കുട്ടികളുടെ സന്തോഷമാണു പ്രധാനം: ഷക്കീറയ്ക്ക് പിക്കേയുടെ ‘സമാധാന’ സന്ദേശം; അടുത്തയാഴ്ച കാണും
ബാർസിലോന∙ പോപ്പ് ഗായിക ഷക്കീറയുമായുള്ള തർക്കങ്ങൾ ‘സമാധാനപരമായി’ അവസാനിപ്പിക്കാൻ സ്പാനിഷ് ഫുട്ബോളർ ജെറാദ് പിക്കേ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പിക്കേ ഷക്കീറയ്ക്കു സന്ദേശം... Pique, Shakira, Football

ബാർസിലോന∙ പോപ്പ് ഗായിക ഷക്കീറയുമായുള്ള തർക്കങ്ങൾ ‘സമാധാനപരമായി’ അവസാനിപ്പിക്കാൻ സ്പാനിഷ് ഫുട്ബോളർ ജെറാദ് പിക്കേ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പിക്കേ ഷക്കീറയ്ക്കു സന്ദേശം അയച്ചതായാണു വിവരം. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ കുഞ്ഞുങ്ങളെ കൂടി ബാധിക്കുമെന്നതിനാലാണ് പിക്കേയുടെ നീക്കം.
അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് പിക്കേയും കാമുകി ഷക്കീറയും പിരിഞ്ഞിരുന്നു. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. കുട്ടികളെ വിട്ടുകിട്ടുന്നതിനായി ഷക്കീറ പിക്കേയ്ക്കു മുന്നിൽ വമ്പൻ ഓഫറുകളും വച്ചിരുന്നു. എന്നാൽ ഫുട്ബോൾ താരം ഇതെല്ലാം തള്ളി. കുട്ടികളെയും കൊണ്ട് ഷക്കീറയ്ക്കു മിയാമിയിലേക്കു പോകാമെന്നതിനോട് ഇപ്പോൾ പിക്കേയ്ക്കും അനുകൂല നിലപാടാണെന്നാണു പുറത്തുവരുന്ന വിവരം. ബാർസിലോന ക്ലബുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് പിക്കേ ഷക്കീറയ്ക്കു സന്ദേശം അയച്ച കാര്യം പുറത്തുവിട്ടത്.
‘കുഞ്ഞുങ്ങളുടെ സന്തോഷവും ക്ഷേമവുമാണ് ഏറ്റവും പ്രധാനം. ആശംസകൾ’ എന്നാണു സന്ദേശത്തിലുള്ളത്. ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവരും അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്നും മാർക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ വിട്ടു നൽകുന്നതിനുള്ള അനുമതി പത്രത്തിൽ പിക്കേ ഒപ്പുവച്ചേക്കും.
English Summary: Report: Gerard Pique seeks "peace" with Shakira with this message