ബ്ലാസ്റ്റേഴ്സിന്റെ ഇവാനാശാൻ പറയുന്നു: 'റാഡമിറിനെപ്പോലൊരു കോച്ചാകാനാണ് ആഗ്രഹം'
അന്ന് ഇന്റർനെറ്റില്ല. സ്കൈപ് ഇല്ല. ഫെയ്സ്ബുക്ക് ഇല്ല. വിഡിയോ ഗെയിംസില്ല. പ്ലേ സ്റ്റേഷനില്ല. സ്കൂളിൽനിന്നു വീട്ടിൽ വന്നാൽ വൈകിട്ടു ഹോംവർക്ക് ചെയ്യും. അതുകഴിഞ്ഞാൽ പന്തുകളിക്കാൻ പോകും. വീട്ടിലൊരു പന്തുണ്ട്. കൊതി തീരുംവരെ കളിക്കും. എന്റെ പിതാവു പന്തു കളിക്കുമായിരുന്നു.
അന്ന് ഇന്റർനെറ്റില്ല. സ്കൈപ് ഇല്ല. ഫെയ്സ്ബുക്ക് ഇല്ല. വിഡിയോ ഗെയിംസില്ല. പ്ലേ സ്റ്റേഷനില്ല. സ്കൂളിൽനിന്നു വീട്ടിൽ വന്നാൽ വൈകിട്ടു ഹോംവർക്ക് ചെയ്യും. അതുകഴിഞ്ഞാൽ പന്തുകളിക്കാൻ പോകും. വീട്ടിലൊരു പന്തുണ്ട്. കൊതി തീരുംവരെ കളിക്കും. എന്റെ പിതാവു പന്തു കളിക്കുമായിരുന്നു.
അന്ന് ഇന്റർനെറ്റില്ല. സ്കൈപ് ഇല്ല. ഫെയ്സ്ബുക്ക് ഇല്ല. വിഡിയോ ഗെയിംസില്ല. പ്ലേ സ്റ്റേഷനില്ല. സ്കൂളിൽനിന്നു വീട്ടിൽ വന്നാൽ വൈകിട്ടു ഹോംവർക്ക് ചെയ്യും. അതുകഴിഞ്ഞാൽ പന്തുകളിക്കാൻ പോകും. വീട്ടിലൊരു പന്തുണ്ട്. കൊതി തീരുംവരെ കളിക്കും. എന്റെ പിതാവു പന്തു കളിക്കുമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച് മനോരമ ഓൺലൈനുമായുള്ള ദീർഘ സംഭാഷണത്തിൽ... തന്റെ കുട്ടിക്കാലത്തെക്കുറിച്ച്, ഫുട്ബോളിലെ മാറ്റംമറിച്ചിലുകളെക്കുറിച്ച്... ജീവിതത്തെക്കുറിച്ച്... വുക്കമനോവിച്ചുമായുള്ള സംഭാഷണത്തിന്റെ ആദ്യഭാഗം വായിക്കാം.... ഇവാൻ വുക്കൊമനോവിച് സംസാരിക്കുന്നു:
∙ പന്തുകളിയെ പ്രണയിച്ച ബാല്യം
ഞാൻ ജനിച്ചതു പഴയ യൂഗോസ്ലാവിയയിലാണ്. ഊഷിസെ എന്ന ചെറുപട്ടണത്തിൽ. ബെൽഗ്രേഡിനു തെക്കുപടിഞ്ഞാറുള്ള പട്ടണം. ഓർമകളിൽ എന്നും ആ നാടുണ്ട്. ഭാഷയുണ്ട്. യൂഗോസ്ലാവ് ആണെന്റെ മാതൃഭാഷ. അന്ന് ഇംഗ്ലീഷ് പഠിക്കാൻ സ്കൂളിൽ അവസരമുണ്ടായിരുന്നു. ഞാൻ പഠിച്ചു. അതിന്റെ ഗുണം ഇപ്പോഴുണ്ട്. ഇന്ത്യയിൽ, ഇവിടെ, ഈ കേരളത്തിൽ വന്നപ്പോൾ ഞാൻ നിങ്ങളോടു സംസാരിക്കുന്നു. ഇംഗ്ലീഷ് ഇന്നു ലോകമെങ്ങുമുണ്ട്.
അന്ന് ഇന്റർനെറ്റില്ല. സ്കൈപ് ഇല്ല. ഫെയ്സ്ബുക്ക് ഇല്ല. വിഡിയോ ഗെയിംസില്ല. പ്ലേ സ്റ്റേഷനില്ല. സ്കൂളിൽനിന്നു വീട്ടിൽ വന്നാൽ വൈകിട്ടു ഹോംവർക്ക് ചെയ്യും. അതുകഴിഞ്ഞാൽ പന്തുകളിക്കാൻ പോകും. വീട്ടിലൊരു പന്തുണ്ട്. കൊതി തീരുംവരെ കളിക്കും. എന്റെ പിതാവു പന്തു കളിക്കുമായിരുന്നു. വലിയ ക്ലബുകളിലൊന്നും പോയിട്ടില്ല. പക്ഷേ പട്ടണത്തിൽ വലിയ സ്റ്റേഡിയമുണ്ട്. ഒരു ക്ലബുണ്ട്. അരനൂറ്റാണ്ടു പിന്നിട്ട ക്ലബ്. പക്ഷേ അന്നു വലിയ താരങ്ങൾ അവിടെയില്ല. ഒരാളുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഒരാളേയുള്ളൂ, 3 പ്രധാന സ്പാനിഷ് ക്ലബുകളെ പരിശീലിപ്പിച്ചു എന്ന പ്രത്യേകത അവകാശപ്പെടാൻ കഴിയുന്ന അദ്ദേഹം ബാർസിലോന, റയൽ മഡ്രിഡ്, അത്‌ലറ്റിക്കോ മഡ്രിഡ് ടീമുകളെ പരിശീലിപ്പിച്ചു. റാഡമിർ ആന്റിച് എന്നാണ് പേര്. അദ്ദേഹമാണു 2010 ലോകകപ്പിൽ സെർബിയയെ പരിശീലിപ്പിച്ചു കളത്തിൽ ഇറക്കിയത്. അദ്ദേഹം കഴിഞ്ഞ വർഷം ഏപ്രിലിൽ അന്തരിച്ചു. മഡ്രിഡിൽ ആയിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. സ്പെയിനിൽ റയൽ സരഗോസ, സെൽറ്റ വിഗോ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചു.
അദ്ദേഹത്തെപ്പോലെ ആകണം എന്നായിരുന്നു ആഗ്രഹം. നിറഞ്ഞ സദസ്സിനു മുൻപാകെ കളിക്കണമെന്ന് ആഗ്രഹിച്ചു. ബൽഗ്രേഡിലെ റെഡ് സ്റ്റാറിൽ കളിക്കണമെന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിനുശേഷം കളത്തിൽ ഉയർന്നുവന്നവരിൽ ഒരാൾ ഞാൻ തന്നെയായിരുന്നു. പിന്നെ വന്നത് നെമാഞ്ച വിഡിച്ച് ആയിരുന്നു. എന്റെ പട്ടണത്തിൽനിന്നു വന്ന കളിക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനാകുന്നത് അഭിമാനപൂർവം കണ്ടുനിന്നു (നെമാഞ്ച യുണൈറ്റഡിനു വേണ്ടി കുപ്പായമണിഞ്ഞത് 211 തവണ).
എന്റെ വീടിനടുത്തായിരുന്നു സ്റ്റേഡിയം. കൂട്ടുകാരുമൊത്തു നന്നേ ചെറുപ്പത്തിലേ കളി കാണാൻ സ്റ്റേഡിയത്തിലേക്കു പോകുമായിരുന്നു. പിതാവും കൂടെ വരുമായിരുന്നു. അല്ല, അദ്ദേഹത്തിന്റെ കൂടെയായിരുന്നു പോയിരുന്നത്. അച്ഛൻ വീട്ടിൻ ഞങ്ങളുടെ കൂടെ പന്തു കളിക്കുമായിരുന്നു. കടുപ്പമായിരുന്നു അദ്ദേഹത്തിന്റെ കളി. ഒരച്ഛൻ മക്കളോട് ഇങ്ങനെ പരുക്കൻ മുറ പയറ്റുമോ എന്നു സംശയം ഇപ്പോൾ തോന്നാം. പക്ഷേ വരാനിരിക്കുന്ന കാലത്തേക്ക് അദ്ദേഹം എന്നെ ഒരുക്കി എടുക്കുകയായിരുന്നു. റാഡമിറിനെപ്പോലെ ആകണമെന്നതായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. പിന്നീട് ഒരു ഫുട്ബോൾ സ്കൂളിൽ ചേർന്നു. പിന്നെ, അക്കാലത്തു രാജ്യത്തെ ഏറ്റവും വലിയ ക്ലബായ റെഡ് സ്റ്റാറിന്റെ ശ്രദ്ധയിൽപ്പെടാനുള്ള ഭാഗ്യമുണ്ടായി.
∙ മറക്കാനാവാത്ത അനുഭവം
17 വയസ്സുള്ളപ്പോൾ സ്വന്തം പട്ടണത്തിൽനിന്നുള്ള ഒന്നാം ഡിവിഷൻ ടീമിൽ കളിക്കാനും ഭാഗ്യമുണ്ടായി. സ്‌ലൊബോദാ എന്നായിരുന്നു ക്ലബിന്റെ പേര്. സ്‌ലൊബോദാ ഊഷിസെ. സ്‌ലൊബോദ എന്നാൽ സ്വാതന്ത്ര്യം എന്നാണർഥം. 2 സീസൺ (1994–95, 1995–96) ഞാൻ അവിടെ കളിച്ചു. അടുത്ത സീസണിൽ ഞാൻ ബൽഗ്രേഡിൽ കളിക്കേണ്ടിയിരുന്നതാണ്. പക്ഷേ....
ബൽഗ്രേഡിലെ മറ്റൊരു ക്ലബ് എന്നെ സമീപിച്ച് കൂടുതൽ തുക വാഗ്ദാനം ചെയ്തു. റെഡ് സ്റ്റാർ പറഞ്ഞതിനേക്കാൾ വലിയ തുക. ഒബിലിച് ബൽഗ്രേഡ് ആയിരുന്നു ആ ക്ലബ്. ബൽഗ്രേഡിലെ 2 വമ്പൻ ക്ലബുകൾ– റെഡ് സ്റ്റാറും പാർട്ടിസാനും– അല്ലാതെ മറ്റൊരു ക്ലബും അതുവരെ കിരീടം നേടിയിട്ടില്ല. ഇക്കഴിഞ്ഞ 30 വർഷത്തെ ചരിത്രമാണു പറയുന്നത്. ഞാൻ കളിച്ച വർഷം ഒബിലിച് കിരീടം നേടി. 1998ൽ. എനിക്കതു മറക്കാനാവാത്ത അനുഭവമാണ്. ഇന്നും മറക്കാൻ കഴിയില്ല.
എനിക്കു ഫ്രാൻസിൽനിന്ന് ഓഫർ വന്നു. അടുത്ത വർഷം ഫ്രാൻസിൽ ആ ടീമിനൊപ്പം കിരീടം നേടാൻ എനിക്കു ഭാഗ്യമുണ്ടായി. 4 വർഷത്തിനിടെ 3 വ്യത്യസ്ത ടീമുകളിൽ അംഗമായി തുടരെ, 4 കിരീടങ്ങൾ നേടാനും എനിക്ക് ഭാഗ്യം ലഭിച്ചു. 2 കപ്പുകൾ സെർബിയയിൽ, 2 കപ്പ് ഫ്രാൻസിൽ. ഒരു യുവതാരത്തിന് അത്തരം അനുഭവങ്ങൾ വലിയ സൗഭാഗ്യങ്ങൾ തന്നെയാണ്. 2 ടൂർണമെന്റുകളിൽ ഫൈനലിൽ തോറ്റു. അതും വലിയ അനുഭവം തന്നെ. വിലമതിക്കാനാവാത്ത അനുഭവങ്ങളാണു തോൽവികളും. ജീവിതത്തിൽ ജയവും തോൽവിയും വേണം.
∙ 34–ാം വയസ്സിൽ വിരമിച്ചു
പിന്നീട് വർഷങ്ങൾക്കുശേഷം ഞാൻ ബുന്ദസ്‌ലിഗയിൽ എഫ്സി കൊളോണിൽ കളിച്ചു. ജർമനി എന്റെ ഇഷ്ടനാടാണ്. 2–ാം ലോകയുദ്ധത്തിനുശേഷം അവർ നാട്ടിൽനിന്നും മനസ്സിൽനിന്നും എല്ലാ മാലിന്യങ്ങളും തുടച്ചുനീക്കി. ജർമനി ഒരു തുറന്ന നാടാണിപ്പോൾ. ഞാനിപ്പോൾ ബൽജിയത്തിലാണു താമസിക്കുന്നത്. പൗരത്വവുമുണ്ട്. 37–38% ആളുകൾ വിദേശത്തു വേരുകൾ ഉള്ളവരാണ്. ബൽജിയം, ഫ്രാൻസ്, ഹോളണ്ട്, ജർമനി ദേശീയ ടീമുകളിൽ കൂടുതലും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരുടെ മക്കളോ വംശീയമായി മറ്റു നാടുകളിൽ വേരുകൾ ഉള്ളവരോ ആണ്. ആധുനിക കാലത്ത് സങ്കുചിത ചിന്തകൾക്ക് ഇടംകൊടുക്കരുതെന്ന് അവർ തെളിയിക്കുന്നു.
ഞാൻ 34–ാം വയസ്സിൽ ഫുട്ബോളിൽനിന്നു വിരമിച്ചു. അതു നേരത്തേ ആയിപ്പോയെന്നു പറയാം. അങ്ങനെ പറയുന്നവരുണ്ട്. പക്ഷേ എനിക്കൊരു വിശദീകരണമുണ്ട്. പ്രചോദനം നഷ്ടമായി. പിന്നെ കളിക്കളത്തിൽ തുടരുന്നതു ശരിയല്ലെന്നു തോന്നി. നിങ്ങൾ കളിക്കളത്തിലെ നിമിഷങ്ങൾ ആസ്വദിക്കുന്നില്ലെന്നു തോന്നിയാൽ, അന്നേരം നിർത്തുക. അതാണു നീതി. കളിയോടുള്ള നീതി. നിങ്ങളേക്കാൾ ചെറുപ്പമായ കളിക്കാർ ടീമിലുണ്ടാകും. അവർക്കു കൂടുതൽ വേഗമുണ്ടാകും. അവർക്കു മനസ്സിൽ തീയുണ്ടാകും. പ്രചോദനമുണ്ടാകും. അവരുടെ മനസ്സിലെ തീ കെടുത്താൻ ഡ്രസിങ് റൂമിലെ നിങ്ങളുടെ സാന്നിധ്യം കാരണമാകരുത്. നിങ്ങൾ മനസ്സുമടുത്തു കളിക്കളത്തിൽ തുടർന്നാൽ പെട്ടെന്നു പരുക്കു പറ്റും. കളത്തിൽ മുന്നേറാൻ, പൊരുതാൻ സാധിക്കില്ല.
ശാരീരികമായി നിങ്ങൾ നല്ല അവസ്ഥയിൽ ആയിരിക്കുമ്പോൾ വേണം പ്രഫഷനൽ ജീവിതം അവസാനിപ്പിക്കാൻ എന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ നല്ല അവസ്ഥയിൽ ആണെങ്കിൽ വിരമിച്ചശേഷവും നല്ല ജീവിതം സാധ്യമാകും. നല്ല രീതിയിൽ ജീവിക്കാൻ കഴിയും. കൂട്ടുകാർക്കൊപ്പം ടെന്നിസ് കളിക്കാനോ ഉല്ലസിക്കാനോ സാധിക്കും. അല്ലാത്തപക്ഷം ഒരു പരുക്കിന്റെ ഭാരം പേറി നിങ്ങളുടെ ജീവിതം ദുഷ്കരമാകും.
∙ കളംമാറ്റം
വിരമിക്കണമെന്ന ചിന്ത മനസ്സിൽ വരുന്നതു ബൽജിയത്തിലെ ക്ലബിൽ കളിക്കുമ്പോഴാണ്. അടുത്ത താവളം ചൈനയിലെ ക്ലബ് ആയിരുന്നു. പക്ഷേ അന്നു ബൽജിയത്തിലെ കോച്ച് ചോദിച്ചു. ‘‘നിനക്ക് കോച്ചിങ് എന്നതു മനസ്സിലുണ്ടോ?’’. ഇല്ല എന്നു ഞാൻ മറുപടി നൽകി. ഞാൻ ചൈനയിലേക്കു പോവുകയും ചെയ്തു. പരിശീലകനാകാനുള്ള ട്രെയിനിങ്ങിനു പോയിക്കൂടേ എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. ചൈനയിൽനിന്നു മടങ്ങിയശേഷം, ആ വേനൽക്കാലം കൂടി ബൽജിയത്തിൽ കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
ഫുട്ബോളിൽ പ്രഫഷനൽ ജീവിതം തുടങ്ങുമ്പോൾ ശരാശരി 17–18 വയസ്സായിരിക്കും ഏതൊരു പയ്യനും. അവിടെനിന്ന് മുടക്കമില്ലാത്ത ചര്യകളുടെ ഒരു ജീവിതം ആയിരിക്കും. രാവിലെ എഴുന്നേൽക്കണം. പ്രാഥമിക കർമങ്ങൾ, പ്രാതൽ, പരിശീലനം. ഗ്രൗണ്ടിൽനിന്നു മടക്കം. ചെറിയ വിശ്രമം. ക്ലാസ്. ഉച്ചഭക്ഷണം. ചെറിയ വിശ്രമം. വ്യായാമം. പരിശീലനം. വീണ്ടും ക്ലാസ്. കളികളുടെ ദൃശ്യങ്ങളുമായി പരിചയപ്പെടൽ. അത്താഴം, ഉറക്കം എന്നിങ്ങനെ പോകും ആ ദിനചര്യകൾ. എത്രകാലം അതു തുടരുമെന്ന് അറിയാമോ?
മിക്കവാറും, വിജയകരമായി കളിജീവിതം തുടരുന്ന ഏതൊരു യുവാവിനും ചര്യകൾ 17, അല്ലെങ്കിൽ 18 വർഷം തുടരും. അതിനിടെ നിങ്ങളുടെ ജീവിതത്തിൽ ഭാര്യയുടെ കടന്നുവരവുണ്ടാകും. കുട്ടികളുടെ സാന്നിധ്യമാകും. കുടുംബത്തിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സമ്മർദമുണ്ടാകും. നിങ്ങൾക്കു സാമൂഹിക ജീവിതവുമായി പൊരുത്തപ്പെടേണ്ടിവരും. സാമൂഹിക ജീവിതത്തിലും കുടുംബജീവിതത്തിലും നിങ്ങളുടെ സാന്നിധ്യം അളന്ന് അറിയിക്കേണ്ടിവരും. നിങ്ങൾ കരിയർ പടുത്തുയർത്തുകയാണ്. സംഘടിതമായി. 34 അല്ലെങ്കിൽ 35 അല്ലെങ്കിൽ 37 വയസ്സാകുമ്പോൾ നിങ്ങൾക്കു വിരമിക്കേണ്ടിവരും. ഫുട്ബോളിനു പുറത്തു നിങ്ങൾക്ക് എന്താണുള്ളത്? പൊടുന്നനെ ഒരു ശൂന്യത വരാൻ സാധ്യതയുണ്ട്.
അത്തരമൊരു ഘട്ടത്തിൽ കളിക്കാർ പതറിപ്പോകാറുണ്ട്. 17–18 വയസ്സിനും 34–35 വയസ്സിനുമിടയിൽ ഫുട്ബോൾ കളിക്കാർ ജീവിതം ആസ്വദിക്കുന്നു. 35നുശേഷം കാലിൽ അണിയുന്ന സോക്സ് ഊരിക്കളയുന്നതുപോലെ ഫുട്ബോൾ എന്ന ജീവിതം ഊരിമാറ്റേണ്ടിവരുന്നു. എന്തു ചെയ്യും? കടുപ്പമായ ചോദ്യം. കോച്ച് ആവുകയെന്നു പറഞ്ഞാൽ എളുപ്പമല്ല. കാരണം, ജീവിതം പിന്നെയും കടുപ്പമായി മാറുകയാണ്. പിന്നെ എങ്ങനെ ഞാൻ കോച്ച് ആയി? എങ്ങനെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തി?
(അതേക്കുറിച്ച് അടുത്ത ദിവസം)
English Summary: Kerala Blasters Coach Ivan Vukomanovic Opens Up About His Football Life