ഘാന സ്വാരസിന്റെ കണ്ണീരു കണ്ടു!
തോറ്റെങ്കിലും ഘാന ലൂയി സ്വാരസിന്റെ കണ്ണീരു കണ്ടു! ഘാനയെ 2-0നു തോൽപിച്ചെങ്കിലും ദക്ഷിണ കൊറിയ 2-1ന് പോർച്ചുഗലിനെ തോൽപിച്ചതോടെ നേടിയ ഗോളുകളുടെ എണ്ണത്തിൽ കൊറിയയ്ക്കു പിന്നിലായ യുറഗ്വായ് ലോകകപ്പിൽ നിന്നു പുറത്ത്. 25 കിലോമീറ്റർ അപ്പുറം ഇൻജറി ടൈമിൽ കൊറിയ പോർച്ചുഗലിനെതിരെ ഗോൾ നേടിയതോടെയാണ് അൽ ജനൂബ്

തോറ്റെങ്കിലും ഘാന ലൂയി സ്വാരസിന്റെ കണ്ണീരു കണ്ടു! ഘാനയെ 2-0നു തോൽപിച്ചെങ്കിലും ദക്ഷിണ കൊറിയ 2-1ന് പോർച്ചുഗലിനെ തോൽപിച്ചതോടെ നേടിയ ഗോളുകളുടെ എണ്ണത്തിൽ കൊറിയയ്ക്കു പിന്നിലായ യുറഗ്വായ് ലോകകപ്പിൽ നിന്നു പുറത്ത്. 25 കിലോമീറ്റർ അപ്പുറം ഇൻജറി ടൈമിൽ കൊറിയ പോർച്ചുഗലിനെതിരെ ഗോൾ നേടിയതോടെയാണ് അൽ ജനൂബ് സ്റ്റേഡിയത്തിൽ കളിയുടെ വിധി തന്നെ മാറിമറിഞ്ഞത്.
സബ് ചെയ്യപ്പെട്ടതിനു ശേഷം ഡഗ്ഔട്ടിൽ ചിരിച്ചു കൊണ്ടിരുന്ന ലൂയി സ്വാരസിന്റെ മുഖം അതോടെ മാറി. ജഴ്സി കൊണ്ടു മുഖം മറച്ച് വിതുമ്പിയ സ്വാരസിന്റെ പ്രാർഥനകൾക്കും പക്ഷേ യുറഗ്വായെ രക്ഷിക്കാനായില്ല. പോർച്ചുഗൽ 6 പോയിന്റോടെ ഗ്രൂപ്പ് ചാംപ്യൻമാരായപ്പോൾ 4 പോയിന്റുള്ള ദക്ഷിണ കൊറിയയും യുറഗ്വായും ഗോൾ ശരാശരിയിലും ഒപ്പമായിരുന്നു. ഒടുവിൽ നേടിയ ഗോളുകളുടെ എണ്ണം കൊറിയയെ (4) നോക്കൗട്ടിലും യുറഗ്വായെ (2) വീട്ടിലുമെത്തിച്ചു. 2010 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്വാരസിന്റെ ഹാൻഡ് ബോളിനു കിട്ടിയ പെനൽറ്റി കിക്ക് അസമോവ ഗ്യാനിന് ലക്ഷ്യത്തിലെത്തിക്കാൻ പോയത് ഘാനയ്ക്കു തിരിച്ചടിയായിരുന്നു.
സ്വാരസിനോടുള്ള പ്രതികാരം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ പക്ഷേ ഘാന അതേ പിഴവ് ആവർത്തിച്ചു. 17-ാം മിനിറ്റിൽ പന്തിനായി ബോക്സിലേക്ക് ഓടിയെത്തിയ മുഹമ്മദ് കുദൂസിനെ യുറഗ്വായ് ഗോൾകീപ്പർ സെർജിയോ റോഷെറ്റ് വീഴ്ത്തിയതിനാണ് വിഎആർ പരിശോധനയ്ക്കു ശേഷം റഫറി പെനൽറ്റി അനുവദിച്ചത്. ആന്ദ്രെ ആയോയുടെ ദുർബലമായ കിക്ക് റോഷെറ്റ് സേവ് ചെയ്തു. യുറഗ്വായ് മുന്നേറ്റങ്ങളെ പ്രതിരോധിച്ചു നിൽക്കുക എന്നതായി പിന്നീട് ഘാനയുടെ ജോലി.