ഗോവയ്ക്കു വീണ്ടും സമനില
മഡ്‌ഗാവ് ∙ എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ 2–ാം മത്സരത്തിലും എഫ്സി ഗോവയ്ക്കു ഗോളില്ലാ സമനില. യുഎഇ ക്ലബ് അൽ വഹ്ദയോടാണു ഗോവ സമനില വഴങ്ങിയത്. ആദ്യ കളിയിൽ ഖത്തർ ക്ലബ് അൽ റയ്യാനോടും ഗോവ സമനില വഴങ്ങിയിരുന

മഡ്‌ഗാവ് ∙ എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ 2–ാം മത്സരത്തിലും എഫ്സി ഗോവയ്ക്കു ഗോളില്ലാ സമനില. യുഎഇ ക്ലബ് അൽ വഹ്ദയോടാണു ഗോവ സമനില വഴങ്ങിയത്. ആദ്യ കളിയിൽ ഖത്തർ ക്ലബ് അൽ റയ്യാനോടും ഗോവ സമനില വഴങ്ങിയിരുന്നു.
ഫറ്റോർഡ സ്റ്റേഡിയത്തിൽ ഇരുടീമിനും ഒട്ടേറെ അവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും ഗോൾ നേടാനായില്ല. ഉജ്വലമായ സേവുകളുമായി ഗോൾകീപ്പർ ധീരജ് സിങ് 2–ാം മത്സരത്തിലും ഗോവയെ കാത്തു. ചൊവ്വാഴ്ച ഇറാൻ ക്ലബ് പെർസ്പോളിസിനെതിരെയാണു ഗോവയുടെ അടുത്ത മത്സരം. ഇ ഗ്രൂപ്പിൽ 4 പോയിന്റുമായി പെർസ്പോളിസാണ് ഒന്നാം സ്ഥാനത്ത്. 2 പോയിന്റുമായി ഗോവ 2–ാമത്.
അൽ വഹ്ദയുടെ അര ഡസൻ ഗോൾ ഷോട്ടുകളാണു ധീരജും പ്രതിരോധനിരയും ചേർന്നു രക്ഷപ്പെടുത്തിയത്. പകുതി സമയത്തിനു തൊട്ടു മുൻപ് മറ്റാവ്സിന്റെ ഷോട്ട് സേവ് ചെയ്ത ധീരജ് ഇൻജറി ടൈമിൽ ഗോളെന്നുറപ്പിച്ച അവസരവും രക്ഷപ്പെടുത്തി. ഉജ്വലമായ ടാക്കിളുകളുമായി സെരിറ്റൻ ഫെർണാണ്ടസും അൽ വഹ്ദ മുന്നേറ്റങ്ങളെ തടഞ്ഞു.
ആദ്യ കളിയിൽ നിന്നു വ്യത്യസ്തമായി മുന്നേറ്റത്തിലും ഗോവ വീര്യം കാണിച്ചു. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ചതുൾപ്പെടെ ഗോവയ്ക്കും മത്സരത്തിൽ നിർഭാഗ്യ നിമിഷങ്ങളുണ്ടായി.