ചാംപ്യൻസ് ലീഗ് സെമിയുടെ തലേന്ന് റയൽ താരം മാർസലോയ്ക്ക് തിരഞ്ഞെടുപ്പു ഡ്യൂട്ടി!
മഡ്രിഡ് ∙ നിർണായകമായ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിനു തലേന്നു റയൽ മഡ്രിഡ് ഡിഫൻഡർ മാർസെലോയ്ക്ക് പോളിങ് ഡ്യൂട്ടി! ലണ്ടനിൽ ചെൽസിക്കെതിരെ നടക്കുന്ന സെമി 2–ാം പാദത്തിൽ ഇതുമൂലം മാർസെലോയ്ക്കു കളിക്കാനായേക്കില്ല. അടുത്ത ചൊവ്വാഴ്ച നടക്കുന്ന മഡ്രിഡിലെ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു

മഡ്രിഡ് ∙ നിർണായകമായ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിനു തലേന്നു റയൽ മഡ്രിഡ് ഡിഫൻഡർ മാർസെലോയ്ക്ക് പോളിങ് ഡ്യൂട്ടി! ലണ്ടനിൽ ചെൽസിക്കെതിരെ നടക്കുന്ന സെമി 2–ാം പാദത്തിൽ ഇതുമൂലം മാർസെലോയ്ക്കു കളിക്കാനായേക്കില്ല. അടുത്ത ചൊവ്വാഴ്ച നടക്കുന്ന മഡ്രിഡിലെ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു മാർസെലോയ്ക്കു ഡ്യൂട്ടി കിട്ടിയത്. ഇതൊഴിവാക്കാൻ റയൽ മാനേജ്മെന്റ് ശ്രമം തുടരുകയാണ്.
റയൽ സഹതാരം വിക്ടർ ചുസ്റ്റിനും പോളിങ് സ്റ്റേഷനിൽ ഡ്യൂട്ടി കിട്ടിയിട്ടുണ്ട്. പൗരൻമാർ തിരഞ്ഞെടുപ്പു കാലത്തു പോളിങ് സ്റ്റേഷനിൽ ജോലി ചെയ്യണമെന്ന നിയമം സ്പെയിനിലുണ്ട്. ഈ നിർബന്ധിത സേവനത്തിന് 65 യൂറോ (ഏകദേശം 5840 രൂപ) പ്രതിഫലവുമുണ്ട്. ബ്രസീലുകാരനായ മാർസെലോ 2011ലാണു സ്പാനിഷ് പൗരത്വം സ്വീകരിച്ചത്. സ്പെയിനിൽ ഫുട്ബോൾ താരങ്ങൾക്കു പോളിങ് ഡ്യൂട്ടി കിട്ടുന്നത് ഇതാദ്യമായിട്ടല്ല. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ലെവാന്തെ ഗോൾകീപ്പർ എയ്റ്റർ ഫെർണാണ്ടസിനു ഡ്യൂട്ടി കിട്ടിയിരുന്നു.
English Summary: Real Madrid’s Marcelo May Miss Chelsea Game for Election Duty