ലണ്ടൻ ∙ ലിവർപൂൾ ആരാധകർക്കും പരിശീലകൻ യൂർഗൻ ക്ലോപ്പിനും മുഹമ്മദ് സലായെ പ്രശംസിച്ചിട്ടു മതിയാകുന്നില്ല! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഈജിപ്ഷ്യൻ താരത്തിന്റെ പ്രകടനമാണു കാരണം. ഇരുടീമുകളും 2–2 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എല്ലാവരെക്കാളും തലപ്പൊക്കത്തിൽ നിന്ന താരം സലാ തന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലിവർപൂൾ ആരാധകർക്കും പരിശീലകൻ യൂർഗൻ ക്ലോപ്പിനും മുഹമ്മദ് സലായെ പ്രശംസിച്ചിട്ടു മതിയാകുന്നില്ല! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഈജിപ്ഷ്യൻ താരത്തിന്റെ പ്രകടനമാണു കാരണം. ഇരുടീമുകളും 2–2 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എല്ലാവരെക്കാളും തലപ്പൊക്കത്തിൽ നിന്ന താരം സലാ തന്നെ. 59–ാം മിനിറ്റിൽ സാദിയോ മാനെയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ സലാ 76–ാം മിനിറ്റിൽ ഉജ്വലമായൊരു ഒറ്റയാൾ ഗോളിലൂടെ ലിവർപൂളിനെ മുന്നിലെത്തിക്കുകയും ചെയ്തു.

ഫിൽ ഫോഡന്റെയും (69’) കെവിൻ ഡി ബ്രൂയ്നെയുടെയും (81’) ഗോളുകളിൽ സിറ്റി സമനില നേടിയെങ്കിലും ഈ മത്സരം ഓർമിക്കപ്പെടുക സലായുടെ പേരിൽ തന്നെ. ‘ലിവർപൂൾ ചരിത്രം മറക്കാത്ത ക്ലബ്ബാണ്. അതുകൊണ്ടുതന്നെ സലായുടെ ഗോളും ഓർമിക്കപ്പെടും. 50–60 വർഷത്തോളം’– മത്സരശേഷം ക്ലോപ്പിന്റെ വാക്കുകൾ.

ADVERTISEMENT

ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ തന്റെ 103–ാം ഗോളാണു സിറ്റിക്കെതിരെ സലാ നേടിയത്. ലിവർപൂൾ ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറർമാരിൽ 10–ാം സ്ഥാനത്താണു സലാ. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 212 കളികളിൽ 134 ഗോളുകൾ.

സിറ്റിക്കെതിരായ ഗോളിലൂടെ പ്രിമിയർ ലീഗ് ടോപ് സ്കോറർ പട്ടികയിൽ സലാ (6) ഒന്നാം സ്ഥാനത്തേക്കു കയറി. ലെസ്റ്റർ സിറ്റി താരം ജയ്മി വാർഡിയും സലായ്ക്കൊപ്പമുണ്ട്. 3 അസിസ്റ്റുകളും സലായുടെ പേരിലുണ്ട്. മറ്റു ചാംപ്യൻഷിപ്പുകൾ കൂടി കണക്കിലെടുത്താൽ സീസണിൽ സലായ്ക്ക് 9 ഗോളുകളായി. കഴിഞ്ഞ 7 കളികളിലും സ്കോർ ചെയ്ത സലാ സീസണിൽ ഗോൾ നേടാതിരുന്നത് ഒരേയൊരു മത്സരത്തിൽ മാത്രം.

ADVERTISEMENT

∙ സോളോ സ്കോറർ സലാ

വലതു വിങ്ങിലൂടെ ലിവർപൂളിന്റെ മുന്നേറ്റം. കർട്ടിസ് ജോൺസിൽ നിന്ന് ബോക്സിനു പുറത്തു പന്തു സ്വീകരിക്കുമ്പോൾ സലായ്ക്കു ചുറ്റും സിറ്റി കളിക്കാർ. ജാവോ കാൻസലോയെ മറികടന്ന്, ബെർണാഡോ സിൽവയെ അടിപതറിച്ച്, സലാ ബോക്സിലേക്ക്. തടയാനെത്തിയ അയ്മറിക് ലപോർട്ടയെ കബളിപ്പിച്ച് പന്തു വലതു കാലിലേക്കു മാറ്റുന്നു. ഷോട്ട് ഗോൾകീപ്പർ എദേഴ്സനു കയ്യെത്തിപ്പിടിക്കാനാവാതെ പോസ്റ്റിൽ തട്ടി വലയിലേക്ക്.

ADVERTISEMENT

English Summary: Mohamed Salah's goal will be remembered in 50 years, says Liverpool manager Juergen Klopp