ADVERTISEMENT

കൊൽക്കത്ത ∙ നെഹ്റു കപ്പ് ഉൾപ്പെടെ പ്രധാന രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള മുൻ ഫിഫ റഫറി സുമന്ത ഘോഷ് (70) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1952 ഏപ്രിൽ 10ന് കൊൽക്കത്തയിൽ ജനിച്ച സുമന്ത ഘോഷ് 1990ലാണ് ഫിഫ ലൈസൻസുള്ള റഫറിയായത്. നെഹ്റു കപ്പിനു പുറമേ ലോകകപ്പ്, ഒളിംപിക് യോഗ്യതാ മത്സരങ്ങളും എഎഫ്സി ക്ലബ് ചാംപ്യൻഷിപ് മത്സരങ്ങളും നിയന്ത്രിച്ചു. 1997ൽ വിരമിച്ചതിനു ശേഷം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റഫറീസ് ഇൻസ്ട്രക്ടറും മാച്ച് കമ്മിഷണറുമായും സേവനമനുഷ്ടിച്ചു.

English Summary:  Former FIFA Referee Sumanta Ghosh Dies At 70

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com