മ്യൂണിക് ∙ ഇറ്റലിയെ വീഴ്ത്താൻ ഇനിയാരുണ്ട്! ലോക ഒന്നാം നമ്പർ ടീമായ ബൽജിയത്തെയും തകർത്ത് ഇറ്റാലിയ‍ൻ പട യൂറോ കപ്പ് ഫുട്ബോൾ സെമിയിലേക്കു മാർച്ച് ചെയ്തു. അലിയൻസ് അരീനയിലെ ആവേശകരമായ ക്വാർട്ടറിൽ 2-1നാണ് അസൂറിപ്പടയുടെ ജയം. നിക്കോളോ ബാരെല്ല (31’), ലൊറൻസോ ഇൻസിനെ (44’) എന്നിവർ ഇറ്റലിക്കായി സ്കോർ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക് ∙ ഇറ്റലിയെ വീഴ്ത്താൻ ഇനിയാരുണ്ട്! ലോക ഒന്നാം നമ്പർ ടീമായ ബൽജിയത്തെയും തകർത്ത് ഇറ്റാലിയ‍ൻ പട യൂറോ കപ്പ് ഫുട്ബോൾ സെമിയിലേക്കു മാർച്ച് ചെയ്തു. അലിയൻസ് അരീനയിലെ ആവേശകരമായ ക്വാർട്ടറിൽ 2-1നാണ് അസൂറിപ്പടയുടെ ജയം. നിക്കോളോ ബാരെല്ല (31’), ലൊറൻസോ ഇൻസിനെ (44’) എന്നിവർ ഇറ്റലിക്കായി സ്കോർ ചെയ്തു. പെനൽറ്റിയിലൂടെ റൊമേലു ലുക്കാകു ബൽജിയത്തിനായി ആശ്വാസഗോൾ നേടി. ചൊവാഴ്ച ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ സ്പെയിനാണ് ഇറ്റലിയുടെ എതിരാളികൾ.

സന്തോഷത്തോടെയാണു ബൽജിയം കളിക്കാനിറങ്ങിയത്. പരുക്കിന്റെ ഭീഷണിയിലായിരുന്ന മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ ആരോഗ്യവാനായി പ്ലേയിങ് ഇലവനിൽ. എന്നാൽ, ഏദൻ‌ ഹസാഡ് റിസർവ് നിരയിൽ പോലുമുണ്ടായില്ല. ജെറെമി ദോകുവാണു പകരമിറങ്ങിയത്. ആരു വന്നാലും ഞങ്ങൾ‌ക്കൊന്നുമില്ല എന്ന ഭാവത്തിൽ കളിച്ച ഇറ്റലി 13-ാം മിനിറ്റിൽ ബൽജിയൻ വലയിൽ പന്തെത്തിച്ചു. ഇൻസിനെയുടെ ലോ ക്രോസ് ബൊന്നൂച്ചി നെഞ്ചുകൊണ്ട് ഗോളിലേക്കു തട്ടിയിട്ടു. എന്നാൽ, ഓഫ്സൈഡ് ആയതിനാൽ ഇറ്റലിയുടെ സന്തോഷം നിമിഷനേരത്തേക്കു മാത്രം. 31-ാം മിനിറ്റിൽ ഇറ്റലി സങ്കടം തീർത്തു. ഫ്രീകിക്കിൽ നിന്ന് വെരാറ്റി നൽകിയ പന്തിൽ നിക്കോളോ ബാരെല്ല നിറയൊഴിച്ചു; ഗോൾ.

ADVERTISEMENT

ഹാഫ്ടൈമിനു പിരിയും മുൻപേ അതിലും മനോഹരമായി ഇറ്റലി 2-ാം ഗോളും നേടി. ഇടതു പാർശ്വത്തിൽ നിന്ന് കട്ട് ചെയ്തു കയറിയ ഇൻസിനെ ടെലിമാൻസിനെ മറികടന്നു. ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ടിനായി തിബോ കോർട്ടോ കൈവിരിച്ചു ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇറ്റലി 2-0നു മുന്നിൽ. 2 ഗോൾ ലീഡോടെ ഇറ്റലി ഇടവേളയ്ക്കു പിരിയും എന്നു കരുതിയെങ്കിലും അവിടെയും തീർന്നില്ല. ആദ്യപകുതിയുടെ അധികസമയത്ത് ഡി ലൊറൻസോ ദോകുവിനെ വീഴ്ത്തിയതിനു ബൽജിയത്തിനു പെനൽറ്റി. കിക്കെടുത്ത ലുക്കാകുവിനു പിഴച്ചില്ല. 2-ാം പകുതിയിൽ അതിവേഗ പാസുകളുമായി ഇറ്റലി കളം നിറഞ്ഞു.

ബൽജിയത്തിനും അവസരങ്ങൾ കിട്ടിയെങ്കിലും ലുക്കാകുവിന് ഒന്നു പോലും മുതലെടുക്കാനായില്ല. നേടിയ ഗോളിനേക്കാൾ റൊമേലു ലുക്കാകു നേടാതെ പോയ ഗോളുകളാകും ബൽജിയത്തെ വേദനിപ്പിക്കുന്നുണ്ടാകുക. രണ്ടാം പകുതിയിൽ ലഭിച്ച രണ്ടു സുവർണാവസരങ്ങളാണ് ലുക്കാകു പാഴാക്കിക്കളഞ്ഞത്. ആദ്യം ഇറ്റാലിയൻ പോസ്റ്റിനു സമാന്തരമായി വന്ന ക്രോസിൽ തലവച്ചാൽ മാത്രം മതിയായിരുന്നു ലുക്കാകുവിന്. പന്തിനു കണക്കാക്കി വായുവിൽ ഉയർന്നു ചാടിയെങ്കിലും തലവയ്ക്കാനായില്ല. പിന്നീട് ലുക്കാകുവിന് ലഭിച്ച മറ്റൊരു അവസരം പോസ്റ്റിനു തൊട്ടരികെ സ്പിനാസോളയുടെ കാലിൽത്തട്ടി പുറത്തുപോയി.

ADVERTISEMENT

ഡിബ്രൂയ്നെയുടെ ഷോട്ടുകൾ ഇറ്റലി ഗോളി ഡൊന്നാരുമ്മയെ പരീക്ഷിച്ചെങ്കിലും പരാജയപ്പെടുത്താനായില്ല. ജയിച്ചേ മടങ്ങൂ എന്ന നിശ്ചയദാർഢ്യത്തോടെ കളിച്ച ഇറ്റലിക്കു മുന്നിൽ അവസാനം ബൽജിയത്തിന്റെ സുവർണതലമുറ തലകുനിച്ചു.

English Summary: Italy hang on to one-goal lead and advance to the semis; will face Spain