ഫുട്ബോൾ മൈതാനം അടക്കി വാഴുന്ന വേഗതയുടെ കാലത്ത് കളിമികവ് അളന്നു മുറിച്ച് അവതരിക്കുന്ന ചിലരുണ്ട്. ‘അതിവേഗം’ ഇല്ലെങ്കിലും ‘ബഹുദൂരം’ പോകുന്ന ഫുട്ബോൾ താരങ്ങൾ. ഫുട്ബോൾ മൈതാനത്തെ വേഗം ആപേക്ഷികം മാത്രമെന്ന് തെളിയിച്ചവർ...Zlatan Ibrahimovic, Ibrahimovic Career

ഫുട്ബോൾ മൈതാനം അടക്കി വാഴുന്ന വേഗതയുടെ കാലത്ത് കളിമികവ് അളന്നു മുറിച്ച് അവതരിക്കുന്ന ചിലരുണ്ട്. ‘അതിവേഗം’ ഇല്ലെങ്കിലും ‘ബഹുദൂരം’ പോകുന്ന ഫുട്ബോൾ താരങ്ങൾ. ഫുട്ബോൾ മൈതാനത്തെ വേഗം ആപേക്ഷികം മാത്രമെന്ന് തെളിയിച്ചവർ...Zlatan Ibrahimovic, Ibrahimovic Career

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ മൈതാനം അടക്കി വാഴുന്ന വേഗതയുടെ കാലത്ത് കളിമികവ് അളന്നു മുറിച്ച് അവതരിക്കുന്ന ചിലരുണ്ട്. ‘അതിവേഗം’ ഇല്ലെങ്കിലും ‘ബഹുദൂരം’ പോകുന്ന ഫുട്ബോൾ താരങ്ങൾ. ഫുട്ബോൾ മൈതാനത്തെ വേഗം ആപേക്ഷികം മാത്രമെന്ന് തെളിയിച്ചവർ...Zlatan Ibrahimovic, Ibrahimovic Career

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ മൈതാനം അടക്കി വാഴുന്ന വേഗത്തിന്റെ കാലത്ത് കളിമികവ് അളന്നു മുറിച്ച് അവതരിക്കുന്ന ചിലരുണ്ട്. ‘അതിവേഗം’ ഇല്ലെങ്കിലും ‘ബഹുദൂരം’ പോകുന്ന ഫുട്ബോൾ താരങ്ങൾ. ഫുട്ബോൾ മൈതാനത്തെ വേഗം ആപേക്ഷികം മാത്രമെന്ന് തെളിയിച്ചവർ.  വന്യമായ വേഗത്തോടെ തങ്ങളുടെ മികവിൽ ശ്രദ്ധ വച്ച് എതിരിട്ട് താര പദവിയിലേക്ക് നടന്നു കയറിയവർ. വേഗത്തിനും അപ്പുറം അരാധകരുടെ മനസ്സിൽ കുടിയേറിയവർ. അതിജീവനത്തിന്റെ മികവ് വേഗതയെ കവച്ചു വയ്ക്കുന്നത് ഇവിടെയാണ്. 

സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച്

ADVERTISEMENT

എല്ലാത്തിലും ഒരു സ്‌ലാറ്റൻ സ്റ്റൈൽ കണ്ടെത്തുന്ന സ്വീഡിഷ് താരം മൈതാനത്തെ വേഗത്തിന്റെ കാര്യത്തിലും സ്വന്തം സ്റ്റൈൽ കാത്തു സൂക്ഷിക്കാറുണ്ട്. താരതമ്യേന വേഗം കുറഞ്ഞ താരം  40–ാം വയസ്സിലും ഗോളടി നിർത്തുന്നില്ല. എസി മിലാൻ ക്ലബ്ബിന്റെ വിശ്വസ്ത ഗോളടി യന്ത്രമാണ് താരം. 21 വർഷമായി താരം ഗോളടി തുടങ്ങിയിട്ട് എന്നു കൂടി ഓർമിക്കണം. 

സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച്. ചിത്രം: AFP

195 സെ.മീ ഉയരമാണ് താരത്തിന്റെ കരുത്തുകളിൽ ഒന്ന്. ഉയർന്നു വരുന്ന പന്തുകളിലും ക്രോസുകളിലും സെറ്റ് പീസുകളിലും താരത്തെ ഒതുക്കാൻ എതിരാളികൾ കോണി വച്ചു കയറേണ്ട സ്ഥിതിയാണ്. പല തരത്തിലുള്ള ഷോട്ടുകളുടെ കമനീയ ശേഖരവും താരത്തെ അപകടകാരിയാക്കുന്നു. കഴിഞ്ഞ സീസണിൽ 27 മത്സരങ്ങളിൽ 17 ഗോളുകളും 3 അസിസ്റ്റുകൾ സ്വന്തം പേരിലാക്കി. ഈ സീസണിൽ പരുക്കേറ്റതിനാൽ അധികം മത്സരങ്ങളിലും പുറത്തിരുന്നു. 

സെർജിയോ ബുസ്കെറ്റ്സ്

ഒരു പക്ഷേ ഇക്കൂട്ടത്തിലെ ഏറ്റവും വേഗം കുറഞ്ഞ താരം. എങ്കിലും ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനത്ത് ഏറെ കാലമായി ബാർസിലോനയുടെ വിശ്വസ്തനായ താരം. ലോകകപ്പ്, യൂറോ കപ്പ്, ചാംപ്യൻസ് ലീഗ് ജേതാവ്. ഏതു ടീമും കൊതിക്കുന്ന മുതൽക്കൂട്ട്. അടുത്തിടെയായി പ്രകടനം പിന്നാക്കം പോകുന്നുണ്ടെങ്കിലും സ്പെയിൻ യൂറോ കപ്പിനിറങ്ങിയപ്പോൾ കണ്ടത് ആ പഴയ ബുസ്കെറ്റ്സിനെയായിരുന്നു. വേഗത്തിന്റെ സഹായമില്ലാതെ മധ്യനിരയുടെ ചരട് കൈകളിൽ വച്ച് അമ്മാനമാടുന്ന താരം. 644 മത്സരങ്ങളായി കറ്റാലൻ പടയുടെ മധ്യനിരയെ അടക്കി വാഴുന്നു. 

ADVERTISEMENT

ജോർജീന്യോ

ചെൽസിയുടെ താരങ്ങളെ മാത്രം നോക്കാം. ടിമോ വെർണർ, ക്രിസ്റ്റ്യൻ പ്യുലിസിച്ച്, കല്ലം ഹഡ്സൺ ഒഡോയി, കായ് ഹാവേർട്സ്, ബെൻ ചിൽവെൽ ‘അതിവേഗം ബഹുദൂരം’ തത്വത്തിലെ മികച്ച ഒട്ടേറെ താരങ്ങൾ. ഇക്കൂട്ടത്തിലെ ഒറ്റയാനാണ് ജോർജീന്യോ. മധ്യനി‌രയിൽ കളി നിയന്ത്രിക്കുന്നതും എൻഗോളോ കാന്റേയെ ഇടയ്ക്കിടെ മുന്നേറ്റത്തെ സഹായിക്കാൻ‌ എത്തിച്ചു കൊടുക്കുന്നതിലും ഈ ഇറ്റാലിയൻ താരത്തിന്റെ പങ്ക് വളരെ വലുതാണ്. ചാംപ്യൻസ് ലീഗ്, യൂറോ കപ്പ്, തുടങ്ങി നേട്ടങ്ങളുടെ കരിയർ. തന്ത്രപരമായ നീക്കങ്ങളാണ് താരത്തെ വേറിട്ടു നിർത്തുന്നത്. 

ജോർജീന്യോ (വലത്). ചിത്രം: AFP

ടോണി ക്രൂസ്

ലോകത്തെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് ടോണി ക്രൂസ്. വേഗത്തിനു പകരം വയ്ക്കും വിതം പാസുകളുടെ ശേഖരം സ്വന്തമായുള്ള താരം. ‘മുന്നേറ്റനിരയിൽ അതിവേഗക്കാരന് എതിർ പ്രതിരോധത്തിന്റെ തലയ്ക്കു മുകളിലൂടെയോ വിടവുകൾ കണ്ടെത്തിയോ പന്ത് എത്തിക്കാൻ കഴിഞ്ഞാൽ പിന്നെ ഞാൻ എന്തിനു വേഗത്തിലോടണം സർ’ എന്നു ക്രൂസ് ചോദിച്ചാൽ ശരിയല്ലേ എന്ന് ചിന്തിക്കാം. 50–60 യാർ‌ഡ് അപ്പുറത്തു നിൽക്കുന്ന സഹ കളിക്കാരനും കാൽപാകത്തിനോ തലപ്പാകത്തിനോ പന്തെത്തും ഈ ജർമൻ താരം ടീമിലുണ്ടെങ്കിൽ. കളിയുടെ ഗതി വായിക്കാനും നീക്കങ്ങൾ മുൻകൂട്ടി മെനയാനും പാസ് നൽകാവുന്ന ചെറു വിടവുകൾ കണ്ടെത്തുന്നതിലും ഇത്ര മികച്ച താരങ്ങൾ വിരലിൽ എണ്ണാവുന്നവരേ ‌ഉള്ളൂ. സമ്പൂർണ മധ്യനിര താരം. ലോങ് റേഞ്ച് ഗോളുകൾ നേടാനും മിടുക്കൻ. 

ADVERTISEMENT

തോമസ് മുള്ളർ

ബയൺ മ്യൂണിക്ക്, ജർമൻ ടീമുകൾക്ക് വേണ്ടി ‘മരിച്ചു’ കളിക്കുന്ന താരമാണ് മുള്ളർ. ഗോളടിക്കുന്നതിനൊപ്പം അടിപ്പിക്കാനും മിടുക്കൻ. മുന്നേറ്റ നിരയിലെ ഏതു സ്ഥാനത്തും കളിക്കും. വേണ്ടി വന്നാൽ അറ്റാക്കിങ് മിഡ്ഫീൽഡറായും ഉപയോഗിക്കാം. മധ്യനിരയിൽ നിന്നു പന്ത് എത്തിച്ചാൽ സ്വന്തമായി സ്ഥലം കണ്ടെത്തി ഗോളടിക്കും, ഗോളടിപ്പിക്കും.

തോമസ് മുള്ളർ. ചിത്രം: AFP

നായക ശേഷിയും പൊസിഷനുകൾ വച്ചുമാറി കളിക്കാനുള്ള മികവും താരത്തെ ഉന്നതങ്ങളിൽ എത്തിക്കുന്നു. കഴി​ഞ്ഞ സീസണിൽ മാത്രം 15 ഗോളുകളും 24 അസിസ്റ്റും.ബയൺ പടയ്ക്കായി 597 മത്സരങ്ങളി‍ൽ 220 ഗോളുകൾ 229 അസിസ്റ്റുകൾ. 

English Summary: From Zlatan Ibrahimovic to Thomas Muller: Playmakers with Striking Skills