പാരിസ് ∙ കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലില്ലി താരം തിയാഗോ ഡാലോയെ ഫൗൾ ചെയ്തതിനു ചുവപ്പു കാർഡ് ലഭിച്ച പിഎസ്ജി താരം നെയ്മർക്ക് ലീഗിലെ ഇനിയുള്ള 2 മത്സരങ്ങളിൽ വിലക്ക് | Neymar | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലില്ലി താരം തിയാഗോ ഡാലോയെ ഫൗൾ ചെയ്തതിനു ചുവപ്പു കാർഡ് ലഭിച്ച പിഎസ്ജി താരം നെയ്മർക്ക് ലീഗിലെ ഇനിയുള്ള 2 മത്സരങ്ങളിൽ വിലക്ക്.

2–ാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറുമായി കളംവിട്ട നെയ്മറും പിന്നാലെ ചുവപ്പു കാർഡ് കിട്ടിയ ഡാലോയും തമ്മിൽ ഡ്രസിങ് റൂമിലേക്കു പോകുംവഴി ഉന്തുംതള്ളുമുണ്ടായിരുന്നു. തുടർന്നാണു ഫ്രഞ്ച് പ്രഫഷനൽ ലീഗിന്റെ അച്ചടക്ക സമിതി വിലക്ക് പ്രഖ്യാപിച്ചത്.

ADVERTISEMENT

ഡാലോയ്ക്ക് അടുത്ത ലീഗ് മത്സരത്തിൽ വിലക്കുണ്ട്. പിഎസ്ജിയെ 1–0നു തോൽപിച്ച ലില്ലി ലീഗ് പോയിന്റ് നിലയിൽ ഒന്നാമതാണിപ്പോൾ. സ്ട്രാസ്ബർഗ്, സെന്റ് എറ്റീനി എന്നിവയ്ക്കെതിരായ മത്സരങ്ങളാണു നെയ്മർക്കു നഷ്ടമാവുക. കഴിഞ്ഞ 15 ഫ്രഞ്ച് ലീഗ് മത്സരങ്ങൾക്കിടെ 3–ാം തവണയാണു നെയ്മർ ചുവപ്പു കാർഡ് കാണുന്നത്.