇർഷാദ്. മൂന്നു കളികളാണ് വിനീത് കളിച്ചത്. രണ്ടെണ്ണത്തിലും സബ്സ്റ്റിറ്റ്യൂട്ടായിരുന്നു. റിനോ ഒറ്റ മത്സരം പോലും കളിച്ചില്ല.

ക്ലബിന്റെ സ്പോൺസർഷിപ്പ് മാറ്റത്തോടെയാണ് പ്രശ്നം ആരംഭിച്ചതെന്നു കരുതുന്നു. തങ്ങൾക്കു വേണ്ടപ്പെട്ട ചില താരങ്ങളെ ഉൾപ്പെടുത്താൻ ഇത്രയും പേരെ മാനേജ്മെന്റ് ഒഴിവാക്കുകയായിരുന്നെന്നാണ് ആരോപണം. കഴിഞ്ഞവർഷം ഐ ലീഗിലും ഈസ്റ്റ് ബംഗാൾ ശമ്പളക്കരാർ ലംഘനം നടത്തിയിരുന്നതായി ആരോപണമുണ്ട്. എഐഎഫ്എഫ് അച്ചടക്ക നടപടിക്ക് ശ്രമിച്ചെങ്കിലും അപ്പീൽ നൽകി ഇതിൽനിന്ന് ക്ലബ് രക്ഷപ്പെട്ടു.

ADVERTISEMENT

കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സി, ജംഷഡ്പൂർ എഫ്സി എന്നീ ടീമുകൾ‌ക്കായി ഐഎസ്എലിൽ കളിച്ചിട്ടുള്ള വിനീത് നേരത്തെ ബെംഗളൂരു എഫ്സി താരമായിരുന്നു. ബ്ലാസ്റ്റേഴ്സ്, അത്​ലറ്റിക്കോ ഡി കൊൽക്കത്ത, ബെംഗളൂരു എഫ്സി ടീമുകൾക്കായി ഐഎസ്എലിൽ കളിച്ചിട്ടുള്ള റിനോ നേരത്തെ മോഹൻ ബഗാനുവേണ്ടിയും കളിച്ചിട്ടുണ്ട്. 

Content Highlights: CK Vineeth, Rino Anto, East Bengal, ISL 2020-21

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT