പിക്കേയുടെ പുതിയ പങ്കാളി ക്ലാര ചിയയുടെ ചിത്രങ്ങൾ പുറത്ത്; സുഹൃത്തിന്റെ വിവാഹത്തിനെത്തി
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയുടെ പുതിയ കൂട്ടുകാരിയുടെ ചിത്രങ്ങൾ പുറത്ത്. പിക്കേയും പങ്കാളി ക്ലാര ചിയയും ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ എത്തിയതിന്റെ ചിത്രങ്ങളാണ് ഒരു സ്പാനിഷ് മാധ്യമം പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചു.... Gerard Pique, Football, Clara Chia

മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയുടെ പുതിയ കൂട്ടുകാരിയുടെ ചിത്രങ്ങൾ പുറത്ത്. പിക്കേയും പങ്കാളി ക്ലാര ചിയയും ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ എത്തിയതിന്റെ ചിത്രങ്ങളാണ് ഒരു സ്പാനിഷ് മാധ്യമം പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചു വിവാഹ സ്ഥലത്തേക്കു നടന്നു പോകുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
23 വയസ്സുകാരിയായ ക്ലാര ചിയ പിആർ വിദ്യാർഥിനിയാണ്. പുതിയ ചില ബന്ധങ്ങളുടെ പേരിലാണ് പിക്കേയും പോപ്പ് ഗായിക ഷക്കീറയും തമ്മിൽ പിരിഞ്ഞതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഷക്കീറയുമായി പിരിയുന്നതിനു മുൻപേ പിക്കേയ്ക്ക് ക്ലാരയുമായി അടുപ്പമുണ്ടായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ബാര്‍സിലോന മുൻ താരം റിക്കി പുയിക്കൊപ്പം പിക്കേ ഒരു ക്ലബിൽ പാർട്ടിക്കു പോയപ്പോഴാണ് ക്ലാരയെ ആദ്യമായി കണ്ടതെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാർസിലോനക്കാരിയായ ക്ലാര പിക്കേയുടെ പ്രൊഡക്ഷൻ കമ്പനിയായ കോസ്മോസിലും പ്രവർത്തിച്ചിട്ടുണ്ടെന്നാണു വിവരം. മാതാപിതാക്കൾക്കും കുട്ടികൾക്കും ഫുട്ബോൾ താരം പുതിയ കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: Barcelona defender Gerard Pique spotted attending wedding with girlfriend Clara Chia