യുവേഫ നേഷൻസ് ലീഗിൽ ഇറ്റലി, ഇംഗ്ലണ്ട്, ജർമനി മരണ ഗ്രൂപ്പിൽ; ഒപ്പം ഹംഗറിയും!
ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ ഇത്തവണ ഇംഗ്ലണ്ടും ഇറ്റലിയും ജർമനിയും ഒരേ ഗ്രൂപ്പിൽ. ഇവർക്കൊപ്പം കരുത്തരായ ഹംഗറി കൂടി ചേരുന്നതോടെ നേഷൻസ് ലീഗിലെ മരണഗ്രൂപ്പായി! നിലവിലെ നേഷൻസ് ലീഗ് ചാംപ്യൻമാരായ ഫ്രാൻസ് ഡെൻമാർക്ക്, ക്രൊയേഷ്യ, ഓസ്ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ്. ലോക ഒന്നാം നമ്പർ ടീമായ ബൽജിയം

ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ ഇത്തവണ ഇംഗ്ലണ്ടും ഇറ്റലിയും ജർമനിയും ഒരേ ഗ്രൂപ്പിൽ. ഇവർക്കൊപ്പം കരുത്തരായ ഹംഗറി കൂടി ചേരുന്നതോടെ നേഷൻസ് ലീഗിലെ മരണഗ്രൂപ്പായി! നിലവിലെ നേഷൻസ് ലീഗ് ചാംപ്യൻമാരായ ഫ്രാൻസ് ഡെൻമാർക്ക്, ക്രൊയേഷ്യ, ഓസ്ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ്. ലോക ഒന്നാം നമ്പർ ടീമായ ബൽജിയം ഹോളണ്ട്, പോളണ്ട്, വെയ്ൽസ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ്. 2022 ജൂൺ രണ്ടു മുതൽ 14 വരെയും സെപ്റ്റംബർ 22 മുതൽ 27 വരെയുമാണ് മത്സരങ്ങൾ നടക്കുക. സെമി ഫൈനൽ 2023 ജൂൺ 14, 15 തീയതികളിലായി നടക്കും.
∙ യുവേഫ നേഷൻസ് ലീഗ് 2022–23 ഗ്രൂപ്പുകൾ ഇങ്ങനെ:
Group A1: ഫ്രാൻസ്, ഡെന്‍മാർക്ക്, ക്രൊയേഷ്യ, ഓസ്ട്രേലിയ
Group A2: സ്പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ലിക്ക്
Group A3: ഇറ്റലി, ജർമനി, ഇംഗ്ലണ്ട്, ഹംഗറി
Group A4: ബെൽജിയം, ഹോളണ്ട്, പോളണ്ട്, വെയ്ൽസ്
Group B1: യുക്രെയ്ൻ, സ്കോട്‍ലൻഡ്, അയർലൻഡ്, അർമേനിയ
Group B2: ഐസ്‌ലൻഡ്, റഷ്യ, ഇസ്രയേൽ, അൽബേനിയ
Group B3: ബോസ്‌നിയ ആൻഡ് ഹെർസെഗോവിന, ഫിൻലൻഡ്, റുമാനിയ, മോണ്ടെനെഗ്രോ
Group B4: സ്വീഡൻ, നോർവേ, സെർബിയ, സ്ലോവേനിയ
Group C1: തുർക്കി, ലക്സംബർഗ്, ലിത്വാനിയ, ഫറോ ഐലൻഡ്സ്
Group C2: നോർത്തേൺ അയർലൻഡ്, ഗ്രീസ്, കൊസോവോ, സൈപ്രസ്/എസ്തോണിയ
Group C3: സ്ലോവാക്യ, ബെലാറൂസ്, അസർബൈജാൻ, കസഖ്സ്ഥാൻ/മോൽഡോവ
Group C4: ബൾഗേറിയ, നോർത്ത് മാസിഡോണിയ, ജോർജിയ, ജിബ്രാൾട്ടർ
Group D1: ലാത്വിയ, അൻഡോറ, ലിച്ചെൻസ്റ്റെയ്ൻ, കസഖ്സ്ഥാൻ/മോൽഡോവ
Group D2: സാൻ മരീനോ, മാൾട്ട, സൈപ്രസ്/എസ്തോണിയ
English Summary: England drawn with Italy and Germany in Nations League