ഫിൽ ഫോഡൻ യുവതാരം; താരങ്ങളുടെ താരമായി സലാ, സാം കെർ
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങളുടെ വോട്ടെടുപ്പിൽ ലിവർപൂൾ താരം മുഹമ്മദ് സലാ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. വനിതകളിൽ ചെൽസിയുടെ സാം കെർ ആണു മികച്ച താരം. 2–ാം തവണയാണ് സലാ പ്രഫഷനൽ ഫുട്ബോളേഴ്സ് അവാർഡ് നേടുന്നത്... Mohamed Salah, EPL

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങളുടെ വോട്ടെടുപ്പിൽ ലിവർപൂൾ താരം മുഹമ്മദ് സലാ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. വനിതകളിൽ ചെൽസിയുടെ സാം കെർ ആണു മികച്ച താരം. 2–ാം തവണയാണ് സലാ പ്രഫഷനൽ ഫുട്ബോളേഴ്സ് അവാർഡ് നേടുന്നത്. കഴിഞ്ഞ പ്രിമിയർ ലീഗ് സീസണിൽ 23 ഗോളുകളുമായി ടോട്ടനം സ്ട്രൈക്കർ സൺ ഹ്യൂങ് മിന്നിനൊപ്പം ഒന്നാമതാണു സലാ. അസിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തും (14). കെവിൻ ഡി ബ്രുയ്നെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ, വിർജിൽ വാൻ ദെയ്ക്, സാദിയോ മാനെ എന്നിവരെ പിന്തള്ളിയാണ് ഇരുപത്തിയൊമ്പതുകാരൻ സലാ അവാർഡ് ജേതാവായത്.
പ്രിമിയർ ലീഗ്, എഫ്എ കപ്പ് വനിതാ കിരീടങ്ങൾ നേടിയ ചെൽസിയുടെ ടോപ്സ്കോററാണ് (20) ഓസ്ട്രേലിയക്കാരി സാം കെർ. ഈ പുരസ്കാരം നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരവുമാണ്.
English Summary: Mohamed Salah and Sam Kerr win PFA player of year awards