കൊച്ചി ∙ ഗോവയിലൊരു പടയൊരുക്കം. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടുമാത്രം പടയൊരുക്കത്തിനു പിന്നാലെ ഒരു കാർണിവൽ ആഘോഷിക്കാൻ ഗോവക്കാർക്കു കഴിയുന്നില്ല. ഗോവയ്ക്കു മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിനാകെ കൊട്ടുംകുരവയുമില്ലാത്തൊരു ഫുട്ബോൾ മേളയാണു വരുന്നത്. ചരിത്രത്തിൽ ആദ്യമായൊരു ഇന്ത്യൻ ക്ലബ് എഎഫ്സി (ഏഷ്യൻ ഫുട്ബോൾ

കൊച്ചി ∙ ഗോവയിലൊരു പടയൊരുക്കം. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടുമാത്രം പടയൊരുക്കത്തിനു പിന്നാലെ ഒരു കാർണിവൽ ആഘോഷിക്കാൻ ഗോവക്കാർക്കു കഴിയുന്നില്ല. ഗോവയ്ക്കു മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിനാകെ കൊട്ടുംകുരവയുമില്ലാത്തൊരു ഫുട്ബോൾ മേളയാണു വരുന്നത്. ചരിത്രത്തിൽ ആദ്യമായൊരു ഇന്ത്യൻ ക്ലബ് എഎഫ്സി (ഏഷ്യൻ ഫുട്ബോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഗോവയിലൊരു പടയൊരുക്കം. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടുമാത്രം പടയൊരുക്കത്തിനു പിന്നാലെ ഒരു കാർണിവൽ ആഘോഷിക്കാൻ ഗോവക്കാർക്കു കഴിയുന്നില്ല. ഗോവയ്ക്കു മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിനാകെ കൊട്ടുംകുരവയുമില്ലാത്തൊരു ഫുട്ബോൾ മേളയാണു വരുന്നത്. ചരിത്രത്തിൽ ആദ്യമായൊരു ഇന്ത്യൻ ക്ലബ് എഎഫ്സി (ഏഷ്യൻ ഫുട്ബോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഗോവയിലൊരു പടയൊരുക്കം. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടുമാത്രം പടയൊരുക്കത്തിനു പിന്നാലെ ഒരു കാർണിവൽ ആഘോഷിക്കാൻ ഗോവക്കാർക്കു കഴിയുന്നില്ല. ഗോവയ്ക്കു മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിനാകെ കൊട്ടുംകുരവയുമില്ലാത്തൊരു ഫുട്ബോൾ മേളയാണു വരുന്നത്. ചരിത്രത്തിൽ ആദ്യമായൊരു ഇന്ത്യൻ ക്ലബ് എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ) ചാംപ്യൻസ് ലീഗ് കളിക്കുന്നു. എഫ്സി ഗോവ. സ്വന്തം മണ്ണിലാണു മത്സരങ്ങൾ. 2019–20 സീസൺ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ് വിജയത്തിലൂടെ നേടിയ യോഗ്യതയാണിത്.

ഏഷ്യക്കാരുടെ ചാംപ്യൻസ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇക്കുറി ഹോം ആൻഡ് എവേ അല്ല. ഓരോ  ഗ്രൂപ്പിനും ഓരോ ആതിഥേയ നഗരമുണ്ട്. ‘ഇ’ ഗ്രൂപ്പ് അരങ്ങേറുന്നതു ഗോവയിലാണ്. മത്സരങ്ങൾ 14 മുതൽ 29 വരെ. എഫ്സി ഗോവയ്ക്കുപുറമെ പെർസെപോലിസ് (ഇറാൻ), അൽ റയ്യാൻ (ഖത്തർ), അൽ വഹ്ദ (യുഎഇ) ടീമുകളാണു ഗ്രൂപ്പിലുള്ളത്. മത്സരങ്ങൾ ദിവസവും രാത്രി 10.30നു തുടങ്ങും. റമസാൻ കാലമായതിനാലാണു കിക്കോഫ് രാത്രിയാക്കിയത്.

ADVERTISEMENT

∙ മോശക്കാരല്ല എതിരാളികൾ

കഴിഞ്ഞ തവണത്തെ രണ്ടാം സഥാനക്കാരാണ് എഫ്സി ഗോവയുടെ എതിരാളികളിൽ പ്രധാനി. പെർസെപോലിസ്. അൽ റയ്യാൻ ടീമിനെ പരിശീലിപ്പിക്കുന്നത് 1998 ലോകകപ്പ് ജേതാവ് ലോറോ ബ്ലാ (ഫ്രാൻസ്). പ്ലേ ഓഫ് കളിച്ചാണു വരുന്നതെങ്കിലും അൽ വാഹ്ദയും നിസ്സാരക്കാരല്ല. 

∙ കടുത്ത സമ്മർദത്തിൽ ഫെറാൻഡോ

എഫ്സി ഗോവയുടെ മുഖ്യപരിശീലകൻ യുവാന്‍ ഫെറാൻഡോ വെള്ളംകുടിക്കുകയാണ്. വേനൽ എത്തിയതിനാലല്ല. എഎഫ്സി ചാംപ്യൻസ് ലീഗിനുള്ള ടീം സിലക്‌ഷനാണു ഫെറാൻഡോയെ വെള്ളംകുടിപ്പിക്കുന്നത്. ലൈനപ്പിൽ 4 വിദേശികളേ പാടുള്ളൂ. മികച്ച ടീമിനെ കളത്തിൽ ഇറക്കുകയും വേണം. നാലിൽ ഒരാൾ ഏഷ്യൻ കോൺഫെഡറേഷനിൽപ്പെട്ടയാൾ ആവുകയും വേണം. ആക്രമണത്തിൽ 2 വിദേശതാരങ്ങൾ വേണമെന്നതിൽ കോച്ചിന് ആദ്യം നിർബന്ധമായിരുന്നു. ഇഗോർ ആംഗുലോയും ഹോർഹെ ഓർട്ടിസും ഉണ്ടല്ലോ എന്നു കരുതിയിരുന്നു. ആംഗുലോ സ്ട്രൈക്കറായും ഓർട്ടിസ് നമ്പർ ടെൻ ആയും കളിക്കും.

ADVERTISEMENT

ക്യാപ്റ്റൻ എഡു ബേഡിയയെ മധ്യത്തിൽ ഇറക്കാം.  ഓസ്ട്രേലിയൻ താരം ജയിംസ് ഡോനക്കിയെ ഡിഫൻസിൽ കളിപ്പിക്കാം. ഡോനക്കിയാണ് ഏഷ്യൻ താരം. മധ്യനിരയിലും കളിപ്പിക്കാവുന്ന ഡിഫൻഡർ ഐവാൻ ഗോൺസാലസ് ടീമിലുണ്ട്. പക്ഷേ ഡോനക്കിക്കു പകരം ഗോൺസാലെസിനെ കളിപ്പിക്കാനാവില്ല. ഡോനക്കിക്കു പരുക്കേറ്റാൽ കളിക്കളത്തിലുള്ള മറ്റൊരു വിദേശിയെ പിൻവലിച്ചേ ഗോൺസാലസിനെ ഇറക്കാനാവൂ. ഏഷ്യൻ താരമല്ലാത്ത വിദേശികൾ മൂന്നിലധികം ആവാൻ പാടില്ലെന്നാണു ചട്ടം.

5 വിദേശികൾ കളിച്ച ഐഎസ്എലിൽനിന്ന് 4 വിദേശികൾക്കു മാത്രം അനുമതിയുള്ള, കൂടുതൽ കടുത്ത എഎഫ്സി ചാംപ്യൻസ് ലീഗിലേക്കു വിജയമന്ത്രം എങ്ങനെ മാറ്റിയെടുക്കും എന്നോർത്തുള്ള ടെൻഷൻ ഫെറാൻഡോ മറച്ചുവച്ചില്ല. ആലോചനയോട് ആലോചനായിരുന്നു. ഉറക്കമിളച്ച രാവുകൾ. ഒടുവിൽ ഞെട്ടിയത് ആരാധകർ.  ഐഎസ്എൽ തിളക്കമുള്ള ഇഗോർ ആംഗുലോയും ആൽബർട്ടോ നൊഗ്വേറയും ടീമിനു പുറത്ത്.

ഐഎസ്എലിലെ ഗോൾഡൻ ബൂട്ട് ജേതാവായ ആംഗുലോയുടെ മടക്കം ഗോവയുടെ ആരാധകരെ മാത്രമല്ല, ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളെയാകെ ഞെട്ടിച്ചു. ഐഎസ്എൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ താരമാണു നൊഗ്വേറ. പക്ഷേ എല്ലാ മിടുക്കൻമാരെയും ഒരേസമയം ടീമിൽ നിലനിർത്താനാവില്ലെന്ന ധർമസങ്കടത്തിലാണു കോച്ച്. പിന്നിൽ ഡോനക്കി, മധ്യത്തിൽ ബേഡിയയും ഗോൺസാലസും, മുൻനിരയിൽ ഓർട്ടിസ്. ഇതാവും ഫെറാൻഡോയുടെ കളിശൈലിയുടെ നട്ടെല്ല്. 

∙ കോവിഡ് കശക്കിയ കോച്ച്

ADVERTISEMENT

കഴിഞ്ഞ ദിവസം ഫെറാൻഡോ പറഞ്ഞു: ‘‘എനിക്കു നേരേ നിൽക്കാൻ കഴിയുന്നില്ല. ആകെ ക്ഷീണിതനാണ്. എഎഫ്സി ചാംപ്യൻസ് ലീഗ് മാനസികമായി എന്നെ ത്രസിപ്പിക്കുന്നു. പക്ഷേ ശരീരം തളർന്നുപോകുന്നു.’’ കാരണമുണ്ട്. ഐഎസ്എൽ സമാപിച്ചു ദിവസങ്ങൾക്കകം കോച്ച് കോവിഡ് പോസിറ്റീവായി. അതിന്റെ കെടുതിയിൽനിന്നു മോചിതനായതേയുള്ളൂ. വൈറസ് ആക്രമണത്തിന്റെ മോശംഫലങ്ങളിൽനിന്നു പൂർണമായി മോചിതനായിട്ടില്ല. 

∙ തളർന്ന കളിക്കാർ

എഫ്സി ഗോവ കളിക്കാർ മാനസികമായി അവശരാണ്. ശാരീരികമായി അത്രയ്ക്കു ക്ഷീണിച്ചിട്ടില്ലെങ്കിലും. ഐഎസ്എൽ കളിച്ചതിനുശേഷം അവർക്ക് അത്യാവശ്യം വിശ്രമമൊക്കെ കിട്ടി. പക്ഷേ 6 മാസമായി കുടുംബാംഗങ്ങളുമായി ഇടപഴകാൻ കഴിഞ്ഞിട്ടില്ല. ബയോസെക്യൂർ ബബ്‌ൾ ആണു വീട്. അതിനു പുറത്തുകടക്കാനോ ഗോവയുടെ ‘അടിച്ചുപൊളി’ ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ല. ഷോപ്പിങ്, സിനിമാശാല, കറങ്ങിനടക്കൽ എന്നിവയൊന്നും സാധ്യമല്ല.  കോവിഡ് ജീവിതത്തിലെ മടുപ്പിനെക്കുറിച്ചു കളിക്കാർ അടക്കംപറയുന്നതു കേൾക്കുമ്പോഴെല്ലാം കോവിഡ് കശക്കിയ കോച്ച് ഉറക്കെ വിളിച്ചുപറയും:

‘‘സ്റ്റോപ്പിറ്റ്, സ്റ്റോപ്പിറ്റ്.... യൂ ആർ ഇൻ ചാംപ്യൻസ് ലീഗ്...’’ അതെ, കളിയെക്കുറിച്ചുള്ള പ്രതീക്ഷകളിലാണ് അവരുടെ ഉത്സാഹവും ഊർജവുമെല്ലാം. ചാംപ്യൻസ് ലീഗിൽ 16 ദിവസത്തിനിടെ 6 മാച്ച് കളിക്കണമെന്ന കടുത്ത വെല്ലുവിളിയാണ് ഗോവയുടെ ക്ഷീണിതരായ കളിക്കാർക്കു മുൻപിലുള്ളത്.  സ്വന്തം മണ്ണിൽ കളിക്കുന്നു, കാലാവസ്ഥ പരിചിതം. ഈ 2 രണ്ടു കാര്യങ്ങൾ ഗോവയ്ക്കു സഹായകമാകും. 

∙ ഐഎസ്എൽ ടീമുകൾക്കു സമാനമായ ഘടനയും കളിരീതിയുമാണ് ചാംപ്യൻസ് ലീഗിലെ എതിരാളികളുടേത്. അതുകൊണ്ടുതന്നെ ഞങ്ങൾ ഒപ്പംപിടിക്കും, ജയിക്കും. അവർ ഞങ്ങളേക്കാൾ കരുത്തൻമാരായിരിക്കാം. കരുത്തൻമാർക്കെതിരേ കളിക്കുന്നതാണു നല്ല പ്രകടനം പുറത്തെടുക്കാൻ കാരണമാകുന്നത്. തീവ്രമായി പരിശീലിക്കുന്നുണ്ടു ഞങ്ങൾ. കിട്ടുന്ന അവസരങ്ങൾ മുതലാക്കുക എന്നതാണു പ്രധാനം. – എഡു ബേഡിയ, ക്യാപ്റ്റൻ, എഫ്സി ഗോവ

∙ ഗോവ ടീം

ധീരജ് സിങ്, നവീൻ കുമാർ, മുഹമ്മദ് നവാസ്, ശുഭം ദാസ് (ഗോൾകീപ്പർമാർ), 

സാൻസൺ പെരേര, സെറിട്ടൺ ഫെർണാണ്ടസ്, ലിയാൻഡർ ഡിക്കൂഞ്ഞ, ഐവാൻ ഗോൺസാലെസ്, മുഹമ്മദ് അലി, ജയിംസ് ഡോനക്കി, ഐബാൻബ ദോഹ്‌ലിങ്, സേവിയർ ഗാമ, ആദിൽ ഖാൻ (ഡിഫൻഡർമാർ)

എഡു ബെഡിയ, ഗ്ലാൻ മാർട്ടിൻസ്, പ്രിൻസ്ടൺ റിബെലോ, ബ്രാൻഡൻ ഫെർണാണ്ടസ്, ഫ്രാങ്കി ബോം, റഡീം ത്‌ലാങ്, മാകൻ വിങ്ക്ലെ, അലക്സാണ്ടർ ജേസുരാജ്, അമർജിത് സിങ് കിയാം, റോമിയോ ഫെർണാണ്ടസ് (മിഡ്ഫീൽഡർമാർ)

ഹോർഹെ ഓർട്ടിസ്, ദേവേന്ദ്ര മുർഗാവ്ങ്കർ, ഇഷാൻ പണ്ഡിത (സ്ട്രൈക്കർമാർ)

English Summary: FC Goa Prepares for AFC Champions League