വംശീയ അധിക്ഷേപം; സഹ താരങ്ങൾ മൈതാനം വിട്ടാൽ പിന്തുണയ്ക്കും: ബെയ്ൽ
ലണ്ടൻ∙ വംശീയ അധിക്ഷേപം പതിവാക്കുന്ന കാണികളെ രാജ്യാന്തര ഫുട്ബോളിൽനിന്നു പുറത്താക്കണമെന്നു വെയിൽസ് നായകനും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മുന്നേറ്റനിര താരവുമായ ഗരെത് ബെയ്‌ൽ. Gareth Bale, Whales, UK, Manorama News

ലണ്ടൻ∙ വംശീയ അധിക്ഷേപം പതിവാക്കുന്ന കാണികളെ രാജ്യാന്തര ഫുട്ബോളിൽനിന്നു പുറത്താക്കണമെന്നു വെയിൽസ് നായകനും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മുന്നേറ്റനിര താരവുമായ ഗരെത് ബെയ്‌ൽ. വംശീയ അധിക്ഷേപത്തെ തുടർന്നു സഹതാരങ്ങൾ കളി മതിയാക്കി മൈതാനം വിടാൻ തീരുമാനിച്ചാൽ അവർക്കു പൂർണ പിന്തുണ നൽകുമെന്നും ബെയ്ൽ വ്യക്തമാക്കി.
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ഹംഗേറിയൻ ആരാധകർ ഇംഗ്ലണ്ട് താരങ്ങളായ റഹീം സ്റ്റെർലിങ്, ജൂഡ് ബെല്ലിങാം എന്നിവരെ വംശീയമായ അധിക്ഷേപിച്ചതിനു പിന്നാലെയാണു ബെയ്‌ലിന്റെ പ്രതികരണം. സംഭവത്തിൽ അച്ചടക്ക നടപടികൾക്കു തുടക്കമായതായി ഫിഫ നേരത്തെ അറിയിച്ചിരുന്നു.
കാണികളുടെ വംശീയ അധിക്ഷേപം തടയാൻ അധികൃതർക്കു കഴിഞ്ഞില്ലെങ്കിൽ താരങ്ങൾ കളി മതിയാക്കി മൈതാനം വിടണമെന്നും അഭിപ്രായം ഉയർന്നിരുന്നു. ‘പ്രശ്നങ്ങൾക്കു പരിഹാരം കാണാനായില്ലെങ്കിൽ ഇതുതന്നെ സംഭവിക്കും,’ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ വെയിൽസ് ഇന്നു ബെലാറൂസിനെ നേരിടാനിരിക്കെ ബെയ്ൽ പറഞ്ഞു.
‘ഞങ്ങൾക്കു മതിയായ സംരക്ഷണം ലഭിക്കാതിരിക്കുകയോ ഫുട്ബോൾ ഭരണ സമിതിയിൽനിന്നു മതിയായ സഹകരണം ലഭിക്കാതിരിക്കുകയോ ചെയ്താൽ മൈതാനം വിടുന്നതുതന്നെയാകും ഉചിതമായ തീരുമാനം.
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ പ്രധാനപ്പെട്ടതുതന്നെ, എന്നാൽ ഇത്തരം കാര്യങ്ങൾ ഫുട്ബോളിനെക്കാൾ വളരെ മുകളിലാണ്’– ബെയ്‌ൽ പറഞ്ഞു.
കിഴക്കൻ യൂറോപ്പിൽ നടന്ന മത്സരങ്ങള്‍ക്കിടെ വെയിൽസ് താരങ്ങൾ മുൻപും വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട്. ‘വംശീയ അധിക്ഷേപം പതിവാക്കുന്ന കാണികളെ വിലക്കണം. കാണികൾ അസഹ്യമാം വിധം വംശീയ അധിക്ഷേപം തുടരുന്ന പശ്ചാത്തലത്തിൽ ആ രാജ്യത്തെത്തന്നെ വിലക്കണം. ഒരു തവണ സസ്പെൻഷൻ ലഭിച്ചാൽ അവർക്കു കാര്യങ്ങൾ മനസ്സിലായിക്കൊള്ളും. ഇത്തരം സംഭവങ്ങളിൽ അച്ചടക്ക നടപടികൾക്കെടുക്കുന്ന കാലതാമസവും അംഗീകരിക്കാനാകില്ല’– ബെയ്‌ൽ പറഞ്ഞു.
English Summary: Gareth Bale Would Back Wales Walk-Off Over Racist Abuse