മഡ്രിഡ് ∙ സിനദീൻ സിദാൻ ടീം വിട്ടതിനു പിന്നാലെ ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചെലോട്ടിക്ക് റയൽ മഡ്രിഡിൽ രണ്ടാമൂഴത്തിന് അവസരമൊരുങ്ങി. നിലവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് (ഇപിഎൽ) ക്ലബ് എവർട്ടന്റെ പരിശീലകനായ ആഞ്ചെലോട്ടിയെ റയൽ മഡ്രിഡ് പരിശീലകനായി നിയമിച്ച വിവരം ഇരു ക്ലബ്ബുകളും പരസ്യമാക്കി. 2013–15 കാലഘട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ സിനദീൻ സിദാൻ ടീം വിട്ടതിനു പിന്നാലെ ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചെലോട്ടിക്ക് റയൽ മഡ്രിഡിൽ രണ്ടാമൂഴത്തിന് അവസരമൊരുങ്ങി. നിലവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് (ഇപിഎൽ) ക്ലബ് എവർട്ടന്റെ പരിശീലകനായ ആഞ്ചെലോട്ടിയെ റയൽ മഡ്രിഡ് പരിശീലകനായി നിയമിച്ച വിവരം ഇരു ക്ലബ്ബുകളും പരസ്യമാക്കി. 2013–15 കാലഘട്ടത്തിൽ റയലിന്റെ പരിശീലകനായിരുന്ന ആഞ്ചെലോട്ടി മൂന്നു വർഷത്തെ കരാറിലാണ് വീണ്ടും സാന്തിയാഗോ ബെർണബ്യൂവിലെത്തുന്നത്. 2019ലാണ് എവർട്ടൻ പരിശീലകനായി നിയമിതനായത്.

മുൻപ് റയൽ മഡ്രിഡ് പരിശീലകനായിരിക്കെ 2014ൽ ടീമിനെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ചരിത്രവും ആഞ്ചെലോട്ടിക്കുണ്ട്. അതേസമയം, ചാംപ്യൻസ് ലീഗ് വിജയത്തിനുശേഷം ഒരു വർഷം പിന്നിടുമ്പോൾ ടീമിനു പുറത്തായി.

ADVERTISEMENT

റയൽ മഡ്രിഡിനു പുറമെ ഇറ്റാലിയൻ ക്ലബ് എസി മിലാനെ രണ്ടു തവണ ചാംപ്യൻസ് ലീഗ് ജേതാക്കളാക്കിയ ചരിത്രവുമുണ്ട് ആഞ്ചെലോട്ടിക്ക്. 2003, 2007 വർഷങ്ങളിലായിരുന്നു ഇത്. യൂറോപ്യൻ കപ്പും ചാംപ്യൻസ് ലീഗുമായി മൂന്നു തവണ കിരീടം ചൂടിയ ലോക ഫുട്ബോളിലെ മൂന്നു പരിശീലകരിൽ ഒരാളാണ് ആഞ്ചെലോട്ടി. ലിവർപൂൾ മുൻ പരിശീലകൻ ബോബ് പയ്‌സ്‌ലി, റയൽ മഡ്രിഡിൽനിന്ന് സ്ഥാനമൊഴിഞ്ഞ സിനദീൻ സിദാൻ എന്നിവരാണ് മറ്റു രണ്ടുപേർ.

26 വർഷം പിന്നിട്ട പരിശീലക കരിയറിൽ റയലിനു പുറമെ പ്രീമിയർ ലീഗിൽ ചെൽസി, ഫ്രഞ്ച് ലീഗിൽ പിഎസ്ജി, ജർമൻ ലീഗിൽ ബയൺ മ്യൂണിക്, ഇറ്റാലിയൻ ലീഗിൽ എസി മിലാൻ, നാപ്പോളി എന്നിവയുടെയും പരിശീലകനായി. ഇതിൽ ചെൽസി, പിഎസ്ജി, ബയൺ മ്യൂണിക്ക്, എസി മിലാൻ എന്നിവർക്കൊപ്പം ആഭ്യന്തര ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്.

ADVERTISEMENT

English Summary: Carlo Ancelotti joins Real Madrid as new manager, replaces Zinedine Zidane