കേരളാ ബ്ലാസ്റ്റേഴ്സിൽ ഇത്തവണ അടിമുടി മാറ്റം; മിന്നുമോ ഈ പുതുനിര?

കൊച്ചി ∙ ഫുട്ബോളിലെ തിരക്ക് ഒഴിഞ്ഞാൽ മോട്ടിവേഷനൽ സ്പീക്കറാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്. ബ്ലാസ്റ്റേഴ്സിൽ ‘മോട്ടിവേഷനൽ കോച്ചിന്റെ’ ഇടപെടൽ വ്യക്തമാണു താനും. യുവതാരങ്ങളുടെ പ്രസരിപ്പ്, വിദേശതാര നിർണയം, കൃത്യമായൊരു പ്രീ സീസൺ, പരീക്ഷിച്ചുറപ്പിച്ച ടാക്ടിക്കൽ
കൊച്ചി ∙ ഫുട്ബോളിലെ തിരക്ക് ഒഴിഞ്ഞാൽ മോട്ടിവേഷനൽ സ്പീക്കറാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്. ബ്ലാസ്റ്റേഴ്സിൽ ‘മോട്ടിവേഷനൽ കോച്ചിന്റെ’ ഇടപെടൽ വ്യക്തമാണു താനും. യുവതാരങ്ങളുടെ പ്രസരിപ്പ്, വിദേശതാര നിർണയം, കൃത്യമായൊരു പ്രീ സീസൺ, പരീക്ഷിച്ചുറപ്പിച്ച ടാക്ടിക്കൽ
കൊച്ചി ∙ ഫുട്ബോളിലെ തിരക്ക് ഒഴിഞ്ഞാൽ മോട്ടിവേഷനൽ സ്പീക്കറാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്. ബ്ലാസ്റ്റേഴ്സിൽ ‘മോട്ടിവേഷനൽ കോച്ചിന്റെ’ ഇടപെടൽ വ്യക്തമാണു താനും. യുവതാരങ്ങളുടെ പ്രസരിപ്പ്, വിദേശതാര നിർണയം, കൃത്യമായൊരു പ്രീ സീസൺ, പരീക്ഷിച്ചുറപ്പിച്ച ടാക്ടിക്കൽ
കൊച്ചി∙ ഫുട്ബോളിലെ തിരക്ക് ഒഴിഞ്ഞാൽ മോട്ടിവേഷനൽ സ്പീക്കറുടെ വേഷമണിയുന്ന ആളാണ് ഇവാൻ വുക്കൊമനോവിച്ച്. ഐഎസ്എൽ എട്ടാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായെത്തുന്ന വുക്കൊമനോവിച്ചിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതുമൊരു ഇരട്ട റോളാണ്. പഴുതടച്ചു കളിക്കാനുള്ള തന്ത്രങ്ങളും നെഞ്ചു വിരിച്ചു നിൽക്കാനുള്ള മന്ത്രങ്ങളുമാണു സെർബിയൻ പരിശീലകനിൽ നിന്നു ബ്ലാസ്റ്റേഴ്സും ആരാധകരും തേടുന്നത്.
പകച്ചു പോയൊരു സീസണിൽ നിന്നു പുതിയ കിക്കോഫിനെത്തുമ്പോൾ ‘മോട്ടിവേഷനൽ കോച്ചിന്റെ’ ഇടപെടൽ വ്യക്തമാണു ബ്ലാസ്റ്റേഴ്സ് കൂടാരത്തിൽ. യുവതാരങ്ങളുടെ പ്രസരിപ്പ്, ക്ലിനിക്കൽ എന്നു പറയാവുന്ന വിദേശതാര നിർണയം, കൃത്യമായൊരു പ്രീ സീസൺ, പരീക്ഷിച്ചുറപ്പിച്ച ടാക്ടിക്കൽ വ്യതിയാനങ്ങൾ, ഭദ്രമെന്നു പറയാവുന്ന റിസർവ് കരുത്ത്... എട്ടാം വരവിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു പ്രതീക്ഷ വയ്ക്കാവുന്ന മാറ്റങ്ങളുടെ കാറ്റ് ആഞ്ഞുവീശുന്നുണ്ട് ഗോവയിൽ നിന്ന്.
∙ തലമാറ്റങ്ങളുടെ കരുത്ത്
കഴിഞ്ഞ സീസണിലെ വിദേശതാരങ്ങളെ പൂർണമായും ഒഴിവാക്കി ‘മെയ്ക്ക് ഓവർ’ എന്നു പറയാവുന്ന മാറ്റവുമായാണു ടീമെത്തുന്നത്. വിദേശ മുഖങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല പുതുമ. പുതുതായി വന്നവരിൽ ഏറെയും യുവരക്തങ്ങൾ. െബംഗളൂരുവിന്റെ കരുത്തായിരുന്ന ഹർമൻജ്യോത് ഖബ്രയിലൂടെ പരിചയസമ്പത്തേറെയുള്ള സ്വദേശി താരത്തെയും ടീം സ്വന്തമാക്കി. മുൻവർഷം തിരിച്ചടിച്ച പ്രതിരോധവും മുഖം മാറ്റിയിട്ടുണ്ട്. ക്രൊയേഷ്യയ്ക്കു കളിച്ചിട്ടുള്ള മാർക്കോ ലെസ്കോവിച്ചും ബോസ്നിയൻ താരം എനെസ് സിപോവിച്ചുമാണ് പുതുനിരയിലെ പ്രധാനികൾ.
ജെസൽ കാർണെയ്റോ നായകനാകുന്ന പ്രതിരോധത്തിൽ പോർചുഗൽ അവസരം കഴിഞ്ഞെത്തുന്ന യുവതാരം സഞ്ജീവ് സ്റ്റാലിനും ഹോർമിപാം റൂയിവയുമാണു ശ്രദ്ധേയ കൂട്ടിച്ചേർക്കലുകൾ. സന്ദീപ് സിങ്ങും പരുക്കിൽ നിന്നു മുക്തനായ നിഷുകുമാറും ചേരുന്നതോടെ ഭദ്രമാകും പ്രതിരോധക്കോട്ട. അബ്ദുൽ ഹക്കുവിനൊപ്പം വി.ബിജോയ് കൂടി ചേരുന്നതാണു പിന്നണിയിലെ മലയാളി തിളക്കം. ആൽബിനോ ഗോമസും പ്രഭ്സുഖൻ ഗില്ലും തുടരുന്ന കാവലിൽ മലയാളി ഗോളിയായി സച്ചിൻ സുരേഷും അരങ്ങേറ്റത്തിനെത്തും.
∙ മിഡ്ഫീൽഡിലെ പവർ ഹൗസ്
മധ്യത്തിൽ കളി മെനയാൻ ആളില്ലായെന്ന പതിവു പരാതികൾക്ക് അന്ത്യം കുറിക്കുന്ന ഒന്നാകും യുറഗ്വായ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയുടെ സൈനിങ്. ഓസ്‌ട്രേലിയൻ എ ലീഗിലെ ചാംപ്യൻ ടീമായ മെൽബൺ സിറ്റിയിൽ നിന്നെത്തുന്ന ലൂണയെ കേന്ദ്രീകരിച്ചാകും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. മുന്നേറ്റങ്ങൾക്കു വഴി തുറക്കാനും മിന്നൽ വേഗമുള്ള അസിസ്റ്റുകളൊരുക്കാനുമുള്ള മിടുക്കാണ് മുൻ എസ്പാന്യോൾ താരം കൂടിയായ അറ്റാക്കിങ് മിഡ്ഫീൽഡറെ ടീമിന്റെ പവർ ഹൗസ് ആക്കുന്നത്.
കോച്ചിന്റെ മനസ്സിൽ തെളിയുന്ന ഫോർമേഷനുകൾക്കൊപ്പം സഞ്ചരിക്കുന്നതാണു മധ്യത്തിലെ താരസമ്പത്ത്. സഹൽ അബ്ദുൽ സമദും ആയുഷ് അധികാരിയും പ്യൂട്ടിയയും ഗിവ്‌സൺ സിങ്ങുമെല്ലാം മധ്യത്തിൽ ഊഴം തേടുമ്പോൾ ഭൂട്ടാൻ താരം ചെഞ്ചോ ഗെയ്‌ൽഷനും മലയാളി താരങ്ങളായ രാഹുലും പ്രശാന്തും സെയ്ത്യാസെൻ സിങ്ങും വിൻസി ബാരെറ്റോയുമെല്ലാം വിങ്ങുകളിലെ വേഗത്തിനു ചിറകുകളേകും. ജീക്സൺ സിങ്ങിനൊപ്പം ഖബ്രയും കൂടി ചേരുന്നതോടെ സിഡിഎം റോളിലും കോച്ചിന് സ്വാതന്ത്ര്യമേറി.
∙ ഇരട്ടച്ചങ്കുള്ള ആക്രമണം
ഐഎസ്എൽ എട്ടാം അധ്യായത്തിലെ താരത്തിളക്കങ്ങളിലൊന്നാണു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം നയിക്കാനെത്തുന്ന അൽവാരോ വാസ്കെസ്. സ്പാനിഷ് ലാലിഗയിലും ഇപിഎലിലും കളിച്ച സ്പാനിഷ് സ്ട്രൈക്കർ മധ്യനിരയെയും മുന്നേറ്റത്തെയും കോർത്തിണക്കുന്ന കാര്യത്തിലും മിടുക്ക് തെളിയിച്ച താരമാണ്. പ്രതിരോധം പിളർക്കുന്ന പാസുകൾക്കും നീക്കങ്ങൾക്കും വിരുതുള്ള വാസ്കെസിന് അർജന്റീന ഫോർവേഡ് ഹോർഹെ പെരേര ഡയസ് കൂട്ടാളിയാകും. കടുപ്പമേറിയ മത്സരങ്ങൾ അരങ്ങേറുന്ന ലീഗുകളിൽ കളിച്ചുള്ള പരിചയവുമായാണു ഡയസിന്റെ വരവ്. വാസ്കെസ്– ഡയസ് കൂട്ടുകെട്ടാകും ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ െഗയിം ചെയ്ഞ്ചിങ് ആയുധം.
English Summary: Kerala Blasters FC Vs ATKMB ISL Match, Preview