ചേട്ടന്റെ ഘാന, അനിയന്റെ സ്പെയിൻ: ഇത് ഫാമിലി ലോകകപ്പ്; വില്യംസ് ഓഫ് ഫുട്ബോൾ
ലോകകപ്പിൽ സ്പെയിനും ഘാനയും ഏറ്റുമുട്ടിയാൽ ആരെ പിന്തുണയ്ക്കും? സ്പെയിനിലെ ഫെലിക്സ് വില്യംസ്- മരിയ ദമ്പതികള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. കാരണം ഇവരുടെ മൂത്തമകൻ ഘാനയ്ക്കു വേണ്ടിയും ഇളയമകൻ സ്പെയിനിനു വേണ്ടിയുമാണ് ബൂട്ട് കെട്ടുന്നത്. ഇത്തരമൊരു അസാധാരണ സാഹചര്യത്തിൽ തീരുമാനമെടുക്കുക എളുപ്പമല്ലല്ലോ. മക്കൾ തോൽക്കരുതെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. പ്രത്യേകിച്ചും ലോകകപ്പ് ഫുട്ബാള്‍ പോലൊരു മാമാങ്കത്തിൽ. ഇവരുടെ മക്കളായ ഇനാക്കി, നിക്കോ സഹോദരന്മാരാണ് രണ്ടു ടീമുകളിലായി ഖത്തറിലെത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഇത്തരത്തിൽ സഹോദരന്മാർ രണ്ടു ടീമുകളിലായി മത്സരിക്കുന്നത്. സ്പെയിൻ ടീമംഗമായ നിക്കോ കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ആയി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ നിക്കോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 7–0ന് സ്പെയിൻ മത്സരം വിജയിച്ചു. ഇളയമകൻ അടങ്ങിയ ടീമിന്റെ വിജയത്തിന്റെ സന്തോഷത്തിനു പിന്നാലെ തോൽവിയുടെ വേദനയും വില്യംസ് ദമ്പതിമാരെ കാത്തിരുന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെതിരെയായിരുന്നു ഇനാക്കി അംഗമായ ഘാന ടീം ഇറങ്ങിയത്. മത്സരത്തിൽ പക്ഷേ ഘാന 3–2 ന് പരാജയം രുചിച്ചു. പോർച്ചുഗലിനെ വിറപ്പിച്ച പ്രകടനമാണ് ഘാന കാഴ്ചവച്ചതെങ്കിലും പരാജയത്തിൽ ദുഃഖിതനായി മൈതാനമധ്യത്ത് ഇനാക്കി നിൽക്കുന്ന കാഴ്ച ആ മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് തീർച്ച. എങ്കിലും മക്കള്‍ നല്‍കിയ അഭിമാനാർഹമായ നേട്ടം എല്ലാത്തിനും മുകളിൽ നിൽക്കുന്നു.

ലോകകപ്പിൽ സ്പെയിനും ഘാനയും ഏറ്റുമുട്ടിയാൽ ആരെ പിന്തുണയ്ക്കും? സ്പെയിനിലെ ഫെലിക്സ് വില്യംസ്- മരിയ ദമ്പതികള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. കാരണം ഇവരുടെ മൂത്തമകൻ ഘാനയ്ക്കു വേണ്ടിയും ഇളയമകൻ സ്പെയിനിനു വേണ്ടിയുമാണ് ബൂട്ട് കെട്ടുന്നത്. ഇത്തരമൊരു അസാധാരണ സാഹചര്യത്തിൽ തീരുമാനമെടുക്കുക എളുപ്പമല്ലല്ലോ. മക്കൾ തോൽക്കരുതെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. പ്രത്യേകിച്ചും ലോകകപ്പ് ഫുട്ബാള്‍ പോലൊരു മാമാങ്കത്തിൽ. ഇവരുടെ മക്കളായ ഇനാക്കി, നിക്കോ സഹോദരന്മാരാണ് രണ്ടു ടീമുകളിലായി ഖത്തറിലെത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഇത്തരത്തിൽ സഹോദരന്മാർ രണ്ടു ടീമുകളിലായി മത്സരിക്കുന്നത്.
സ്പെയിൻ ടീമംഗമായ നിക്കോ കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ആയി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ നിക്കോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 7–0ന് സ്പെയിൻ മത്സരം വിജയിച്ചു. ഇളയമകൻ അടങ്ങിയ ടീമിന്റെ വിജയത്തിന്റെ സന്തോഷത്തിനു പിന്നാലെ തോൽവിയുടെ വേദനയും വില്യംസ് ദമ്പതിമാരെ കാത്തിരുന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെതിരെയായിരുന്നു ഇനാക്കി അംഗമായ ഘാന ടീം ഇറങ്ങിയത്. മത്സരത്തിൽ പക്ഷേ ഘാന 3–2 ന് പരാജയം രുചിച്ചു. പോർച്ചുഗലിനെ വിറപ്പിച്ച പ്രകടനമാണ് ഘാന കാഴ്ചവച്ചതെങ്കിലും പരാജയത്തിൽ ദുഃഖിതനായി മൈതാനമധ്യത്ത് ഇനാക്കി നിൽക്കുന്ന കാഴ്ച ആ മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് തീർച്ച. എങ്കിലും മക്കള്‍ നല്‍കിയ അഭിമാനാർഹമായ നേട്ടം എല്ലാത്തിനും മുകളിൽ നിൽക്കുന്നു.
∙ ഘാനയിൽനിന്ന് സ്പെയിനിലേക്ക്
ദരിദ്ര ജീവിതത്തില്‍നിന്നു രക്ഷപ്പെടാനായി ഘാനക്കാരായ മരിയയും ഫെലിക്സും സ്പെയിനിലേക്ക് നടത്തിയ കുടിയേറ്റത്തിന്റെ ഫലമാണിത്. അന്നത്തെ കഠിനമായ യാത്ര ഇന്ന് ലോകചരിത്രത്തിലെ അപൂർവതയായി മാറിയിരിക്കുന്നു. തങ്ങളുടെ പെറ്റമ്മയും പോറ്റമ്മയുമായ രാജ്യങ്ങളുടെ അഭിമാനമാകാൻ മക്കൾ പേരാടുന്ന കാഴ്ച ഫെലിക്സിനും മരിയയ്ക്കും ലഭിച്ച ഭാഗ്യമായിരിക്കാം. മെച്ചപ്പെട്ട ജീവിതം എന്ന ലക്ഷ്യവുമായി 30 വർഷം മുമ്പാണു ഘാനയിൽനിന്ന് യൂറോപ്പിലേക്ക് വില്യംസ് ദമ്പതികൾ എത്തിയത്. 40 പേരെ കുത്തിനിറച്ച ട്രക്കിലും പിന്നീട് കാൽനടയായി ദിവസങ്ങളോളം നടന്നുമായിരുന്നു യാത്ര. നിരവധി പ്രതിസന്ധികൾ അവരെ കാത്തിരുന്നു.
സഹാറാ മരുഭൂമിയടക്കം താണ്ടിയുള്ള യാത്ര പലരും പൂർത്തിയാക്കിയില്ല. ചിലർ കുഴഞ്ഞു വീണു മരിച്ചു, മറ്റു ചിലർ തിരികെ പോയി. മോഷ്ടിക്കാനും ബലാത്സംഗം ചെയ്യാനും കാത്തിരുന്ന കൊള്ളസംഘങ്ങളെയും അവർക്കു നേരിടേണ്ടി വന്നു. കയ്യിൽ പണമില്ലാതെ, കഴിക്കാനോ കുടിക്കാനോ ഒന്നുമില്ലാത്ത സാഹചര്യം ബാക്കിയാക്കിയാണ് ആ യാത്ര സ്പെയിനിൽ അവസാനിച്ചത്. ഒരു പൊതുപ്രവർത്തകന്റെ നിർദേശപ്രകാരം, ലൈബീരിയയിലെ ആഭ്യന്തര യുദ്ധത്തിൽനിന്നു രക്ഷപ്പെട്ടു വരുന്നവരാണെന്ന് മരിയയും ഫെലിക്സും അധികാരികളെ അറിയിച്ചു. ഇതോടെ അവർക്ക് രാഷ്ട്രീയ അഭയം ലഭിച്ചു.
ഘാനയിൽനിന്നു യാത്ര തിരിക്കുമ്പോൾ മരിയ ഗർഭിണി ആയിരുന്നു. എന്നാൽ ദമ്പതികൾ അത് അപ്പോൾ അറിഞ്ഞിരുന്നില്ല. 1994ൽ ആദ്യത്തെ കൺമണിയായി ഇനാക്കി ജനിച്ചു. സ്പെയിനിലെ ബിൽബാവോയിലാണു കുടുംബം താമസമാക്കിയത്. ജീവിതം ആദ്യം മുതലേ ആരംഭിച്ച മരിയയും ഫെലിക്സും കഠിനമായി അധ്വാനിച്ചു. അടിസ്ഥാന സൗകര്യങ്ങളുള്ള, പട്ടിണി ഒഴിഞ്ഞ ജീവിതം കരുപ്പിടിപ്പിക്കാൻ അവർക്കായി. ചെറുപ്പം മുതലേ ഇനാക്കി ഫുട്ബോളിനോട് താൽപര്യം പ്രകടിപ്പിച്ചു. വൈകാതെ ക്ലബ് അത്‌ലറ്റിക്ക് ബിൽബാവോയുടെ യൂത്ത് അക്കാദമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
∙ ആവേശം നിറച്ച് ഫുട്ബോൾ
വർഷങ്ങൾക്കുശേഷം ഇവർക്ക് മറ്റൊരു മകൻ കൂടി ജനിച്ചു, നിക്കോ. പ്രാരാബ്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ കുടുംബം സന്തോഷത്തോടെ ജീവിച്ചു. മാതാപിതാക്കൾ കുടുംബത്തിനായി രാപകലില്ലാതെ കഷ്ടപ്പെടുമ്പോൾ ഇനാക്കി തന്റെ കുഞ്ഞനുജനെ നോക്കി. അവനിലേക്കും ഫുട്ബോളിന്റെ ആവേശം പകർന്നു. അങ്ങനെ ചേട്ടന്റെ പാത പിന്തുടർന്ന് നിക്കോയും അത്‌ലറ്റിക്ക് ബിൽബോയുടെ യൂത്ത് അക്കാദമിയിലെത്തി. മക്കൾ സന്തോഷത്തോടെയിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്ന മാതാപിതാക്കൾ അവർക്ക് ശക്തമായ പിന്തുണ നൽകി.
‘‘മാതാപിതാക്കളുടെ കഷ്ടപ്പാടു കണ്ടാണ് ഞങ്ങൾ വളർന്നത്. അവർ കടന്നു പോകുന്ന സാഹചര്യം നമ്മെ കൂടുതൽ ചിന്തിപ്പിക്കും. അവർ ഞങ്ങൾക്കു വേണ്ടതെല്ലാം തന്നു. അതിനായി വളരെയധികം കഷ്ടപ്പെട്ടു. എന്റെ സഹോദരൻ എപ്പോഴും എന്നെ സംരക്ഷിച്ചു. അവന് എപ്പോഴും എന്നെ സഹായിക്കണമായിരുന്നു. ഞാൻ ഇന്നെന്താണോ അങ്ങനെയായത് ഇതെല്ലാം കൊണ്ടാണ്’’– ലോകകപ്പ് പരിശീലനവേദിയില്‍വച്ച് നിക്കോ വാർത്താ ഏജൻജി എഎഫ്പിയോട് പ്രതികരിച്ചു.
അത്‌ലറ്റികോ ബിൽബവോയ്ക്ക് വേണ്ടി തുടർച്ചയായി 236 മത്സരങ്ങൾ കളിച്ച് ഇനാക്കി റെക്കോർഡ് കുറിച്ചു. 80 ഗോളുകളും 48 അസിസ്റ്റും സ്വന്തം പേരിലെഴുതി. 2015 ൽ സ്പെയൻ അണ്ടർ 21 ടീമിൽ അംഗമായിരുന്നു. യുഇഎഫ്എ 2016 യൂറോയിൽ സംഘത്തിലുണ്ടായിരുന്നെങ്കിലും മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. ഇതേ വർഷംതന്നെ ഇനാക്കിയെ ടീമിലെടുക്കാൻ ഘാന താൽപര്യം അറിയിച്ചു. ‘എന്റെ അച്ഛനും അമ്മയും ഘാനക്കാരാണ്. ഞാന്‍ ജനിച്ചതും വളർന്നതും സ്പെയിനിലാണ്. എന്റെ സംസ്കാരം ഇവിടുത്തേതാണ്. അങ്ങനെയുള്ള ഞാൻ ഘാനയിൽ ജനിച്ചു വളർന്ന കൂടുതൽ അർഹരായവരുടെ അവസരം നഷ്ടപ്പെടുത്തുന്നത് ശരിയാണോ’ എന്ന ആശങ്കയാണ് ഇനാക്കി അന്നു പങ്കവച്ചത്. എന്നാൽ സ്പെയിൻ ദേശീയ ടീമിലേക്ക് കാര്യമായ അവസരങ്ങളൊന്നും ഇനാക്കിക്ക് ലഭിച്ചില്ല. ഇനാക്കിയെ സ്വന്തമാക്കാനുള്ള താൽപര്യം തുടരുകയും ചെയ്തു. ഒടുവിൽ 2022 ജൂലൈയിൽ അക്കാര്യം സ്ഥിരീകരിച്ചു: ഇനാക്കി ഇനി ഘാനയ്ക്ക് വേണ്ടി കളിക്കും.
∙ ചേട്ടനെപ്പോലെ അനിയനും
നിക്കോയുടെ ഫുട്ബോളിലെ വളർച്ച അതിവേഗമായിരുന്നു. സഹോദരനെപ്പോലെ സ്ട്രൈക്കറായി തിളങ്ങിയ നിക്കോ 20ാം വയസ്സിൽ സ്പെയിൻ ദേശീയ ടീമിലെത്തി. സെപ്റ്റംബറിൽ നാഷൻസ് ലീഗിൽ സ്വിറ്റ്സർലൻഡിനെതിരെ അരങ്ങേറി. മികച്ച പ്രകടനം നടത്തിയതോടെ ലോകകപ്പ് ടീമിലും ഇടം നേടി. ‘‘ഇത്രയും ഉയരങ്ങളിൽ എത്തുമെന്ന് കരുതിയില്ല. ഞാനും സഹോദരനും ഒരേ ക്ലബിനായി കളിക്കുന്നു. എന്നാൽ രണ്ടു വ്യത്യസ്ത രാജ്യങ്ങൾക്കായും. ഇത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ വിരളമാണ്. കുടുംബം ഞങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഇതിൽപ്പരം സന്തോഷം വേറെയില്ല. ഘാനയ്ക്ക് വേണ്ടി കളിക്കാനുള്ള സഹോദരന്റെ തീരുമാനത്തോട് ബഹുമാനമാണുള്ളത്. രണ്ടു രാജ്യങ്ങളെയും ഞങ്ങൾ ഒരുപോലെ സ്നേഹിക്കുന്നു. ’’– നിക്കോ പറയുന്നു.
ഖത്തർ ലോകകപ്പിൽ ഘാനയും സ്പെയിനും വ്യത്യസ്ത ഗ്രൂപ്പുകളിലാണ്. അതിനാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇവർ തമ്മിലുള്ള മത്സരമുണ്ടാകില്ല. ക്വാർട്ടർ ഫൈനലിലോ തുടർന്നുള്ള മത്സരങ്ങളിലോ ആണ് ഇരുവരും ഏറ്റുമുട്ടാനുള്ള സാധ്യത. അതു സംഭവിക്കട്ടേയെന്നും ഘാന ജയിക്കുമെന്നുമാണ് ഇനാക്കി പറയുന്നത്. കാത്തിരുന്നു കാണാമെന്നും ഫലം എന്തു തന്നെയായാലും തങ്ങൾ പരസ്പരം ജഴ്സി കൈമാറുമെന്നുമാണ് നിക്കോയുടെ പക്ഷം.
∙ ബോട്ടെങ് ബ്രദേഴ്സ്
ജെറോം, കെവിൻ ബോട്ടെങ് സഹോദരന്മാരാണ് ഇതിനു മുൻപ് വ്യത്യസ്ത ടീമുകൾക്കായി ലോകകപ്പിന് എത്തിയത്. 2010ലും 2014ലും ജർമ്മനിക്കും ഘാനയ്ക്കും വേണ്ടിയായിരുന്നു ഇവരുടെ പോരാട്ടം. ഘാനക്കാരനായ അച്ഛന് ജർമന്‍ പൗരകളായ രണ്ടു സ്ത്രീകളിലാണ് ഇവര്‍ ജനിച്ചത്.
ഓരേ രാജ്യത്തിനു വേണ്ടി ലോകകപ്പിൽ കളിച്ച സഹോദരന്മാര്‍ പലരുണ്ട്. 2010 ലോകകപ്പിൽ ഹോണ്ടുറാസിന് വേണ്ടി പലാസിയോസ് സഹോദരന്മാർ (3 പേർ) കളത്തിലിറങ്ങിയിരുന്നു. ഘാനയ്ക്ക് വേണ്ടി ആൻഡ്രൂ, ജോർദൻ സഹോദരന്മാർ 2014ൽ ലോകകപ്പിനെത്തി. ഈ ഖത്തർ ലോകകപ്പിലും അവരുണ്ട്. ഐവറികോസ്റ്റയുടെ യായ, കോല ടൗറേ സഹോദരന്മാർ(2010) ഇക്കൂട്ടത്തിൽ സ്ഥാനം നേടി. 2014ൽ ജിയോവാനി, ജൊനാഥൻ സഹോദരന്മാർ മെക്സിക്കോയെ പ്രതിനിധീകരിച്ചു. 2018 ലോകകപ്പിൽ ബൽജിയത്തിനായി ബൂട്ട് കെട്ടിയ ഹസാഡ് സഹോദരന്മാരും ഇക്കൂട്ടത്തിൽ ചിലരാണ്.
English Summary: Why do brothers Inaki and Nico Williams play for different countries?