ബെസ്റ്റ്ഹാം! ലിവർപൂളിന്റെ അപരാജിത റെക്കോർഡ് തകർത്ത് വെസ്റ്റ് ഹാം
ഗോളി അലിസനൊന്നു പിഴച്ചാൽ ലിവർപൂളിനു കൂട്ടത്തോടെ പിഴയ്ക്കുമെന്നു വീണ്ടും തെളിഞ്ഞു! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ ആരാധകർ മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരം. വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തം മൈതാനത്ത് 3–2നു ലിവർപൂളിനെ മറിച്ചിട്ടു. ജയത്തോടെ...West Ham, West Ham fc, West Ham premier league, West Ham liverpool

ലണ്ടൻ ∙ ഗോളി അലിസനൊന്നു പിഴച്ചാൽ ലിവർപൂളിനു കൂട്ടത്തോടെ പിഴയ്ക്കുമെന്നു വീണ്ടും തെളിഞ്ഞു! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ ആരാധകർ മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരം. വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തം മൈതാനത്ത് 3–2നു ലിവർപൂളിനെ മറിച്ചിട്ടു. ജയത്തോടെ ലിവർപൂളിനെ നാലാമതാക്കി വെസ്റ്റ് ഹാം പോയിന്റ് പട്ടികയിൽ 3–ാം സ്ഥാനം പിടിച്ചു. ലീഗ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളിലുമായി തുടർച്ചയായി 25 കളികൾ തോൽവിയറിയാതെ വന്ന ലിവർപൂളിന്റെ വീഴ്ച പരിശീലകൻ യുർഗൻ ക്ലോപ്പിനും അഭിമാനക്ഷതമായി.
4–ാം മിനിറ്റിൽ ബ്രസീലുകാരൻ അലിസന്റെ സെൽഫ് ഗോളിലാണു ലിവർപൂൾ ഗോൾ വഴങ്ങിത്തുടങ്ങിയത്. വെസ്റ്റ് ഹാമിന്റെ ലണ്ടൻ സ്റ്റേഡിയം നിറഞ്ഞ ആരാധകർക്ക് ആഘോഷവും ആർപ്പുവിളിയും തുടങ്ങാൻ അതു മതിയായ കാരണവുമായിരുന്നു. 41–ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ അർനോൾഡ് ലിവർപൂളിന്റെ ഗോൾ മടക്കിയതാണ്. എന്നാൽ, 2–ാം പകുതി തുടങ്ങി അധികം വൈകാതെ വെസ്റ്റ് ഹാം ലീഡ് തിരിച്ചുപിടിച്ചു. പാബ്‌ലോ ഫോർനൽസിന്റെ ഗോളിൽ ആതിഥേയർ 2–1നു മുന്നിൽ. 74–ാം മിനിറ്റിൽ കുർട് സൗമയുടെ ഗോളിൽ വെസ്റ്റ് ഹാം ഒരുപടി കൂടി കടന്നതോടെ ലിവർപൂളിനു പിഴച്ചുതുടങ്ങി. 83–ാം മിനിറ്റിൽ പകരക്കാരൻ ഡിവോക് ഒറിഗി ഒരുഗോൾ മടക്കിയെങ്കിലും ലിവർപൂളിനു തോൽവിയിൽനിന്നു രക്ഷപ്പെടാൻ അതു മതിയാകുമായിരുന്നില്ല.
വെസ്റ്റ് ഹാം ആരാധകരെക്കാൾ മത്സരശേഷം സന്തോഷിച്ചിട്ടുണ്ടാവുക കോച്ച് ഡേവിഡ് മോയസായിരിക്കും. കാരണം, കഴിഞ്ഞ 11 വർഷത്തിനിടെ ഒരിക്കൽപ്പോലും മോയസിന് അദ്ദേഹം പരിശീലിപ്പിച്ച ടീമുകളുമായി ലിവർപൂളിനെ കീഴടക്കാൻ സാധിച്ചിരുന്നില്ല. എവർട്ടൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, സണ്ടർലാൻഡ്, വെസ്റ്റ് ഹാം എന്നിവയുടെ കോച്ചായിരിക്കെ മോയസിന്റെ ടീമുകൾ 10 തവണ ലിവർപൂളിനോടു തോറ്റു; 4 സമനിലകളും പിടിച്ചു വാങ്ങി. പക്ഷേ, ഇത്തരമൊരു വിജയം ഇതാദ്യം.
വാറ്റ്ഫഡിനെ 1–0നു തോൽപിച്ച് ആർസനൽ പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി. എമിൽ സ്മിത്ത് റോവിയാണു ഗോൾ നേടിയത്. പ്രിമിയർ ലീഗിലെ ആദ്യ 3 തോൽവികൾക്കു ശേഷം എല്ലാ ചാംപ്യൻഷിപ്പുകളിലുമായി തുടർച്ചയായ 10–ാം മത്സരമാണ് ആർസനൽ തോൽവിയറിയാതെ പൂർത്തിയാക്കുന്നത്.
പുതിയ കോച്ച് അന്റോണിയോ കോന്റെ വന്നിട്ടും ടോട്ടനം രക്ഷപ്പെടലിന്റെ ലക്ഷണങ്ങളൊന്നും കാട്ടാത്ത മത്സരത്തിൽ എവർട്ടനുമായി ഗോൾരഹിത സമനില. ലെസ്റ്റർ സിറ്റി 1–1 സമനിലയുമായി ലീഡ്സ് യുണൈറ്റഡിന്റെ ഗ്രൗണ്ടിൽനിന്നു തടിതപ്പി.
ലീഗ് പോയിന്റ് നില: 1. ചെൽസി (11 കളി, 26 പോയിന്റ്), 2. മാൻ. സിറ്റി (11, 23), 3. വെസ്റ്റ്ഹാം (11, 23), 4. ലിവർപൂൾ(11, 22), 5. ആർസനൽ(11,20).
English Summary: Premier League: West Ham vs Liverpool