കന്നി സന്തോഷ് ട്രോഫിയുടെ ഓർമയണിയാൻ കേരളാ ബ്ലാസ്റ്റേഴ്സ്

കൊച്ചി ∙ ചരിത്രത്തിൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിനു സമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ജഴ്സി. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ കൊച്ചിയിലെ ഫൈനലിൽ ധരിച്ച കുപ്പായത്തിന്റെ പുനരാവിഷ്കാരമാണു ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയത്. പിന്നിൽ മുകൾഭാഗത്ത് 1973 എന്നു

കൊച്ചി ∙ ചരിത്രത്തിൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിനു സമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ജഴ്സി. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ കൊച്ചിയിലെ ഫൈനലിൽ ധരിച്ച കുപ്പായത്തിന്റെ പുനരാവിഷ്കാരമാണു ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയത്. പിന്നിൽ മുകൾഭാഗത്ത് 1973 എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹോം മത്സരങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ജഴ്സിയാണിത്.
തൊള്ളായിരത്തി എഴുപതുകളിൽ കേരള ടീമിന്റെ കുപ്പായം നീലയായിരുന്നു എങ്കിലും 1973ൽ ഇളംതവിട്ടുനിറമുള്ള കുപ്പായത്തിലാണു ടീം കിരീടത്തിലേക്കു കുതിച്ചതെന്ന് അന്നത്തെ താരങ്ങൾ ഓർമിക്കുന്നു. നിറം വ്യത്യസ്തമെങ്കിലും അതേ രൂപകൽപനയാണിത്. 1973ലെ ജേതാക്കളുടെ ചൈതന്യം ബ്ലാസ്റ്റേഴ്സിൽ നിറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് കെബിഎഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.