ദോഹ ∙ ഖത്തർ ലോകകപ്പിലെ ആദ്യ സമനില പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിൽ, ക്ലൈമാക്സിൽ നേടിയ ഇരട്ടഗോളിൽ വിജയക്കൊടി പാറിച്ച് ഡച്ച് പട. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സൻ (90+9)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തർ ലോകകപ്പിലെ ആദ്യ സമനില പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിൽ, ക്ലൈമാക്സിൽ നേടിയ ഇരട്ടഗോളിൽ വിജയക്കൊടി പാറിച്ച് ഡച്ച് പട. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സൻ (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോൾ നേടിയത്. ഇതോടെ, ഗ്രൂപ്പ് എയിൽ ഇക്വഡോറിനൊപ്പം നെതർലൻഡ്സിനും മൂന്നു പോയിന്റായി.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗൽ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. മുൻപ് കളിച്ച രണ്ടു ലോകകപ്പുകളിലെയും ആദ്യ മത്സരങ്ങളിൽ സെനഗൽ വിജയിച്ചിരുന്നു. 2002ൽ ഫ്രാൻസിനെ 1–0നും 2018ൽ പോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു. നെതർലൻഡ്സ് ആകട്ടെ, ഒൻപതാം ലോകകപ്പിലും ആദ്യ മത്സരത്തിൽ അജയ്യരായി.

ADVERTISEMENT

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ, പോസ്റ്റിനു മുന്നിൽ പാഴാക്കിയ സുവർണാവസരങ്ങൾ നെതർലൻഡ്സിനെ തിരിച്ചടിക്കുമെന്നായിരുന്നു വിലയിരുത്തൽ. സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗൽ നെതർലൻഡ്സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്. എന്നാൽ, മത്സരം 80–ാം മിനിറ്റിനോട് അടുക്കുമ്പോൾ ഡച്ച് പരിശീലകൻ ലൂയി വാൻഗാൾ ടീമിൽ വരുത്തിയ മാറ്റങ്ങളാണ് നിർണായകമായത്.

മത്സരം അവസാനിക്കാൻ ആറു മിനിറ്റു മാത്രം ശേഷിക്കെ ഫ്രാങ്ക് ഡി യോങ് – കോഡി ഗാക്പോ സഖ്യമാണ് ഡച്ച് പടയുടെ രക്ഷകരായത്. ബോക്സിനു പുറത്തുനിന്ന് ഡി യോങ് തളികയിലെന്നവണ്ണം ഉയർത്തി നൽകിയ പന്തിലേക്ക് അപകടം മണത്ത സെനഗൽ ഗോൾകീപ്പർ എഡ്വാർഡോ മെൻഡി ഓടിയെത്തിയതാണ്. എന്നാൽ, മെൻഡിക്കു പന്തിൽ തൊടാനാകും മുൻപ് ഉയർന്നു ചാടിയ ഗാക്പോ പന്ത് തലകൊണ്ടു ചെത്തി വലയിലാക്കി. ഗോൾ.... സ്കോർ 1–0.

ADVERTISEMENT

ഏകപക്ഷീയമായ ഒരു ഗോളിന് നെതർലൻഡ്സ് ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെ, ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ അവർ വീണ്ടും ഞെട്ടിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് പകരക്കാരൻ താരം ഡേവി ക്ലാസ്സൻ. പന്തുമായി ബോക്സിലേക്ക് ഓടിക്കയറി മെംഫിസ് ഡിപായ് തൊടുത്ത ഷോട്ട് സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി വീണുകിടന്ന് തട്ടിയകറ്റി. റീബൗണ്ട് പിടിച്ചെടുത്ത ഡേവി ക്ലാസ്സന്റെ ഷോട്ട് ആളൊഴിഞ്ഞ വലയിലേക്ക്. സ്കോർ 2–0.

ആദ്യ പകുതിയിലും നെതർലൻഡ്സിനു ചില സുവർണാസവരങ്ങൾ ലഭിച്ചതാണ്. ബാർസ താരം ഫ്രാങ്ക് ഡി യോങ് ഉൾപ്പെടെയുള്ളവർ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കി. സെനഗലിലും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ADVERTISEMENT

English Summary: Senegal vs Netherlands FIFA World Cup 2022 Live