ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരം തനിക്ക് അവസരം നൽകിയ കോച്ചിനോട് ഗൊൺസാലോ റാമോസ് നന്ദി പറഞ്ഞു- ഒന്നല്ല, രണ്ടല്ല, മൂന്നു വട്ടം! ക്രിസ്റ്റ്യാനോയ്ക്കു പകരം ആദ്യ ഇലവനിൽ ഇറങ്ങിയ ഇരുപത്തൊന്നുകാരൻ റാമോസ് ഹാട്രിക്കും അസിസ്റ്റുമായി ഉജ്വലമായി വരവറിയിച്ച കളിയിൽ സ്വിറ്റ്സർലൻഡിനെ 6-1നു തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കു മാർച്ച് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരം തനിക്ക് അവസരം നൽകിയ കോച്ചിനോട് ഗൊൺസാലോ റാമോസ് നന്ദി പറഞ്ഞു- ഒന്നല്ല, രണ്ടല്ല, മൂന്നു വട്ടം!  ക്രിസ്റ്റ്യാനോയ്ക്കു പകരം ആദ്യ ഇലവനിൽ ഇറങ്ങിയ ഇരുപത്തൊന്നുകാരൻ റാമോസ് ഹാട്രിക്കും അസിസ്റ്റുമായി ഉജ്വലമായി വരവറിയിച്ച കളിയിൽ സ്വിറ്റ്സർലൻഡിനെ 6-1നു തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കു മാർച്ച് ചെയ്തു. 17,51,67  മിനിറ്റുകളിലായിരുന്നു റാമോസിന്റെ ഗോളുകൾ. 33-ാം മിനിറ്റിൽ വെറ്ററൻ താരം പെപ്പെ, 55-ാം മിനിറ്റിൽ റാഫേൽ ഗ്വുറേറോ, ഇൻജറി ടൈമിൽ റാഫേൽ ലിയാവോ എന്നിവരും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. ശനിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. 

17-ാം മിനിറ്റിൽ ജോവ ഫെലിക്സ് നൽകിയ പാസ് വെട്ടിത്തിരിഞ്ഞ് പോസ്റ്റിലേക്കു പായിച്ചാണ്, ആദ്യ ഇലവനിൽ ഇടം കിട്ടിയ ആദ്യ മത്സരത്തിൽ തന്നെ റാമോസ് ലക്ഷ്യം കണ്ടത്. 33-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ കോർണറിൽ ഉയർന്നു ചാടി ലക്ഷ്യം കണ്ട മുപ്പത്തൊൻപതുകാരൻ പെപ്പെ ലീഡുയർത്തി. 2-0 ലീഡുമായി ഇടവേളയ്ക്കു പിരിഞ്ഞ പോർച്ചുഗൽ രണ്ടാം പകുതിയിൽ കാത്തു വച്ചത് കൂട്ടക്കുരുതി. 51-ാം മിനിറ്റിൽ ഡിയേഗോ ഡലോയുടെ ലോ ക്രോസ് ഗോളിലേക്കു തിരിച്ചു വിട്ട് റാമോസ് തന്റെ രണ്ടാം ഗോൾ നേടി. 55-ാം മിനിറ്റിൽ ഒട്ടാവിയോയുടെ ഫ്ലിക്കിൽ തുടക്കമിട്ട മുന്നേറ്റത്തിൽ ഗ്വുറെറോയുടെ ഗോളിനു വഴിയൊരുക്കി ബെൻഫിക്ക താരം റാമോസ് വീണ്ടും തന്റെ മികവറിയിച്ചു. മൂന്നു മിനിറ്റിനകം മാനുവൽ അക്കൻജിയിലൂടെ സ്വിസ് ടീം ഒരു ഗോൾ മടക്കിയെങ്കിലും താൽക്കാലിക ആശ്വാസം മാത്രം. 67-ാം മിനിറ്റിൽ ഫെലിക്സിന്റെ പാസ് സ്വീകരിച്ച് ഓടിക്കയറിയ റാമോസ് സ്വിസ് ഗോളി യാൻ സോമറെ വീണ്ടും മറികടന്നു. ഹാട്രിക്! 

ഗോൾ നേട്ടം ആഷോഷിക്കുന്ന ഗൊൺസാലോ റാമോസ്
ADVERTISEMENT

73-ാം മിനിറ്റിൽ ജോവ ഫെലിക്സിനെ പിൻവലിച്ചാണ് കോച്ച് സാന്റോസ് ക്രിസ്റ്റ്യാനോയ്ക്ക് അവസരം നൽകിയത്. 1966 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഉത്തര കൊറിയയ്ക്കെതിരെ 5-3നു ജയിച്ച ശേഷം ഇതാദ്യമായാണ് പോർച്ചുഗൽ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ അഞ്ചോ അതിൽ കൂടുതലോ ഗോളുകൾ നേടുന്നത്. 

സൂപ്പർ റാമോസ്

ADVERTISEMENT

ഹാട്രിക് !ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് പോർച്ചുഗൽ സ്ട്രൈക്കർ ഗൊൺസാലോ റാമോസിന്. സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരക്കാരനായി ആദ്യ ഇലവനിൽ ഇറങ്ങിയ റാമോസ് 17, 51, 67 മിനിറ്റുകളിലാണ് ഗോൾ നേടിയത്. മത്സരത്തിൽ റാഫേൽ ഗുറേറോ നേടിയ ഗോളിന് വഴിയൊരുക്കിയതും ഇരുപത്തിയൊന്നുകാരൻ റാമോസാണ്. സ്വിറ്റ്സർലൻഡിനെതിരെ 5 ഗോൾഷോട്ടുകൾ നേടിയ താരം 2 ഗോളവസരങ്ങൾ സൃഷ്ടിച്ചു. പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുടെ സ്ട്രൈക്കറാണ്. ഈ വർഷം പോർച്ചുഗൽ സീനിയർ ടീമിലെത്തിയ ഗൊൺസാലോ റാമോസ് ഇതുവരെ കളിച്ചതു 4 രാജ്യാന്തര മത്സരങ്ങളാണ്.

English Summary: Goncalo Ramos, replacing Cristiano Ronaldo in the lineup, scores magnificent hattrick