മെസ്സിയുടെ ആ വൈറൽ വിഡിയോ; അങ്ങനൊരു മെസ്സിയെ ആരും മുൻപ് കണ്ടിട്ടില്ല!
സമീപകാലത്ത് ലയണൽ മെസ്സിയുടെ ഏറ്റവും വൈറലായ വിഡിയോ ഏതായിരുന്നു- ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു വേണ്ടിയുള്ള ഏതെങ്കിലും ഗോൾ? നെയ്മാറിനും എംബപെയ്ക്കുമുള്ള അസിസ്റ്റുകൾ? അല്ല- മൈതാനത്തു നിന്നു പകർത്തിയ ഒരു ദൃശ്യമായിരുന്നില്ല അത്. കോപ്പ അമേരിക്ക ഫൈനലിനു മുൻപ് അർജന്റീന ഡ്രസ്സിങ് റൂമിൽ മെസ്സി സഹതാരങ്ങളോടു
സമീപകാലത്ത് ലയണൽ മെസ്സിയുടെ ഏറ്റവും വൈറലായ വിഡിയോ ഏതായിരുന്നു- ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു വേണ്ടിയുള്ള ഏതെങ്കിലും ഗോൾ? നെയ്മാറിനും എംബപെയ്ക്കുമുള്ള അസിസ്റ്റുകൾ? അല്ല- മൈതാനത്തു നിന്നു പകർത്തിയ ഒരു ദൃശ്യമായിരുന്നില്ല അത്. കോപ്പ അമേരിക്ക ഫൈനലിനു മുൻപ് അർജന്റീന ഡ്രസ്സിങ് റൂമിൽ മെസ്സി സഹതാരങ്ങളോടു
സമീപകാലത്ത് ലയണൽ മെസ്സിയുടെ ഏറ്റവും വൈറലായ വിഡിയോ ഏതായിരുന്നു- ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു വേണ്ടിയുള്ള ഏതെങ്കിലും ഗോൾ? നെയ്മാറിനും എംബപെയ്ക്കുമുള്ള അസിസ്റ്റുകൾ? അല്ല- മൈതാനത്തു നിന്നു പകർത്തിയ ഒരു ദൃശ്യമായിരുന്നില്ല അത്. കോപ്പ അമേരിക്ക ഫൈനലിനു മുൻപ് അർജന്റീന ഡ്രസ്സിങ് റൂമിൽ മെസ്സി സഹതാരങ്ങളോടു
സമീപകാലത്ത് ലയണൽ മെസ്സിയുടെ ഏറ്റവും വൈറലായ വിഡിയോ ഏതായിരുന്നു- ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു വേണ്ടിയുള്ള ഏതെങ്കിലും ഗോൾ? നെയ്മാറിനും എംബപെയ്ക്കുമുള്ള അസിസ്റ്റുകൾ? അല്ല- മൈതാനത്തു നിന്നു പകർത്തിയ ഒരു ദൃശ്യമായിരുന്നില്ല അത്. കോപ്പ അമേരിക്ക ഫൈനലിനു മുൻപ് അർജന്റീന ഡ്രസ്സിങ് റൂമിൽ മെസ്സി സഹതാരങ്ങളോടു നടത്തിയ പ്രചോദനാത്മകമായ പ്രസംഗമായിരുന്നു അത്.
‘‘45 ദിവസം, 45 ദിവസമായി നമ്മളിവിടെ കൂടിയിരിക്കുന്നു. കുടുംബാംഗങ്ങളെപ്പോലും കാണാതെ. എല്ലാം ഈ കിരീടത്തിനു വേണ്ടി. ഈ ടൂർണമെന്റ് നടക്കേണ്ടിയിരുന്നത് അർജന്റീനയിലാണ്. പക്ഷേ ദൈവത്തിന്റെ ഇടപെടൽ കൊണ്ട് അതു ബ്രസീലിലേക്കു മാറ്റേണ്ടി വന്നു. പക്ഷേ ഈ മാറക്കാന മൈതാനത്ത് ബ്രസീലിനെത്തന്നെ തോൽപിച്ച് കിരീടം നമുക്ക്അർജന്റീനയിലെത്തിക്കാം.’’– മെസ്സി പറയുന്നു. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കു വേണ്ടി പകർത്തിയ ദൃശ്യം ട്രെയ്‌ലറായി പുറത്തിറങ്ങിയതോടെ മെസ്സി ആരാധകരുടെയെല്ലാം വാട്സാപ് സ്റ്റാറ്റസ് ആയി മാറി അത്. കാരണം അങ്ങനെയൊരു മെസ്സിയെ ആരും മുൻപു കണ്ടിട്ടില്ല. അതേ മെസ്സിയെയാണ് ഖത്തറിലെ മൈതാനങ്ങളിൽ എല്ലാവരും ആഗ്രഹിക്കുന്നതും!
കോപ്പ അമേരിക്ക ഫൈനലിൽ റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്നുള്ള എയ്ഞ്ചൽ ഡി മരിയയുടെ ഗോളിലാണ് അർജന്റീന ബ്രസീലിനെ തോൽപിച്ചത്. യാദൃച്ഛികമായിരുന്നെങ്കിലും അതുമൊരു സൂചനയായിരുന്നു. മെസ്സി കേന്ദ്രീകൃതമായ ഭ്രമണപഥത്തിൽനിന്ന് ഇടയ്ക്കെങ്കിലും മാറി ചലിച്ചു തുടങ്ങാൻ അർജന്റീന ധൈര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു. മെസ്സിയുടെ സാന്നിധ്യം അവർക്ക് ഊർജം പകരുന്നുണ്ട്. പക്ഷേ തിരിച്ച് മെസ്സിയെ കംഫർട്ടബിൾ ആക്കാനും അവർ ശ്രദ്ധിക്കുന്നു. മധ്യനിരയിൽ ഡി പോൾ നേതൃപാടവം കാണിച്ചതോടെ മെസ്സി മൈതാനത്തും സ്വതന്ത്രനായിരിക്കുന്നു.
കരിയറിന്റെ തുടക്കക്കാലത്ത് യുവാൻ റോമൻ റിക്വൽമി ടീമിലുണ്ടായിരുന്നപ്പോൾ അല്ലാതെ മെസ്സിക്ക് ഇങ്ങനെയൊരു സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. മെസ്സിയുടെ മനോഭാവത്തിലും മാറ്റങ്ങൾ പ്രകടമാണ്. ഖത്തറിലേക്കുള്ള അർജന്റീനയുടെ യാത്രയത്രയും ആനന്ദദായകമായിരുന്നു. മെസ്സിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നോക്കിയാലറിയാം ആ മാറ്റത്തിന്റെ ചിത്രം. സഹതാരങ്ങൾക്കൊപ്പമുള്ള സുന്ദരമായ നിമിഷങ്ങളെല്ലാം മെസ്സി പങ്കുവയ്ക്കുന്നു. അബുദാബിയിൽ ആരാധകർ ഒഴുകിയെത്തിയ സൗഹൃദ മത്സരത്തിൽ യുഎഇയെ 5-0നു തോൽപിച്ച് അവസാനഘട്ട ഒരുക്കവും അർജന്റീന ഗംഭീരമാക്കി.
ഖത്തറിലെത്തിയ ശേഷം മെസ്സി ടീമിന്റെ ആദ്യ പരിശീലന സെഷന് ഇറങ്ങിയില്ല. രണ്ടാം ദിവസം തുടക്കത്തിൽ ഒറ്റയ്ക്കായിരുന്നു പരിശീലനം. ഒരു പക്ഷേ ക്യാമറക്കണ്ണുകളിൽ നിന്ന് മെസ്സിയെ രക്ഷിക്കാനുള്ള കോച്ച് ലയണൽ സ്കലോണിയുടെ തന്ത്രമാകാം അത്. ടീം ബേസ് ക്യാംപായ ഖത്തർ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ ഒറ്റയ്ക്ക് ഒരു മുറിയിലാണ് മെസ്സിയുടെ താമസം. മെസ്സിക്കു സ്വകാര്യത നൽകിക്കൊണ്ടു തന്നെ ചുറ്റും ഒരു സുരക്ഷാവലയം തീർക്കുകയാണ് അർജന്റീന ടീം മാനേജ്മെന്റ് ചെയ്യുന്നത്.
അപരാജിതരായി 36 മത്സരങ്ങൾ എന്ന പകിട്ടോടെയാണ് ഇന്ന് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്കെതിരെ മത്സരത്തിന് ഇറങ്ങുന്നത്. ഇതേ ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18നാണ് ലോകകപ്പിന്റെ ഫൈനൽ. അപരാജിതരായി മുന്നേറി ആ മത്സരത്തിനെത്തിയാൽ അപ്പോഴേയ്ക്കും ഒരു ലോക റെക്കോർഡ് അർജന്റീനയ്ക്കു സ്വന്തമായിട്ടുണ്ടാകും. രാജ്യാന്തര ഫുട്ബോളിൽ തോൽവിയറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന നേട്ടം.
ബൂട്ടും ഒരു ഇതിഹാസം!
'അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്കു ലോകകപ്പിൽ ധരിക്കാൻ അഡിഡാസ് ഡിസൈൻ ചെയ്ത ഈ ബൂട്ടിന്റെ പേര് ‘ലെയൻത’ എന്നാണ്. സ്പാനിഷ് വാക്കായ ലെയൻതയുടെ അർഥം ഇതിഹാസം (ലെജൻഡ്) എന്നാണ്. ബൂട്ടിന്റെ പ്രധാന ഭാഗത്തിനു സ്വർണനിറമാണ്. അർജന്റീന പതാകയുടെ നീല, വെള്ള നിറങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ബൂട്ടിന്റെ പിന്നിൽ കറുപ്പു നിറത്തിൽ മെസ്സിയുടെ ജഴ്സി നമ്പർ ‘10’ എന്നും എഴുതിയിട്ടുണ്ട്.
English Summary : Lionel Messi led Argentina to face Saudi Arabia in FIFA World Cup 2022