ഈ സീസണോടെ സിദാൻ റയൽ വിട്ടേക്കും; പകരം ക്ലബ്ബിന്റെ ഇതിഹാസ താരം ഗോൺസാലസ്?
മഡ്രിഡ് ∙ ഈ സീസണിനൊടുവിൽ താൻ ക്ലബ് വിടുകയാണെന്നു റയൽ മഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ കളിക്കാരോടു വെളിപ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ ക്ലബ് വിടുമോയെന്ന ചോദ്യത്തോടു സിദാൻ പ്രതികരിച്ചതിങ്ങനെ: ‘എന്തു സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാനിവിടുണ്ട്. അടുത്തയാഴ്ചയും

മഡ്രിഡ് ∙ ഈ സീസണിനൊടുവിൽ താൻ ക്ലബ് വിടുകയാണെന്നു റയൽ മഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ കളിക്കാരോടു വെളിപ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ ക്ലബ് വിടുമോയെന്ന ചോദ്യത്തോടു സിദാൻ പ്രതികരിച്ചതിങ്ങനെ: ‘എന്തു സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാനിവിടുണ്ട്. അടുത്തയാഴ്ചയും ഞങ്ങൾക്കു കളിയുണ്ട്. ശേഷം എന്തും സംഭവിക്കാം. കാരണം, ഇതു റയൽ മഡ്രിഡാണ്.’
സിദാൻ ക്ലബ് വിട്ടാൽ ആരാകും പുതിയ പരിശീലകൻ എന്നുള്ള ചർച്ചകളും സജീവമായി. ജർമനിയെ ലോക ജേതാക്കളാക്കിയ യോക്കിം ലോ, റയൽ ഇതിഹാസ താരങ്ങളിലൊരാളായ റൗൾ ഗോൺസാലസ്, യുവന്റസ് മുൻ കോച്ച് മാസ്സിമിലിയാനോ അലെഗ്രി എന്നിവരിലൊരാൾ ചുമതലയേറ്റെടുക്കുമെന്നാണു സൂചന. ക്ലബ് ഹാട്രിക് ചാംപ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെ 2018ൽ സിദാൻ റയൽ വിട്ടിരുന്നു. എന്നാൽ, 10 മാസത്തിനുശേഷം തിരിച്ചെത്തി.
English Summary: Zidane to leave Madrid at the end of the season after telling Real squad of his decision