1002 കോടി! 7 വർഷങ്ങൾക്കു ശേഷം ലുക്കാകു വീണ്ടും ചെൽസിയിൽ
ഇന്റർ മിലാന്റെ ബൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാകു 7 വർഷത്തെ ഇടവേളയ്ക്കുശേഷം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയിൽ തിരിച്ചെത്തി. 13.50 കോടി ഡോളർ (ഏകദേശം 1002 കോടി രൂപ) ട്രാൻസ്ഫർ തുകയായി കൊടുത്താണു ലുക്കാകുവിനെ...Romelu Lukaku, Romelu Lukaku manorama news, Romelu Lukaku Chelsea

ലണ്ടൻ ∙ ഇന്റർ മിലാന്റെ ബൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാകു 7 വർഷത്തെ ഇടവേളയ്ക്കുശേഷം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയിൽ തിരിച്ചെത്തി. 13.50 കോടി ഡോളർ (ഏകദേശം 1002 കോടി രൂപ) ട്രാൻസ്ഫർ തുകയായി കൊടുത്താണു ലുക്കാകുവിനെ ചെൽസി സ്വന്തമാക്കിയതെന്നാണു റിപ്പോർട്ടുകൾ.
2014ൽ 3.9 കോടി ഡോളറിനാണ് (ഏകദേശം 289 കോടി രൂപ) താരത്തെ ചെൽസി എവർട്ടനു കൈമാറിയത്. എവർട്ടനിൽനിന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വഴിയാണു ലുക്കാകു ഇന്ററിലെത്തിയത്.
‘ചെൽസിയിലേക്കു മടങ്ങിയെത്താനായതിൽ അതിയായ സന്തോഷമുണ്ട്. 28–ാം വയസ്സിൽ ഇറ്റാലിയൻ സെരി എ കിരീടം നേടിയതിനു ശേഷമാണു ഇംഗ്ലിഷ് പ്രീമിയർ ലീഗിലേക്കു മടങ്ങിയെത്തുന്നത്. ഏറ്റവും അനുയോജ്യമായ സമയത്താണു മാറ്റം എന്നു കരുതുന്നു–’ ട്രാൻസ്ഫറിനു ശേഷം ലുകാകു പറഞ്ഞു.
ഇറ്റാലിയൻ സെരി എയിൽ 2 സീസണുകൾക്കിടെ 64 ഗോളുകൾ അടിച്ചുകൂട്ടിയതോടെയാണു ലുകാകു വീണ്ടും ചെൽസിയുടെ നോട്ടപ്പുള്ളിയായത്.
English Summary: Romelu Lukaku joins former club Chelsea