ദോഹ ∙ ബോക്സർമാർക്കെന്താ ഫുട്ബോൾ കളിയിൽ കാര്യമെന്ന ചോദ്യമൊന്നും ‌മെസ്സിയുടെയും അർജന്റീനയുടെയും ആരാധകർക്കില്ല. മെസ്സിയെ വെല്ലുവിളിച്ച മെക്സിക്കൻ ബോക്സർ സോൾ കാനെലോ അൽവാരസിനെ പാഠം പഠിപ്പിക്കണം എന്നു മാത്രമെയുള്ളൂ. സാക്ഷാൽ മൈക്ക് ടൈസനെ കളത്തിലിറക്കിയാണ് ആരാധകർ ആരവം തീർക്കുന്നത്. സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ബോക്സർമാർക്കെന്താ ഫുട്ബോൾ കളിയിൽ കാര്യമെന്ന ചോദ്യമൊന്നും ‌മെസ്സിയുടെയും അർജന്റീനയുടെയും ആരാധകർക്കില്ല. മെസ്സിയെ വെല്ലുവിളിച്ച മെക്സിക്കൻ ബോക്സർ സോൾ കാനെലോ അൽവാരസിനെ പാഠം പഠിപ്പിക്കണം എന്നു മാത്രമെയുള്ളൂ. സാക്ഷാൽ മൈക്ക് ടൈസനെ കളത്തിലിറക്കിയാണ് ആരാധകർ ആരവം തീർക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അൽവാരസും ടൈസനും ‘കൊമ്പുകോർത്തതോടെ’ ആരാധകർ ആവേശത്തിലാണ്.

മെക്സിക്കോ ദേശീയ ടീമിന്റെ ജഴ്സിയോട് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി അനാദരവു കാട്ടിയെന്ന് ആരോപിച്ച് അൽവാരസ് രംഗത്തെത്തിയിരുന്നു. മെക്സിക്കോ ജഴ്സി തറ തുടയ്ക്കാൻ മെസ്സി ഉപയോഗിച്ചെന്നാണ് ആരോപണം. മെസ്സി തന്റെ മുന്നിൽപ്പെടാതിരിക്കുന്നതാണ് നല്ലതെന്നും അൽവാരസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം മത്സരത്തിനൊടുവിൽ മെക്സിക്കൻ താരം കൈമാറിയ ജഴ്സി, തന്റെ ബൂട്ട് അഴിച്ചു മാറ്റുന്നതിനിടെ മെസ്സി ബോധപൂർവമല്ലാതെ മാറ്റിവച്ചതാണു വിവാദമായത്.

ADVERTISEMENT

അർജന്റീന താരങ്ങൾ ലോക്കർ റൂമിൽ വിജയം ആഘോഷിക്കുമ്പോൾ ഈ ജഴ്സി തറയിൽ കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അൽവാരസ് കാര്യമറിയാതെയാണു പ്രതികരിക്കുന്നതെന്ന വാദവുമായി അർജന്റീന മുൻതാരം സെർജിയോ അഗ്യൂറോ, സ്പെയിൻ മുൻതാരം സെസ്ക് ഫാബ്രിഗാസ് എന്നിവരും രംഗത്തെത്തി. അൽവാരസിന്റെ ഭീഷണി തള്ളിക്കളയാൻ മെസ്സിയുടെ ആരാധകക്കൂട്ടം ഒരുക്കമല്ലായിരുന്നു. എന്തു ചെയ്യുമെന്ന ആലോചനയിലാണ് ടൈസനെത്തന്നെ ഇറക്കാൻ ഒരു കൂട്ടർ വിചാരിച്ചത്.

അൽവാരസിനു ടൈസൻ മറുപടി നല്‍കുമെന്നാണു വാർത്തകളോട് ആരാധകരുടെ പ്രതികരണം. സംഭവത്തില്‍ മെസിയോ ടൈസനോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ‘‘ഇതു ഞങ്ങൾ നോക്കിക്കൊള്ളാം’’ എന്നു പറഞ്ഞ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ടൈസൻ അര്‍ജന്‍റീനയുടെ ആരാധകനാണെന്ന അഭ്യൂഹമാണ് അദ്ദേഹത്തെ കൂട്ടുപിടിക്കാൻ കാരണം.

ADVERTISEMENT

2005ൽ ബ്രസീലിൽ മാധ്യമപ്രവർത്തകന്റെ ക്യാമറ അടിച്ചുതകർത്ത കേസില്‍ കോടതിയില്‍ ഹാജരായ ടൈസൻ അർജന്റീനയുടെ ജഴ്സിയാണു ധരിച്ചിരുന്നത്. ഈ ചിത്രം വച്ചാണ് ആരാധകർ ടൈസനെ ഗോദയിലിറക്കിയത്. രസകരമായ മറ്റു മീമുകളും പ്രചരിക്കുന്നുണ്ട്. ടൈസന്റെ കടുത്ത ആരാധകനാണ് അൽവാരസ് എന്നതാണു രസകരം. ടൈസൻ അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റിലും അൽവാരസ് പങ്കെടുത്തിട്ടുണ്ട്. പിൽക്കാലത്ത് സിനിമയിലേക്കു ചേക്കേറിയ ടൈസൻ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഇറങ്ങിയ ‘ലൈഗർ’ എന്ന ചിത്രത്തിൽ അതിഥി താരമായിരുന്നു.

English Summary: FIFA World Cup: Mike Tyson backed to ‘defend’ Lionel Messi after Canelo Alvarez threatens the Argentine football star