ഫോഡൻ വണ്ടർ!; മാഞ്ചസ്റ്റർ സിറ്റി –2, ഡോർട്മുണ്ട് –1
മാഞ്ചസ്റ്റർ ∙ സിറ്റി – ഡോർട്മുണ്ട് കളിയിലും തിളങ്ങിയത് ഒരു ഇരുപതുകാരനാണ്; സിറ്റിയുടെ ഫിൽ ഫോഡൻ. സിറ്റിയിലേക്കു വൻ പ്രതിഫലം വാങ്ങി കളിക്കാൻ വരുമെന്ന കഥകളിലുള്ള മറ്റൊരു ഇരുപതുകാരൻ ഡോർട്മുണ്ടിന്റെ എർലിങ് ഹാലൻഡിനെ | Football | Manorama News

മാഞ്ചസ്റ്റർ ∙ സിറ്റി – ഡോർട്മുണ്ട് കളിയിലും തിളങ്ങിയത് ഒരു ഇരുപതുകാരനാണ്; സിറ്റിയുടെ ഫിൽ ഫോഡൻ. സിറ്റിയിലേക്കു വൻ പ്രതിഫലം വാങ്ങി കളിക്കാൻ വരുമെന്ന കഥകളിലുള്ള മറ്റൊരു ഇരുപതുകാരൻ ഡോർട്മുണ്ടിന്റെ എർലിങ് ഹാലൻഡിനെ നിഷ്പ്രഭനാക്കിയാണു ഫോഡനും സംഘവും വിജയം കൈക്കലാക്കിയത്.
19–ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്നെയുടെ ഗോളിൽ സിറ്റി മുന്നിലെത്തി. പിന്നീടു സിറ്റിയുടെ ഓരോ നീക്കവും ഫലപ്രദമായി പ്രതിരോധിച്ച ഡോർട്മുണ്ട് 84–ാം മിനിറ്റിലാണ് ആദ്യ ഗോളിന്റെ കടംവീട്ടിയത്. മാർക്കോ റ്യൂസിന്റെ ഗോളിൽ ജർമൻ ക്ലബ് ഒപ്പമെത്തിയതോടെ കളി സമനിലയിലേക്കെന്നു സകലരും ഉറപ്പിച്ചു. എന്നാൽ, 90–ാം മിനിറ്റിൽ ഫോഡന്റെ മിന്നൽ ഗോളിൽ കളി വട്ടം തിരിഞ്ഞു.
സെർജിയോ അഗ്യൂറോയ്ക്കു പകരം അടുത്ത സീസണിൽ സിറ്റിയുടെ മുന്നേറ്റ നിരയിൽ കളിക്കാൻ സാധ്യതയേറെയുള്ള ഹാലൻഡിനെ തുടക്കം മുതൽ കൂച്ചുവിലങ്ങിട്ടു നിർത്തിയാണു സിറ്റി കളിച്ചത്. ഫിൽ ഫോഡനും റിയാദ് മഹ്റേസും ചേർന്നു ഡോർട്മുണ്ട് ഗോൾമുഖത്തു നടത്തിയ മിന്നൽ റെയ്ഡിനൊടുവിൽ ബോക്സിനുള്ളിലേക്കു റിട്ടേൺ നൽകിയ പന്തിലായിരുന്നു ഡി ബ്രൂയ്നെയുടെ ആദ്യ ഗോൾപ്രഹരം.
90–ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്ന ഫിൽ ഫോഡനെയും ഇൽകേ ഗുണ്ടോഗാനെയും നിമിഷാർധംകൊണ്ടു ശ്രദ്ധിച്ചു ഡി ബ്രൂയ്നെനൽകിയ ക്രോസിന് ഫോഡൻ മറുപടി നൽകി; ഗോൾ... (2–1).
English Summary: Foden wonder