കൊച്ചി ∙ ഐഎസ്എൽ അടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ ഹോം ഗ്രൗണ്ട് കണ്ടെത്തേണ്ടി വരുമോ? ടൂർണമെന്റിന്റെ അടുത്ത സീസൺ വിവിധ നഗരങ്ങളിലായാവും ടൂർണമെന്റ് സംഘടിപ്പിക്കുക എന്ന് ഏതാണ്ട് ഉറപ്പായി. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിലാണു മത്സരങ്ങൾ... ISL, Kaloor Stadium, Kerala Blasters

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഐഎസ്എൽ അടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ ഹോം ഗ്രൗണ്ട് കണ്ടെത്തേണ്ടി വരുമോ? ടൂർണമെന്റിന്റെ അടുത്ത സീസൺ വിവിധ നഗരങ്ങളിലായാവും ടൂർണമെന്റ് സംഘടിപ്പിക്കുക എന്ന് ഏതാണ്ട് ഉറപ്പായി. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിലാണു മത്സരങ്ങൾ നടക്കേണ്ടത്. പക്ഷേ, സ്റ്റേഡിയത്തിന്റെ മേൽക്കൂര പൊളിക്കുകയാണ്.

മേൽക്കൂരയുടേത് ഉൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങൾ ജിസിഡിഎ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മേൽക്കൂരയുടെ 40 % തുരുമ്പെടുത്തു നശിച്ച അവസ്ഥയിലാണ്. സ്റ്റേഡിയത്തിലെ അപകട സാധ്യത ഒഴിവാക്കുകയാണു ആദ്യ പരിഗണനയെന്നു ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു. മേൽക്കൂര പൂർണമായും നീക്കും. മേൽക്കൂരയില്ലാതെ മത്സരങ്ങൾ നടത്താനാവുമെങ്കിൽ ഐഎസ്എൽ ഇവിടെത്തന്നെ നടത്താം. മേൽക്കൂര വേണമെന്നു നിർബന്ധമായാൽ മറ്റു വഴിയില്ല.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
ADVERTISEMENT

2010 ലാണു സ്റ്റേഡിയത്തിനു മേൽക്കൂര നിർമിച്ചത്. പിന്നീടൊരിക്കലും അറ്റകുറ്റപ്പണിയുണ്ടായില്ല. ഇരുമ്പു പൈപ്പുകളും ടി പൈപ്പും യോജിപ്പിക്കുന്ന ഡിസ്ക് പ്ലേറ്റുകൾ തുരുമ്പെടുത്തു. മഴവെള്ള പാത്തികൾ പോയി. ഷീറ്റുകൾ കാറ്റിൽ പറന്നുപോകാവുന്ന അവസ്ഥയിലാണ്. പൂർണമായും തുരുമ്പിച്ച 40 ഇരുമ്പുപൈപ്പുകൾ മാറ്റാനും 20 % പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനുമാണു തീരുമാനം. ഒാരോ വർഷവും 10 % പൈപ്പുകൾ വീതം മാറ്റണം. 

മൊത്തം പൊളിച്ചുമാറ്റി പുതിയ റൂഫ് ഇടാൻ 18 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാർ 6 കോടി രൂപ നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിനു ചുറ്റുമുള്ള സ്ഥലം തുറസായിട്ടുതന്നെ ഉപയോഗപ്രദമാക്കും. ഇതിന് പ്രാരംഭ പ്രവർത്തനങ്ങൾക്ക് ജിസിഡിഎ ഒരുകോടി രൂപ ചെലവാക്കും. മൾട്ടി ലെവൽ പാർക്കിങ്, സൈക്ലിങ് ട്രാക്ക്, ശുചിമുറികൾ എന്നിവ പുതുതായി ഉണ്ടാക്കും.

ADVERTISEMENT

English Summary: GCDA planning for maintenance works at Kaloor stadium