ദോഹ ∙ ഖത്തർ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ യുഎസ്എയ്‌ക്കെതിരെ സമനില പിടിച്ച് വെയ്ൽസ്. ആദ്യ പകുതിയിൽ ടിം വിയ നേടിയ ഗോളിൽ മുന്നിൽക്കയറിയ യുഎസ്എയെ, 82–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സൂപ്പർതാരം ഗാരത് ബെയ്ൽ നേടിയ ഗോളിലാണ് വെയ്ൽസ് സമനിലയിൽ പിടിച്ചത്. ആദ്യ പകുതിയിലുടെ 36–ാം മിനിറ്റിലായിരുന്നു ടിം വിയയുടെ ഗോൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തർ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ യുഎസ്എയ്‌ക്കെതിരെ സമനില പിടിച്ച് വെയ്ൽസ്. ആദ്യ പകുതിയിൽ ടിം വിയ നേടിയ ഗോളിൽ മുന്നിൽക്കയറിയ യുഎസ്എയെ, 82–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സൂപ്പർതാരം ഗാരത് ബെയ്ൽ നേടിയ ഗോളിലാണ് വെയ്ൽസ് സമനിലയിൽ പിടിച്ചത്. ആദ്യ പകുതിയിലുടെ 36–ാം മിനിറ്റിലായിരുന്നു ടിം വിയയുടെ ഗോൾ. ഖത്തർ ലോകകപ്പിലെ ആദ്യ സമനിലയാണിത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ആദ്യ മത്സരത്തിൽ ഇറാനെതിരെ ഗോളുകളിൽ ‘ആറാടി’യ ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ബിയിൽ മുന്നിൽ.

മത്സരത്തിന്റെ ഗതിക്ക് അനുസരിച്ചായിരുന്നു ഇരു ഗോളുകളുടെയും പിറവി. യുഎസ്എയുടെ യുവനിര ആധിപത്യം പുലർത്തിയ ആദ്യ പകുതിയിൽ ടിം വിയയിലൂടെ അവർ ലീഡ് നേടിയപ്പോൾ, വെയ്‌ൽസിന്റെ തിരിച്ചുവരവു കണ്ട രണ്ടാം പകുതിയിൽ ഗാരത് ബെയ്‍ലിലൂടെ അവർ സമനില ഗോളും നേടി. യുഎസ്എ മിന്നിക്കളിച്ച ആദ്യ പകുതിയിൽ കാഴ്ചക്കാരുടെ റോളിലായിരുന്നു വെയ്‌ൽസ്. യുഎസ്എയുടെ അതിവേഗ മുന്നേറ്റങ്ങൾ പലപ്പോഴും കളത്തിൽ തീപടർത്തി.

ADVERTISEMENT

രണ്ടാം പകുതിയിൽ വെയ്ൽസ് തിരിച്ചുവന്നു. അടിക്കു തിരിച്ചടിയെന്ന മട്ടിൽ വെയ്‍ൽസും ഉണർന്നതോടെ മത്സരം കൂടുതൽ ആവേശകരമായി. ഈ തിരിച്ചുവരവിന്റെ തുടർച്ചയായിരുന്നു അവരുടെ സമനില ഗോളും. കളി പരുക്കനായതിനെ തുടർന്ന് ആദ്യ പകുതിയിൽത്തന്നെ നാല് മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്. ഇരു ടീമുകളിലെയും താരങ്ങൾക്ക് രണ്ടു വീതം മഞ്ഞക്കാർഡ് ലഭിച്ചു.

∙ ഗോളുകൾ വന്ന വഴി

ADVERTISEMENT

യുഎസ്എ ആദ്യ ഗോൾ: സർജെന്റും പുലിസിച്ചും ചേർന്നുള്ള മുന്നേറ്റത്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. സർജന്റിൽനിന്നും പന്തു സ്വീകരിച്ച് അതിവേഗം വെയ്ൽസ് ഗോൾമുഖത്തേക്ക് കുതിച്ചുകയറിയ പുലിസിച്ച്, ബോക്സിൽ പ്രവേശിച്ചതിനു പിന്നാലെ പന്ത് ഒപ്പം ഓടിക്കയറിയ ടിം വിയയ്ക്കു മറിച്ചു. പന്തു സ്വീകരിച്ച വിയ മുന്നോട്ടു കയറിയെത്തിയ വെയ്ൽസ് ഗോൾകീപ്പറിനെ മറികടന്ന് വലതു മൂലയിലേക്ക് തട്ടിയിട്ടു. സ്കോർ 1–0.

വെയ്ൽസ് ആദ്യ ഗോൾ: ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ മികച്ച ഒത്തിണക്കത്തോടെ കളിച്ച വെയ്‌ൽസിന്, മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് അതിന്റെ പ്രതിഫലം ലഭിച്ചത്. യുഎസ്എ ബോക്സിനുള്ളിൽ വട്ടമിട്ടു നടന്ന ബെയ്‍ലിനെ സിമ്മർമാൻ പിന്നിൽനിന്ന് വീഴ്ത്തിയതിന് വെയ്‌ല്‍സിന് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത ബെയ്‍ലിന്റെ പൊള്ളുന്ന ഷോട്ടിന് കണക്കാക്കിയാണ് യുഎസ് ഗോൾകീപ്പർ ഡൈവ് ചെയ്തതെങ്കിലും, പന്ത് തടയാനായില്ല. സ്കോർ 1–1.

ADVERTISEMENT

English Summary: USA Vs Wales FIFA World Cup 2022 Live