‘ദൈവം തൊട്ട’ പന്ത് ലേലത്തിന്
അർജന്റീന ഇതിഹാസം ഡിയേഗോ മറഡോണ ഗോൾവലയെയും ഫുട്ബോൾ ചരിത്രത്തെയും പ്രകമ്പനം കൊള്ളിച്ച പന്ത് ലേലത്തിന്. 1986 മെക്സിക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ‘ദൈവത്തിന്റെ കൈ’, ‘നൂറ്റാണ്ടിലെ

ലണ്ടൻ ∙ അർജന്റീന ഇതിഹാസം ഡിയേഗോ മറഡോണ ഗോൾവലയെയും ഫുട്ബോൾ ചരിത്രത്തെയും പ്രകമ്പനം കൊള്ളിച്ച പന്ത് ലേലത്തിന്. 1986 മെക്സിക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ‘ദൈവത്തിന്റെ കൈ’, ‘നൂറ്റാണ്ടിലെ ഗോൾ’ എന്നിവ നേടിയ പന്താണ് ലേലത്തിനെത്തിയത്. പന്ത് ലേലത്തിനു വച്ചത് അന്ന് ‘ദൈവത്തിന്റെ കൈ ഗോൾ’ കാണാതെ ഗോൾ അനുവദിച്ച തുനീസിയൻ റഫറി അലി ബിൻ നാസർ തന്നെ! മത്സരത്തിനു ശേഷം പന്ത് അലി ബിൻ നാസർ സ്വന്തമാക്കിയിരുന്നു. കുറഞ്ഞത് 30 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 24 കോടി രൂപ) ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 16ന് ലണ്ടനിലാണ് ലേലം. 1986ലെ ക്വാർട്ടർ ഫൈനലിൽ മറഡോണ അണിഞ്ഞിരുന്ന ജഴ്സി 93 ലക്ഷം യുഎസ് ഡോളറിന് (ഏകദേശം 76 കോടി രൂപ) ലേലത്തിൽ പോയിരുന്നു.
അർജന്റീന 2–1നു ജയിച്ച മത്സരത്തിൽ രണ്ടു ഗോളുകളും നേടിയത് മറഡോണയാണ്. 6 അടി ഉയരമുള്ള ഗോൾ കീപ്പർ പീറ്റർ ഷിൽട്ടനു നേരെ 5 അടി 5 ഇഞ്ച് ഉയരമുള്ള മറഡോണ ഉയർന്നുചാടി കൈകൊണ്ടു ഗോളിലേക്കു പന്തു തട്ടിവിടുകയായിരുന്നു. ഇതു പിന്നീടു ‘ദൈവത്തിന്റെ കൈ ഗോൾ’ എന്ന പേരിൽ പ്രചാരം നേടി. അതു നേടി നാലു മിനിറ്റിനകമായിരുന്നു നൂറ്റാണ്ടിന്റെ ഗോൾ. ഇംഗ്ലണ്ടിന്റെ പകുതിയിലേറെ താരങ്ങളെ ഡ്രിബ്‌ൾ ചെയ്തായിരുന്നു മറഡോണയുടെ ആ വിഖ്യാത ഗോൾ.
English Summary: Maradona 'Hand of God' ball auction