യൂറോകപ്പ് ഫൈനൽ ഷൂട്ടൗട്ടിലേക്കു നീളും വരെ ടൂർണമെന്റിന്റെ മികച്ച താരം ആര് എന്ന ചർച്ചകളിൽ ഇടംപിടിക്കാതിരുന്നയാളാണ് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ. എന്നാൽ ഷൂട്ടൗട്ട് കഴിഞ്ഞതോടെ ഇറ്റാലിയൻ...UEFA European Football Championship, UEFA EURO 2020, Euro 2020 manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യൂറോകപ്പ് ഫൈനൽ ഷൂട്ടൗട്ടിലേക്കു നീളും വരെ ടൂർണമെന്റിന്റെ മികച്ച താരം ആര് എന്ന ചർച്ചകളിൽ ഇടംപിടിക്കാതിരുന്നയാളാണ് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ. എന്നാൽ ഷൂട്ടൗട്ട് കഴിഞ്ഞതോടെ ഇറ്റാലിയൻ ടീമിലെ ‘തുല്യർക്കിടയിലെ ഒന്നാമനായി’ ഈ ഇരുപത്തിരണ്ടുകാരൻ. തുടരെ 2 ഷൂട്ടൗട്ടുകളിൽ ടീമിനെ വിജയത്തിലേക്കു നയിച്ച ഗോൾകീപ്പറെത്തേടി ഒടുവിൽ മികച്ച താരത്തിനുള്ള പുരസ്കാരവുമെത്തി– യൂറോ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഗോൾകീപ്പർ.

വെംബ്ലി സ്റ്റേഡിയത്തിലെ കലാശപ്പോരിൽ ഇംഗ്ലിഷ് താരങ്ങളായ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ കിക്കുകളാണ് ഡൊന്നരുമ്മ സേവ് ചെയ്തത്. സെമിയിൽ സ്പാനിഷ് താരം അൽവാരോ മൊറാത്തയുടെ നിർണായക കിക്കും ഡൊന്നരുമ്മ രക്ഷപ്പെടുത്തിയിരുന്നു.

ADVERTISEMENT

യൂറോകപ്പിനിടെ ഇറ്റലി രാജ്യാന്തര മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ ആയിരം മിനിറ്റുകൾ എന്ന അപൂർവനേട്ടം പിന്നിട്ടപ്പോൾ അതിൽ ഭൂരിഭാഗം സമയവും ഗോൾപോസ്റ്റിനു മുന്നിലുണ്ടായിരുന്നത് ഈയിടെ എസി മിലാനിൽ നിന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കു കൂടുമാറിയ ഡൊന്നരുമ്മ തന്നെ. യൂറോയിലെ ഉജ്വലനേട്ടത്തോടെ ഡൊന്നരുമ്മ ഇറ്റാലിയൻ ടീമിൽ സ്ഥാനമുറപ്പിക്കുമ്പോൾ അവസാനിക്കുന്നത് ഇതിഹാസതാരം ജിയാൻല്യൂജി ബുഫണിന്റെ കാലം കൂടിയാണ്.

English Summary: Gianluigi Donnarumma wins player of the tournament award