ദോഹ ∙ സെനഗൽ താരങ്ങളുടെ പവർ ഗെയിമിനു മുന്നിൽ മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ ഇംഗ്ലണ്ട്, തകർപ്പൻ വിജയത്തോടെ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോർദാൻ ഹെൻഡേഴ്സൻ (39–ാം മിനിറ്റ്), ക്യാപ്റ്റൻ ഹാരി

ദോഹ ∙ സെനഗൽ താരങ്ങളുടെ പവർ ഗെയിമിനു മുന്നിൽ മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ ഇംഗ്ലണ്ട്, തകർപ്പൻ വിജയത്തോടെ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോർദാൻ ഹെൻഡേഴ്സൻ (39–ാം മിനിറ്റ്), ക്യാപ്റ്റൻ ഹാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ സെനഗൽ താരങ്ങളുടെ പവർ ഗെയിമിനു മുന്നിൽ മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ ഇംഗ്ലണ്ട്, തകർപ്പൻ വിജയത്തോടെ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോർദാൻ ഹെൻഡേഴ്സൻ (39–ാം മിനിറ്റ്), ക്യാപ്റ്റൻ ഹാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ സെനഗൽ താരങ്ങളുടെ പവർ ഗെയിമിനു മുന്നിൽ മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ ഇംഗ്ലണ്ട്, തകർപ്പൻ വിജയത്തോടെ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോർദാൻ ഹെൻഡേഴ്സൻ (39–ാം മിനിറ്റ്), ക്യാപ്റ്റൻ ഹാരി കെയ്ൻ (45+3), ബുകായോ സാക (57–ാം മിനിറ്റ്) എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്.

ഇനി, ഡിസംബർ പത്തിന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. പ്രീക്വാർട്ടറിൽ പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു വീഴ്ത്തിയാണ് ഫ്രാൻസ് ക്വാർട്ടറിൽ കടന്നത്. കിലിയൻ എംബപെയുടെ ഇരട്ടഗോളുകളാണ് ഫ്രാൻസിന് തകർപ്പൻ വിജയം സമ്മാനിച്ചത്.

ADVERTISEMENT

അൽ ബെയ്ത് സ്റ്റേഡിയത്തിൽ സെനഗൽ താരങ്ങൾ കടുത്ത പോരാട്ടം കാഴ്ചവച്ച മത്സരത്തിൽ, അവർക്ക് ലക്ഷ്യത്തിനു മുന്നിൽ പിഴച്ചതാണ് ഇംഗ്ലണ്ടിന് രക്ഷയായത്. കൗണ്ടർ അറ്റാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിലാണ് ഇംഗ്ലണ്ട് മൂന്നു ഗോളുകളും നേടിയത്.

∙ ഗോളുകൾ വന്ന വഴി

ഇംഗ്ലണ്ട് ഒന്നാം ഗോൾ: ഹാരി കെയ്നിൽനിന്ന് ലഭിച്ച പന്തുമായി ഇടതുവിങ്ങിലൂടെ യുവതാരം ജൂഡ് ബെല്ലിങ്ങാം നടത്തിയ മുന്നേറ്റമാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. പ്രതിരോധിക്കാനെത്തിയ സെനഗൽ താരങ്ങളെ ഒന്നൊന്നായി പിന്തള്ളി ബോക്സിനു സമീപത്തേക്ക് കുതിച്ചെത്തിയ ബെല്ലിങ്ങാം, പന്തു നേരെ ബോക്സിനു നടുവിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ ജോർദാൻ ഹെൻഡേഴ്സൻ ഇടംകാലുകൊണ്ട് പന്തിനു വലയിലേക്ക് വഴികാട്ടി. ഗോൾകീപ്പർ എഡ്വാർഡ് മെൻഡി പന്തുവന്ന ദിശയിലേക്ക് ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഗോൾ.... സ്കോർ 1–0.

ഇംഗ്ലണ്ട് രണ്ടാം ഗോൾ: കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോററായിട്ടും ഇത്തവണ ഗോളൊന്നും നേടാനാകാത്തതിന്റെ നിരാശ തീർത്ത് ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനായി രണ്ടാം ഗോൾ നേടിയത്. ഒരിക്കൽക്കൂടി അതിവേഗ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. സ്വന്തം പകുതിയിൽനിന്ന് പന്തു പിടിച്ചെടുത്ത് ജൂഡ് ബെല്ലിങ്ങാമാണ് ഇക്കുറി മുന്നേറ്റത്തിനു തുടക്കമിട്ടത്. മൈതാന മധ്യത്തിലൂടെ പന്തുമായി മുന്നേറിയ ബെല്ലിങ്ങാം, അത് ഇടതുവിങ്ങിൽ ഫിൽ ഫോഡനു മറിച്ചു. ഫോഡൻ ഞൊടിയിടയ്ക്കുള്ളിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ക്യാപ്റ്റൻ കെയ്ന് പന്തു നൽകി. പോസ്റ്റിനു മുന്നിൽ ആവശ്യത്തിനു സമയം ലഭിച്ച കെയ്നിന്റെ ഷോട്ട് എഡ്വാർഡ് മെൻഡിയെ മറികടന്ന് വലയിലേക്ക്. സ്കോർ 2–0.

ADVERTISEMENT

ഇംഗ്ലണ്ട് മൂന്നാം ഗോൾ: സെനഗൽ ബോക്സ് ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ക്യാപ്റ്റൻ ഹാരി കെയ്നു നിയന്ത്രണം നഷ്ടമായ പന്ത് പിടിച്ചെടുത്ത് ഫിൽ ഫോഡൻ ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളിൽ കലാശിച്ചത്. പന്തുമായി കുതിച്ചോടിയ ഫോഡൻ, ബോക്സിനു പുറത്തുവച്ച് അത് ഗോൾമുഖത്തേക്ക് മറിച്ചു. പോസ്റ്റിനു സമാന്തരമായെത്തിയ പന്തിന് ഓടിയെത്തിയ ബുകായോ സാക വലയിലേക്ക് വഴികാട്ടുമ്പോൾ, ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഖത്തർ ലോകകപ്പിൽ ബുകായോ സാകയുടെ മൂന്നാം ഗോൾ. സ്കോർ 3–0.

∙ കണക്കുകളിലെ കൗതുകം

1958 ലോകകപ്പിൽ മുപ്പത്താറാം വയസ്സിൽ യുഎസ്എസ്ആറിനെതിരെ ഗോൾ നേടിയ ടോം ഫിന്നിക്കുശേഷം, ഇംഗ്ലണ്ടിനായി ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമാണ് മുപ്പത്തിരണ്ടുകാരനായ ഹെൻഡേഴ്സൻ. ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളിലും നിർണായക സാന്നിധ്യമായ ജൂഡ് ബെല്ലിങ്ങാം, മൈക്കൽ ഓവനുശേഷം ഇംഗ്ലണ്ടിനായി ലോകകപ്പ് നോക്കൗട്ടിൽ ആദ്യ ഇലവനിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി.

2022 ലോകകപ്പിൽ ആദ്യപകുതിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന നേട്ടം ഇംഗ്ലണ്ടിനായി. നാലു കളികളിൽനിന്ന് അഞ്ച് ഗോളുകളാണ് ആദ്യപകുതിയിൽ അവരുടെ സമ്പാദ്യം. ഈ ഗോളുകളെല്ലാം 30 മിനിറ്റിനുശേഷം പിറന്നവയാണെന്ന പ്രത്യേകതയുമുണ്ട്.

ADVERTISEMENT

∙ അവസരങ്ങൾ തുലച്ച് സെനഗൽ

സെനഗൽ താരങ്ങൾ രണ്ട് സുവർണാവസരങ്ങൾ പാഴാക്കുന്നത് ആദ്യ പകുതിയിൽ കണ്ടു. 31–ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സെനഗൽ മുന്നിലെത്തേണ്ടിയിരുന്നതാണ്. രക്ഷകനായത് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ്. ബുകായോ സാകയിൽനിന്ന് പിടിച്ചെടുത്ത പന്തുമായി ഇസ്മയില സാർ നടത്തിയ കുതിപ്പിനിടെ അദ്ദേഹം അത് ബൗലായേ ദിയയ്ക്കു മറിച്ചു. ഇടതുവിങ്ങിൽനിന്ന് തിയ തൊടുത്ത പൊള്ളുന്ന ഷോട്ട് പോസ്റ്റിനു മുന്നിൽ പിക്ഫോർഡിന്റെ ഇടതുകയ്യിൽത്തട്ടി തെറിക്കുന്നത് സെനഗൽ ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടത്.

ഇതിനു മുൻപ് 23–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഇസ്മയില സാർ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നതും ആരാധകരെ നിരാശപ്പെടുത്തി.

അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയ്‌ൽസിനെ തോൽപ്പിച്ച ടീമിൽ ഒരേയൊരു മാറ്റം വരുത്തിയാണ് ഇംഗ്ലണ്ട് സെനഗലിനെ നേരിടുന്നത്. വെയ്‍ൽസിനെതിരെ ഗോൾ നേടിയ മാർക്കസ് റാഷ്ഫഡിനു പകരം ബുകായോ സാക ആദ്യ ഇലവനിലെത്തി. ഇറാനെതിരായ ആദ്യ മത്സരത്തിൽ സാക ഇരട്ടഗോൾ നേടിയിരുന്നു.

English Summary: England vs Senegal World Cup 2022, Live Score