സെർജിയോ അഗ്യൂറോ ബാർസിലോനയിൽ
ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി വിടുന്ന സെർജിയോ അഗ്യൂറോ ഇനി സ്പാനിഷ് ക്ലബ് ബാർസിലോനയിൽ. വൈദ്യപരിശോധനയ്ക്കു വിധേയനായ അർജന്റീന താരം 2 വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്. മുപ്പത്തിരണ്ടുകാരനായ താരം ജൂലൈ ഒന്നിനു ടീമിനൊപ്പം ചേരുമെന്ന് ക്ലബ് അറിയിച്ചു. | Sergio Aguero | Barcelona | Manorama News

ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി വിടുന്ന സെർജിയോ അഗ്യൂറോ ഇനി സ്പാനിഷ് ക്ലബ് ബാർസിലോനയിൽ. വൈദ്യപരിശോധനയ്ക്കു വിധേയനായ അർജന്റീന താരം 2 വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്. മുപ്പത്തിരണ്ടുകാരനായ താരം ജൂലൈ ഒന്നിനു ടീമിനൊപ്പം ചേരുമെന്ന് ക്ലബ് അറിയിച്ചു.
സിറ്റിയുമായി കരാർ തീർന്ന് ഫ്രീ ഏജന്റായ അഗ്യൂറോയ്ക്ക് 10 കോടി യൂറോ (ഏകദേശം 886 കോടി രൂപ) ബൈഔട്ട് ക്ലോസ് ആണ് ബാർസ നിശ്ചയിച്ചിരിക്കുന്നത്. കരാർ കാലാവധി തീരുന്ന 2023നു മുൻപ് മറ്റേതെങ്കിലും ടീമിനു താരത്തെ താൽപര്യമുണ്ടെങ്കിൽ നൽകേണ്ട തുകയാണ് ബൈഔട്ട് ക്ലോസ്.
അഗ്യൂറോ ക്ലബ്ബിലെത്തുന്നതോടെ ലയണൽ മെസ്സിയും ബാർസയിൽ തന്നെ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മെസ്സിയുമായി ബാർസ പുതിയ കരാറിന്റെ ചർച്ചകളിലാണ്.
English Summary: Sergio Aguero in Barcelona