സാദിയോ മാനെ ലോകകപ്പിനില്ല
ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രമുഖ താരങ്ങൾ പരുക്കേറ്റു പുറത്താകുന്നത് ടീമുകൾക്കു തലവേദനയാകുന്നു. ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗലിന്റെ സൂപ്പർ താരം സാദിയോ മാനെയാണ് ഇക്കൂട്ടത്തിൽ പ്രമുഖൻ. ലോകകപ്പ് ഇടവേളയ്ക്കു

ദോഹ∙ ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രമുഖ താരങ്ങൾ പരുക്കേറ്റു പുറത്താകുന്നത് ടീമുകൾക്കു തലവേദനയാകുന്നു. ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗലിന്റെ സൂപ്പർ താരം സാദിയോ മാനെയാണ് ഇക്കൂട്ടത്തിൽ പ്രമുഖൻ. ലോകകപ്പ് ഇടവേളയ്ക്കു മുൻപുള്ള അവസാന ലീഗ് മത്സരത്തിലാണ് ബയൺ മ്യൂണിക്ക് താരം മാനെയുടെ കാലിനു പരുക്കേറ്റത്. ലോകകപ്പിലെ ആദ്യ മത്സരങ്ങൾ മാത്രമാകും നഷ്ടമാകുക എന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. മാനെയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് സെനൽഗൽ ടീം അധികൃതർ അറിയിച്ചു.
2 അർജന്റീന താരങ്ങൾ പുറത്ത്
അർജന്റീന താരങ്ങളായ ജോവോക്വിൻ കോറെയ, നിക്കൊളാസ് ഗൊൺസാലസ് എന്നിവർ പരുക്ക് മൂലം ലോകകപ്പ് കളിക്കില്ലെന്ന് അർജന്റീന ടീം അറിയിച്ചു. കാലിന്റെ പേശിക്കു പരുക്കേറ്റതിനെത്തുടർന്ന് പുറത്തായ നിക്കൊളാസ് ഗോൺസാലസിന് പകരമായി ജോവോക്വിൻ കോറെയയുടെ സഹോദരൻ എയ്ഞ്ചൽ കോറെയയെ ടീമിൽ ഉൾപ്പെടുത്തി. ജോവോക്വിന്നിനു പകരക്കാരനെ കണ്ടെത്തിയിട്ടില്ല. അർജന്റീന ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ, അലഹാന്ദ്രോ ഗോമസ്, പൗലോ ഡിബാല എന്നിവർ ഇനിയും കായികക്ഷമത തെളിയിച്ചിട്ടില്ല. ഇവരെ യുഎഇക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല.
സ്പെയിൻ ഡിഫൻഡർ ഗയയ്ക്ക് പരുക്ക്
പരിശീലനത്തിനിടെ കണങ്കാലിനു പരുക്കേറ്റ സ്പെയിൻ പ്രതിരോധ താരം ഹോസെ ഗയ പുറത്ത്. ഗയയ്ക്കു പകരക്കാരനായി അലെഹാന്ദ്രോ ബൽദെയെ ടീമിൽ ഉൾപ്പെടുത്തി. ജോർദാനെതിരെ നടന്ന ഒരുക്കമത്സരത്തിലും ഹോസെ ഗയയെ ഉൾപ്പെടുത്തിയിരുന്നില്ല.
അർജന്റീന ഇറങ്ങി, മെസ്സിക്കു വിശ്രമം
ദോഹ∙ ഖത്തറിലെത്തിയ ശേഷം അർജന്റീന ടീം ഇന്നലെ ആദ്യമായി പരിശീലനത്തിനിറങ്ങി. വൈകിട്ട് 6 മുതൽ 7.30 വരെ ഖത്തർ യൂണിവേഴ്സിറ്റിയിലെ ട്രെയ്നിങ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. കോച്ച് ലയണൽ സ്കലോനി, സ്ട്രൈക്കർ പൗളോ ഡിബാല എന്നിവരെല്ലാം മൈതാനത്തിറങ്ങിയെങ്കിലും ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും പരിശീലനത്തിനിറങ്ങാതെ മുറിയിൽത്തന്നെ തുടർന്നു.
English Summary: Sadio Mane: Senegal forward to miss World Cup