സെവിയ്യ (സ്പെയിൻ)∙ നിലവിലെ ചാംപ്യൻമാരായ പോർച്ചുഗലിനെ കീഴടക്കിയെങ്കിലും (1–0) സൂപ്പർ താരങ്ങളുടെ പരുക്കിൽ വലഞ്ഞു ബൽജിയം. Eden Hazard, Kevin de Bruyne, belgium, Manorama News, Manorama Online

സെവിയ്യ (സ്പെയിൻ)∙ നിലവിലെ ചാംപ്യൻമാരായ പോർച്ചുഗലിനെ കീഴടക്കിയെങ്കിലും (1–0) സൂപ്പർ താരങ്ങളുടെ പരുക്കിൽ വലഞ്ഞു ബൽജിയം. Eden Hazard, Kevin de Bruyne, belgium, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെവിയ്യ (സ്പെയിൻ)∙ നിലവിലെ ചാംപ്യൻമാരായ പോർച്ചുഗലിനെ കീഴടക്കിയെങ്കിലും (1–0) സൂപ്പർ താരങ്ങളുടെ പരുക്കിൽ വലഞ്ഞു ബൽജിയം. മത്സരത്തിനിടെ പരുക്കേറ്റ കെവിൻ ഡി ബ്രൂയ്നെ, ഏദൻ ഹസാഡ് എന്നിവർക്ക് ഇറ്റലിക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ നഷ്ടമായേക്കും. ബൽജിയത്തിന്റെ യൂറോ കിരീട മോഹങ്ങൾക്കും ഇവരുടെ പരുക്കു കനത്ത തിരിച്ചടിയാണ്.

48–ാം മിനിറ്റിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ ജോവ പാലിഞ്ഞയുടെ പിന്നിൽനിന്നുള്ള ടാക്കിളിൽ ഉപ്പൂറ്റിക്കു പരുക്കേറ്റു വീണ ഡി ബ്രൂയ്നെ കോച്ച് റോബർട്ട് മാർട്ടിനെസിനോട് തന്നെ ഉടൻ പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പകരം ഇറങ്ങിയ ഡ്രൈസ് മെർട്ടെൻസാണു തുടർന്നു കളിച്ചത്. കളിക്കിടെ പേശി വലിച്ചിൽ അനുഭവപ്പെട്ട നായകൻ ഏദൻ ഹസാഡിനെയും മാർട്ടിനെസിന് 87–ാം മിനിറ്റിൽ പിൻവലിക്കേണ്ടിവന്നു.

ADVERTISEMENT

രണ്ടാം പകുതിക്കിടെ പാലിഞ്ഞയുടെ ടാക്കിളിൽ ഇടതു കാലിന്റെ ഉപ്പൂറ്റിക്കു പരുക്കുപറ്റിയ ഡി ബ്രൂയ്നെ വേദനകണ്ടു പുളഞ്ഞു നിലത്തുവീണു. മുടന്തിക്കൊണ്ടാണു മൈതാനം വിട്ടതും. ഫൗളിനു പാലിഞ്ഞയ്ക്കു മഞ്ഞക്കാർഡും കിട്ടി.

ചെൽസിക്കെതിരായ ചാംപ്യൻസ് ലീഗ് ഫൈനലിനിടെ മുഖത്തിനേറ്റ പരുക്കു സുഖപ്പെടാഞ്ഞതിനെ തുടർന്നു യൂറോ കപ്പിൽ റഷ്യയ്ക്കെതിരായ ആദ്യ മത്സരവും ഡി ബ്രൂയ്നെയ്ക്കു നഷ്ടമായിരുന്നു. ഡെൻമാർക്കിനെതിരായ രണ്ടാം മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഡിബ്രൂയ്നെയാണു ബൽജിയത്തിന്റെ വിജയഗോൾ നേടിയത്.

ADVERTISEMENT

കഴിഞ്ഞ ക്ലബ് ഫുട്ബോൾ സീസണിന്റെ ഭൂരിഭാഗം സമയവും പരുക്കിന്റെ പിടിയിലായിരുന്ന ഹസാർഡിനു യൂറോ കപ്പിൽ ഫോം കണ്ടെത്തിയതിനു പിന്നാലെയാണു വീണ്ടും പരുക്കേൽക്കുന്നത്. ‘ഹസാഡിന്റെയും ഡി ബ്രൂയ്നെയെയും സ്കാനിങ്ങിനു വിധേയരാക്കും. ഇതിനു ശേഷമേ ഇവരുടെ പുരോഗതിയെക്കുറിച്ചു പറയാനായാകൂ’, മത്സരത്തിനു ശേഷം മാർട്ടിനെസ് പറഞ്ഞു.

English Summary: Eden Hazard, Kevin De Bruyne to undergo scans, likely to miss last-eight clash against Italy

ADVERTISEMENT