മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ തുടർതോൽവികളിൽ ഉഴറുന്ന ബാർസിലോന മുഖ്യ പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റയോ വല്ലേക്കാനോയോടു തോറ്റ് മണിക്കൂറുകൾക്കകമാണ് പരിശീലകനെ പുറത്താക്കുന്നതായി ക്ലബ് അറിയിച്ചത്. സ്ട്രൈക്കർ മെംഫിസ് ഡിപായ് പെനൽറ്റി നഷ്ടമാക്കി വില്ലനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ തുടർതോൽവികളിൽ ഉഴറുന്ന ബാർസിലോന മുഖ്യ പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റയോ വല്ലേക്കാനോയോടു തോറ്റ് മണിക്കൂറുകൾക്കകമാണ് പരിശീലകനെ പുറത്താക്കുന്നതായി ക്ലബ് അറിയിച്ചത്. സ്ട്രൈക്കർ മെംഫിസ് ഡിപായ് പെനൽറ്റി നഷ്ടമാക്കി വില്ലനായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയോ വല്ലേക്കാനോ ബാർസയെ അട്ടിമറിച്ചത്. ഈ തോൽവിയോടെ 10 കളികളിൽനിന്ന് 15 പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ബാർസ. മാത്രമല്ല, യുവേഫ ചാംപ്യൻസ് ലീഗിലും ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ രണ്ടു തോൽവികൾ വഴങ്ങിക്കഴിഞ്ഞു.

ബാർസ പരിശീലക സ്ഥാനത്ത് ഒരു വർഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ് ക്ലബ്ബിന്റെ മുൻ താരം കൂടിയായ ഹോളണ്ടുകാരന് പുറത്തേക്കുള്ള വഴി തെളിയുന്നത്. 1989 മുതൽ 1995 വരെ ബാർസയ്ക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് കൂമാൻ. 1992ലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ ബാർസയുടെ വിജയഗോൾ നേടിയതും അദ്ദേഹം തന്നെ. 2020 ഓഗസ്റ്റിൽ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവാണ് കൂമാനെ ബാർസ പരിശീലകനായി നിയോഗിച്ചത്. ബാർസിലോനയുടെ ഇതിഹാസ താരം കൂടിയായ മുൻ സ്പാനിഷ് മിഡ്ഫീൽഡർ ചാവി പുതിയ പരിശീലകനാകുമെന്നാണ് സൂചന. നിലവിൽ ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീലകനാണ് ചാവി.

ADVERTISEMENT

‘റയോ വല്ലേക്കാനോയ്‌ക്കെതിരായ തോൽവിക്കു പിന്നാലെ പരിശീലക സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം ക്ലബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട അദ്ദേഹത്തെ (റൊണാൾഡ് കൂമാനെ) അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച കൂമാൻ ടീമിനോട് വിടപറയും’ – ബാർസിലോന പ്രസ്താവനയിൽ അറിയിച്ചു.

ഹോളണ്ട് ദേശീയ ടീമിന്റെയും ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ എവർട്ടൻ, സതാംപ്ടൺ ടീമുകളെയും പരിശീലിപ്പിച്ചിട്ടുള്ള 58 വയസ്സുകാരനായ കൂമാന്, കഴിഞ്ഞ സീസണിലും ടീമിനെ മൂന്നാം സ്ഥാനത്ത് എത്തിക്കാനേ സാധിച്ചിരുന്നുള്ളൂ.

ADVERTISEMENT

കൂമാൻ ചുമതലയേൽക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയായിരുന്നു ക്ലബ്. അതുകൊണ്ടുതന്നെ പരിശീലകനെന്ന നിലയിൽ അദ്ദേഹം ആഗ്രഹിച്ച പിന്തുണ ക്ലബ്ബിൽനിന്നു ലഭിച്ചിരുന്നില്ല. ഈ സീസണിൽ താരങ്ങളെ വാങ്ങാൻ കാര്യമായി പണം ചെലവാക്കാൻ സാധിക്കാതിരുന്ന ബാർസ ഫ്രീ ട്രാൻസ്ഫറിൽ മെംഫിസ് ഡിപായ്, സെർജിയോ അഗ്യൂറോ, എറിക് ഗാർഷ്യ തുടങ്ങിയവരെയാണ് ടീമിലെത്തിച്ചത്. ലൂക് ഡി ജോങ്ങിനെ വായ്പാടിസ്ഥാനത്തിൽ സെവിയ്യിൽനിന്നുമെത്തിച്ചു. മാത്രമല്ല, ഇതിഹാസ താരം ലയണൽ മെസ്സി ഈ സീസണിന്റെ തുടക്കത്തിൽ ക്ലബ് വിട്ടതും തിരിച്ചടിയായി.

കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോയിൽ സ്വന്തം തട്ടകത്തിൽ റയൽ മഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാർസ തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് റയോ വല്ലേക്കാനോയോടുള്ള തോൽവി. ഇത് കഴിഞ്ഞ നാലു മത്സരങ്ങളിൽ ബാർസയുടെ മൂന്നാം തോൽവിയാണ്. മാത്രമല്ല, ഒരു ഗോൾ പോലും നേടാതെ തുടർച്ചയായി മൂന്ന് എവേ മത്സരങ്ങളും ബാർസ തോറ്റു. 1987ൽ ഇംഗ്ലിഷ് പരിശീലകൻ ടെറി വെനേബിൾസിന്റെ പുറത്താക്കലിലേക്കു നയിച്ച തുടർ തോൽവികൾക്കുശേഷം ഇത്തരമൊരു തോൽവി ഇതാദ്യമാണ്. ഒരു രക്ഷയുമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പരിശീലകനെ പുറത്താക്കുകയെന്ന കടുത്ത തീരുമാനം ബാർസ മാനേജ്മെന്റ് കൈക്കൊണ്ടത്.

ADVERTISEMENT

English Summary: Barcelona sacks coach Ronald Koeman