ലണ്ടൻ∙ യുക്രെയ്നിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മാതൃത്വ ഡോക്ടർക്ക് 71.4 ദശലക്ഷം (7 കോടി) ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം David Beckam, Instagram, Ukraine, Doctor, Manorama News

ലണ്ടൻ∙ യുക്രെയ്നിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മാതൃത്വ ഡോക്ടർക്ക് 71.4 ദശലക്ഷം (7 കോടി) ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം David Beckam, Instagram, Ukraine, Doctor, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുക്രെയ്നിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മാതൃത്വ ഡോക്ടർക്ക് 71.4 ദശലക്ഷം (7 കോടി) ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈമാറി മുൻ ഇംഗ്ലിഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം. 

റഷ്യൻ അധിനിവേശം തകർത്തെറിഞ്ഞ യുക്രെയ്നിലെ അമ്മമാരുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായാണ് ബെക്കാം തന്റെ ഇൻ‌സ്റ്റഗ്രാം അക്കൗണ്ട് ‍ഡോക്ടർ ഇരിനയ്ക്കു കൈമാറിയത്. 

ADVERTISEMENT

യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകിവിലെ റീജനൽ പെരിനേറ്റൽ‌ സെന്ററിന്റെ മേധാവിയാണു ഡോക്ടർ ഇരിന. റഷ്യൻ സേന കനത്ത നാശം വിതച്ച ഖാർകിവിലെ നഗരവാസികളിൽ പലരും ഭൂഗർഭ ട്രെയിൻ സ്റ്റേഷനുകളിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അക്കൗണ്ട് കൈമാറ്റത്തിന്റെ കാര്യം ബെക്കാം ആരാധകരെ അറിയിച്ചത്. ‘എന്റെ സമൂഹ മാധ്യമ ചാനലുകൾ ഡോക്ടർ ഇരിനയ്ക്കു കൈമാറുകയാണ്. യുക്രെയ്നിലെ അമ്മമാര്‍ക്കു പ്രസവസംബന്ധ സഹായം നൽകുകയാണ് ഇരിന. യുക്രെയ്നിലെ ജനങ്ങൾക്കായുള്ള ഇരിനയുടെ സന്നദ്ധ സേവനങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നതിന് എന്റെ ചാനലുകൾ തുടർന്നും ഫോളോ ചെയ്യുക. യുണിസെഫിനും ഡോക്ടർ ഇരിനയ്ക്കും നിങ്ങളാൽ കഴിയുംവിധമുള്ള സഹായങ്ങൾ എത്തിച്ചു നൽകാൻ ശ്രമിക്കുക’. വിഡിയോ പങ്കുവച്ചതിനു പിന്നാലെ ബെക്കാമിനു നന്ദി അറിയിച്ച് യുണിസെഫും രംഗത്തെത്തി. 

ADVERTISEMENT

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 30 ലക്ഷത്തിൽ അധികം പേർക്കാണു വീടും വാസസ്ഥലവും നഷ്ടമായത്.

ADVERTISEMENT

English Summary: David Beckham Hands Over Instagram Account To Ukrainian Doctor