കോഴിക്കോട് ∙ ‘കിരീടം നേടണം. മനോഹരമായി കളിക്കുകയും വേണം’– ഗോകുലം കേരള എഫ്സിയുടെ ഹെഡ് കോച്ച് വിഞ്ചെൻസോയ്ക്കു മുന്നിൽ ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ വച്ച നിബന്ധന ഇതായിരുന്നു. 4 വർഷം മുൻപ് മാത്രം | Gokulam Kerala FC | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ‘കിരീടം നേടണം.  മനോഹരമായി കളിക്കുകയും വേണം’– ഗോകുലം കേരള എഫ്സിയുടെ ഹെഡ് കോച്ച് വിഞ്ചെൻസോയ്ക്കു മുന്നിൽ ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ വച്ച നിബന്ധന ഇതായിരുന്നു. 4 വർഷം മുൻപ് മാത്രം രൂപീകരിച്ച ഗോകുലം എങ്ങനെ രാജ്യത്തെ മികച്ച ക്ലബ്ബുകളിലൊന്നായി മാറിയെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു.

പ്രഫഷനൽ ഫുട്ബോളിൽ മൈതാനത്തു കളിക്കുന്നവർ മാത്രമല്ല, പിന്നണിയിലുള്ളവരും താരങ്ങളാണ്. ഫുട്ബോൾ ക്ലബ്ബുകൾ ലാഭകരമായ മുതൽമുടക്കല്ലെന്ന് അറിഞ്ഞിട്ടും ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മാനേജ്മെന്റാണ് ഗോകുലത്തിന്റെ ശക്തി.

ADVERTISEMENT

കഴിഞ്ഞ ലോക്ഡൗണിൽ മൈതാനങ്ങളൊഴിഞ്ഞപ്പോൾ ഗോകുലത്തിന്റെ അണിയറയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയായിരുന്നു. മാനേജ്മെന്റും ഒഫിഷ്യലുകളും തുടർച്ചയായി ഓൺലൈൻ മീറ്റിങ്ങുകൾ നടത്തി കഴിഞ്ഞ സീസണിലെ പാളിച്ചകൾ വിശദമായി ചർച്ച ചെയ്തു.വിദേശതാരങ്ങളുൾപ്പെടെ ഓരോ പൊസിഷനിലേക്കും വേണ്ട താരങ്ങളെ കണ്ടെത്തി ടീം ലിസ്റ്റ് സമർപ്പിക്കാൻ ക്ലബ് പ്രസിഡന്റ് ടോപ് ഒഫിഷ്യലുകളോട് ആവശ്യപ്പെട്ടു. 

ഇങ്ങനെ ലഭിച്ച പട്ടികയിൽ നിന്നാണ് ഇത്തവണത്തെ താരങ്ങളെ തിരഞ്ഞെടുത്തത്. ലോകത്തെ വിവിധ ലീഗുകളിൽ കളിക്കുന്ന താരങ്ങളെക്കുറിച്ച് ഹെഡ് കോച്ച് വിഞ്ചെൻസോയ്ക്ക് ധാരണയുണ്ടായിരുന്നു.

ADVERTISEMENT

ഇന്ത്യൻ താരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും വിഞ്ചെൻസോ മനസ്സിലാക്കിയിരുന്നെന്ന് പ്രവീൺ പറയുന്നു. അതുകൊണ്ടുതന്നെ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ കോച്ചിന്റെ നിർദേശങ്ങൾക്ക് മുൻതൂക്കം നൽകി.

ഐ ലീഗ് തുടങ്ങാൻ രണ്ടാഴ്ച കൂടി സമയമുള്ളപ്പോഴാണ് ഗോകുലം ഐഎഫ്എ ഷീൽഡിൽ നിന്നു പുറത്താകുന്നത്. ചെലവ് കുറയ്ക്കാനായി വേണമെങ്കിൽ താരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫിനെയും കോഴിക്കോട്ടേക്കു മടക്കി വിളിക്കാമായിരുന്നു. എന്നാൽ, കൊൽക്കത്തയിൽ തന്നെ തുടർന്നും താമസസൗകര്യം ഏർപ്പെടുത്തി. ഇതു തുടർന്നുള്ള വിജയങ്ങൾക്കു കാരണമായെന്നു ഗോകുലം സിഇഒ അശോക് കുമാർ പറയുന്നു. 

ADVERTISEMENT

∙ ഒരു കോടിയിൽ നിന്ന് 6 കോടിയിലേക്ക് 

ശക്തമായ റിസർവ് സ്ക്വാഡ് നിലനിർത്താനും ഗോകുലം ശ്രദ്ധിക്കുന്നു. ഇത്തവണ കിരീടം നേടിയ ടീമിൽ റിസർവ് ടീമിൽ നിന്നെത്തിയ താരങ്ങൾ മികച്ച പ്രകടനമാണു നടത്തിയത്. ആദ്യ സീസണിൽ ഒരു കോടി രൂപയാണ് ക്ലബ് ചെലവഴിച്ചതെങ്കിൽ ഇത്തവണ 6 കോടിയോളം രൂപയാണ് ക്ലബ് മുടക്കിയത്.

∙ ഐഎസ്എലിലേക്ക് ജയിച്ചു വന്നോളാം 

വലിയ തുക ചെലവഴിച്ച് ഐഎസ്എലിലേക്ക് ഇപ്പോൾ പ്രവേശനം നേടാൻ ഗോകുലം മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. നിലവിലെ നിബന്ധനകളനുസരിച്ച് 2022– 23 വർഷത്തെ ഐ ലീഗ് ചാംപ്യന്മാർക്ക് ഐഎസ്എലിൽ പ്രവേശനം നേടാം. അത്തരത്തിൽ ചാംപ്യന്മാരായി ഐഎസ്എൽ പ്രവേശനം നേടാനാണ് ടീമിന്റെ ഉദ്ദേശ്യം. നിബന്ധനകളിൽ മാറ്റം വന്നേക്കാമെങ്കിലും തൽക്കാലം ഐ ലീഗിൽ തന്നെ തുടർന്ന് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുകയാണു ലക്ഷ്യമെന്നും ഗോകുലം മാനേജ്മെന്റ് വ്യക്തമാക്കുന്നു.

Content Highlights: Gokulam Kerala FC, ISL 2021, I-League 2021

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT