പാർക് ദെ പ്രിൻസസിൽ താരസംഗമം; റൊണാൾഡീഞ്ഞോയെ കെട്ടിപ്പിടിച്ച് മെസ്സി
പാർക് ദെ പ്രിൻസസിൽ പിഎസ്ജി–ലൈപ്സീഗ് ചാംപ്യൻസ് ലീഗ് മത്സരം കണ്ട് കണ്ണു നിറഞ്ഞു പോയതു ബാർസിലോന ആരാധകർക്കായിരിക്കും! മത്സരം കാണാൻ വിശിഷ്ടാതിഥിയായെത്തിയതു മെസ്സിക്കു മുൻപ് ബാർസയുടെ സൂപ്പർ താരമായിരുന്ന....Ronaldinho meets Messi, Ronaldinho meets Messi manorama news, Ronaldinho meets Messi latest news

പാർക് ദെ പ്രിൻസസിൽ പിഎസ്ജി–ലൈപ്സീഗ് ചാംപ്യൻസ് ലീഗ് മത്സരം കണ്ട് കണ്ണു നിറഞ്ഞു പോയതു ബാർസിലോന ആരാധകർക്കായിരിക്കും! മത്സരം കാണാൻ വിശിഷ്ടാതിഥിയായെത്തിയതു മെസ്സിക്കു മുൻപ് ബാർസയുടെ സൂപ്പർ താരമായിരുന്ന ബ്രസീലുകാരൻ റൊണാൾഡീഞ്ഞോ. കിക്കോഫിനു മുൻപ് ഇരുവരും കെട്ടിപ്പിടിച്ചു സൗഹൃദം പുതുക്കിയതു കളിക്കു പുറത്തെ സുന്ദരക്കാഴ്ചയായി.
2003ൽ പിഎസ്ജിയിൽ നിന്നാണു റൊണാൾഡീഞ്ഞോ ബാർസയിലെത്തിയതെങ്കിൽ ഈ വർഷം ബാർസയിൽ നിന്നാണു മെസ്സി പിഎസ്ജിയിലെത്തിയത്. പിന്നാലെ മത്സരത്തിലും മറ്റൊരു മെസ്സി നിമിഷം: 74–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി, പന്തിനെ തലോടി വിട്ട പനേങ്ക കിക്കിലൂടെ മെസ്സി ഗോളിലെത്തിച്ചു. പിഎസ്ജി 3–2നു ജയിച്ച മത്സരത്തിൽ 67–ാം മിനിറ്റിൽ ടീമിന്റെ 2–ാം ഗോൾ നേടിയതും മെസ്സി തന്നെ. പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയും മെസ്സിയുടെ ഗോളിനു സഹായം നൽകിയും പെനൽറ്റി നേടിയെടുത്തും കളിയിലെ താരമായത് ഫ്രഞ്ച് താരം കിലിയൻ എംബപെയാണ്.
English Summary: Ronaldinho meets Messi