സെവിയ്യയ്ക്കു ജയം; നാലാം സ്ഥാനം ഉറപ്പിച്ചു
മഡ്രിഡ് ∙ സെൽറ്റ വിഗോയെ 4–3നു തോൽപിച്ച് സെവിയ്യ സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ 4–ാം സ്ഥാനം ഉറപ്പിച്ചു. 8 മത്സരം കൂടി ബാക്കിനിൽക്കെ, പിന്നിലുള്ള റയൽ സോസിദാദ്, റയൽ ബെറ്റിസ് എന്നിവയെക്കാൾ 14 പോയിന്റ് ലീഡ് സെവിയ്യയ്ക്കുണ്ട്. | Sevilla FC | Manorama News

മഡ്രിഡ് ∙ സെൽറ്റ വിഗോയെ 4–3നു തോൽപിച്ച് സെവിയ്യ സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ 4–ാം സ്ഥാനം ഉറപ്പിച്ചു. 8 മത്സരം കൂടി ബാക്കിനിൽക്കെ, പിന്നിലുള്ള റയൽ സോസിദാദ്, റയൽ ബെറ്റിസ് എന്നിവയെക്കാൾ 14 പോയിന്റ് ലീഡ് സെവിയ്യയ്ക്കുണ്ട്.
യൂലസ് കൗണ്ട്, ഫെർണാണ്ടോ, ഇവാൻ റാകിടിച്ച്, പാപു ഗോമസ് എന്നിവരാണു സെവിയ്യയ്ക്കായി ഗോൾ നേടിയത്. ഇയാഗോ അസ്പസ് (ഡബിൾ), ബ്രെയിസ് മെൻഡസ് എന്നിവരിലൂടെ ഗോൾ മടക്കി സെൽറ്റ വിഗോ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 30 കളിയിൽ സെവിയ്യയ്ക്ക് 61 പോയിന്റായി. 37 പോയിന്റുമായി സെൽറ്റ വിഗോ 10–ാം സ്ഥാനത്താണ്. അത്‌ലറ്റിക്കോ മഡ്രിഡ് (30 കളി, 67 പോയിന്റ്), റയൽ മഡ്രിഡ് (30,66), ബാർസിലോന (30,65) എന്നിവരാണ് ആദ്യ 3 സ്ഥാനങ്ങളിൽ.
English Summary: Sevilla wins