തൃശൂർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് ചെൽസിയുടെ മുൻ പരിശീലകൻ ജർമൻകാരൻ തോമസ് ടുഹേൽ ആയുർവേദ ചികിത്സയ്ക്കായി തൃശൂരിൽ. നാട്ടികയിലുള്ള സ്വകാര്യ ആയുർവേദ റിസോർട്ടിലാണ് ടുഹേലിനു ചികിത്സ. 10 ദിവസത്തെ ‘റിലാക്സേഷൻ തെറപ്പി’യാണു നടത്തുന്നതെന്നാണു വിവരം. നാട്ടികയിലെ മലയാളി ജർമനിയിൽ പോയ സമയത്ത് ചെൽസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് ചെൽസിയുടെ മുൻ പരിശീലകൻ ജർമൻകാരൻ തോമസ് ടുഹേൽ ആയുർവേദ ചികിത്സയ്ക്കായി തൃശൂരിൽ. നാട്ടികയിലുള്ള സ്വകാര്യ ആയുർവേദ റിസോർട്ടിലാണ് ടുഹേലിനു ചികിത്സ. 

10 ദിവസത്തെ ‘റിലാക്സേഷൻ തെറപ്പി’യാണു നടത്തുന്നതെന്നാണു വിവരം. നാട്ടികയിലെ മലയാളി ജർമനിയിൽ പോയ സമയത്ത് ചെൽസി ടീമിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ചെൽസിയിൽ നിന്നൊരു സംഘം കഴിഞ്ഞ മാസം ഇവിടെ എത്തി ചികിത്സ നടത്തി മടങ്ങിയിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടുഹേൽ വന്നതെന്നാണു വിവരം.

ADVERTISEMENT

ടുഹേൽ ദോഹയിൽനിന്ന് കൊച്ചിയിലേക്കു വിമാനം കയറിയ വിവരമറിഞ്ഞ് ചെൽസി ആരാധകരായ കോട്ടയം സ്വദേശി ജോബി ജോണും കൊച്ചി സ്വദേശി അനൂപും അദ്ദേഹത്തെ കാണാൻ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. ഇവർ എടുത്ത ചിത്രങ്ങളിലൂടെയാണ് ക്ലബ് ഫുട്ബോളിലെ സൂപ്പർ പരിശീലകരിലൊരാൾ കേരളത്തിലെത്തിയ വിവരം എല്ലാവരും അറിഞ്ഞത്. ചെൽസി ക്ലബ്ബിന്റെ ജഴ്സിയണി‍ഞ്ഞ് തന്നെ സ്വീകരിക്കാനെത്തിയ ആരാധകരെ കണ്ട് ടുഹേൽ അമ്പരന്നു പോയെന്ന് ജോബിയും അനൂപും പറഞ്ഞു. ‘ഞാൻ വരുന്ന വിവരം നിങ്ങളെങ്ങനെ അറിഞ്ഞു’ എന്ന ടുഹേലിന്റെ ചോദ്യത്തിന് ഇരുവരും മറുപടി നൽകിയതിങ്ങനെ: ‘ഞങ്ങൾ ചെൽസിയുടെ കടുത്ത ആരാധകരാണ്, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പിന്തുടരാറുണ്ട്’. ഇംഗ്ലണ്ടിലുള്ള സുഹൃത്ത് അനീഷ് നായർ വഴിയാണ് ടുഹേൽ കേരളത്തിൽ എത്തുന്നുണ്ടെന്ന വിവരം ഇരുവരും അറിയുന്നത്. 

ഈ വർഷം ചെൽസി പരിശീലക സ്ഥാനത്തു നിന്നു പുറത്തായ ശേഷം നാൽപത്തൊൻപതുകാരനായ ടുഹേൽ മറ്റൊരു ചുമതലയും ഏറ്റെടുത്തിട്ടില്ല. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട്, ഫ്രഞ്ച് ക്ലബ് പിഎസ്ജി എന്നിവയുടെയും പരിശീലകനായിരുന്നു.

ADVERTISEMENT

Content Highlight: Former Chelsea coach Thomas Tuchel arrives in Trissur