ആംസ്റ്റർഡാം ∙ കിക്കോഫിനു മുൻപ്, ക്രിസ്റ്റ്യൻ എറിക്സന്റെ പേരെഴുതിയ ജഴ്സി സമ്മാനിച്ച് വെയ്ൽസ് ഡെൻമാർക്കിനോടു സാഹോദര്യം കാണിച്ചെങ്കിലും കളിയിൽ ഡെൻമാർക്ക് ആ സ്നേഹം തരിമ്പും തിരിച്ചു കൊടുത്തില്ല. യുറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനെ അവർ‌ തകർത്തത് 4-0ന്. ഫ്രഞ്ച് ക്ലബ് നീസിന്റെ താരം കാസ്പർ ഡോൾബെർഗ് | UEFA EURO 2020 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംസ്റ്റർഡാം/ലണ്ടൻ ∙ കിക്കോഫിനു മുൻപ്, ക്രിസ്റ്റ്യൻ എറിക്സന്റെ പേരെഴുതിയ ജഴ്സി സമ്മാനിച്ച് വെയ്ൽസ് ഡെൻമാർക്കിനോടു സാഹോദര്യം കാണിച്ചെങ്കിലും കളിയിൽ ഡെൻമാർക്ക് ആ സ്നേഹം തരിമ്പും തിരിച്ചു കൊടുത്തില്ല. യുറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനെ അവർ‌ തകർത്തത് 4-0ന്. ഫ്രഞ്ച് ക്ലബ് നീസിന്റെ താരം കാസ്പർ ഡോൾബെർഗ് (27,48) ഡെൻമാർക്കിനായി ഇരട്ടഗോൾ നേടി. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ ജോവാകിം മെയ്‌ലെ (88), സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മാർട്ടിൻ ബ്രാത്‌വെയ്റ്റ് (90+4) എന്നിവരും ലക്ഷ്യം കണ്ടു.

∙ നാലടിച്ച് ഡെൻമാർക്ക്

ADVERTISEMENT

കളിയിൽ ആദ്യ അവസരം കിട്ടിയതു വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്‌ലിനാണെങ്കിലും ആദ്യം ഗോളടിച്ചത് ഡെൻമാർക്ക്. 10-ാം മിനിറ്റിൽ ബെയ്‌ലിന്റെ ഷോട്ട് ക്രോസ് ബാറിനു പുറത്തേക്കു പോയി. 27-ാം മിനിറ്റിൽ ഡോൾബെർഗിന്റെ ബോക്സിനു പുറത്തു നിന്നുള്ള ഷോട്ട് ഗോളിലേക്കു വളഞ്ഞു കയറി. ലീഡ് നേടിയ ശേഷം ആവേശം കൂടിയ ഡെൻമാർക്കിനു മുന്നിൽ വെയ്ൽസ് കാഴ്ചക്കാരായി.

ആദ്യപകുതിയിൽ അവർ ചെറുത്തു നിന്നെങ്കിലും 2-ാം പകുതിയുടെ തുടക്കത്തിൽത്തന്നെ തകർന്നു. 48-ാം മിനിറ്റിൽ നെകോ വില്യംസിന്റെ മോശം ക്ലിയറൻസ് മുതലെടുത്ത് ഡോൾബെർഗ് വീണ്ടും ഗോളിലേക്കു നിറയൊഴിച്ചു. കളിയുടെ അവസാന നിമിഷങ്ങൾ വെയ്‌‌ൽസിനു വീണ്ടും നഷ്ടങ്ങളുടേതായി.

ADVERTISEMENT

88-ാം മിനിറ്റിൽ മെയ്‌ലെ‌യുടെ ഗോൾ, 90-ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് ഹാരി വിൽസൺ പുറത്ത്, ഇൻജറി ടൈമിൽ അവസാനത്തെ അടിയായി ബ്രാത്‌വെയ്റ്റിന്റെ ഗോളും! വെയ്‌ൽസിനൊപ്പം ഗാരെത് ബെയ്‌ലും യൂറോയ്ക്കു പുറത്ത്. 

English Summary: Euro cup football - Denmark vs Wales