ലെവൻനേട്ടം!; കരിയറിൽ 600 ഗോൾ പിന്നിട്ട് റോബർട്ട് ലെവൻഡോവ്സ്കി
ബാർസിലോന∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ ലോക ഫുട്ബോളിൽ പ്രളയമല്ല! ഗോൾപ്രളയം തീർത്ത് റോബർട്ട് ലെവൻഡോവ്സ്കി പിന്നാലെയുണ്ട്. കരിയറിൽ 600 ഗോൾ നേട്ടം തികച്ച് പോളണ്ട് സ്ട്രൈക്കർ ലെവൻഡോവ്സ്കി ഇതിഹാസ താരങ്ങളുടെ ‘ബോക്സിലേക്ക്’ ഇരച്ചു കയറി.

സജീവ ഫുട്ബോളർമാരിൽ റൊണാൾഡോയും മെസ്സിയും മാത്രമേ മുപ്പത്തിനാലുകാരൻ ലെവൻഡോവ്സ്കിക്കു മുന്നിലുള്ളൂ. സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കു വേണ്ടി വിയ്യാറയലിനെതിരെ 31–ാം ആദ്യ ഗോൾ നേടിയാണ് ലെവൻഡോവ്സ്കി 600 ഗോൾ തികച്ചത്. നാലു മിനിറ്റിനകം രണ്ടാം ഗോളും നേടി. മത്സരം ബാർസ 3–0നു ജയിച്ചു. അൻസു ഫാറ്റിയാണ് ഒരു ഗോൾ നേടിയത്.
ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനു വേണ്ടിയാണ് ലെവൻഡോവ്സ്കി കരിയറിലെ പകുതിയിലേറെയും ഗോൾ നേടിയത്; 375 മത്സരങ്ങളിൽ 344 ഗോളുകൾ. ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി 186 കളികളിൽ 103 ഗോളുകൾ നേടി. പോളണ്ട് ക്ലബ്ബുകളായ ലെക് പൊഷ്നാനും നിക് പ്രുഷ്കോയ്ക്കും വേണ്ടി നേടിയത് യഥാക്രമം 41, 21 ഗോളുകൾ. പോളണ്ട് ദേശീയ ടീമിനു വേണ്ടി 134 മത്സരങ്ങളിൽ 76 ഗോളുകൾ നേടി. ഈ സീസണിൽ ബാർസയിലെത്തിയ ശേഷം നേടിയത് 16 ഗോളുകൾ. ലാ ലിഗയിൽ 9 ഗോളുകളുമായി ടോപ് സ്കോറർ പോരാട്ടത്തിൽ ഒന്നാമനുമാണ് ലെവൻഡോവ്സ്കി.
English Summary: Robert Lewandowski surpasses 600 career goals